5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Trai: തൊട്ടാൽ പൊള്ളും റീചാർജിം​ഗ്! ട്രായ് നിർദ്ദേശത്തെ എതിർത്ത് ടെലികോം കമ്പനികൾ

Telecom Compaines: കോൾ, എസ്എംഎസ്, ഇന്റർനെറ്റ് എന്നിവയ്ക്ക് വെവ്വേറെ പ്ലാനുകൾ ഏർപ്പെടുത്തണമെന്നാണ് ട്രായ് ടെലികോം കമ്പനികളോട് നിർദേശിച്ചിരിക്കുന്നത്. നിലവിൽ ഇതെല്ലാം ഒരു പ്ലാനിന് കീഴിൽ ലഭ്യമാണ്.

Trai: തൊട്ടാൽ പൊള്ളും റീചാർജിം​ഗ്! ട്രായ് നിർദ്ദേശത്തെ എതിർത്ത് ടെലികോം കമ്പനികൾ
Credit: Trai official facebook page
Follow Us
athira-ajithkumar
Athira CA | Published: 21 Sep 2024 11:05 AM

ന്യൂഡൽഹി: നിലവിലുള്ള പ്ലാനുകൾക്കൊപ്പം പുതിയ പ്ലാനുകൾ കൊണ്ടുവരാനുള്ള ടെലികോം അതോറിറ്റിയുടെ (Telecom Regulatory Authority of India (TRAI) നിർദേശത്തെ എതിർത്ത് ടെലികോം കമ്പനികൾ. കോൾ, എസ്എംഎസ്,ഇന്റർനെറ്റ് എന്നിവയ്ക്കായി പ്രത്യേക നിരക്കും പ്ലാനും ഏർപ്പെടുത്താനുള്ള നീക്കത്തെയാണ് ടെലികോം കമ്പനികൾ എതിർത്തത്. ട്രായിയുടെ കൺസൾട്ടേഷൻ പേപ്പറിലാണ് നിർദ്ദേശം സ്വീകാര്യമല്ലെന്ന അഭിപ്രായം കമ്പനികൾ രേഖപ്പെടുത്തിയിരിക്കുന്നത്. റിലയൻസ് ജിയോ(Reliance Jio), കമ്പനികളുടെ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എന്നിവരാണ് എതിർപ്പ് അറിയിച്ചിരിക്കുന്നത്.

നിലവിലെ പ്ലാനിൽ കോൾ, ഇന്റർനെറ്റ്, എസ്എംഎസ് സൗകര്യം ഉൾപ്പെടുന്നുണ്ട്. (ഉദാഹരണം: ജിയോ 349 രൂപ 28 ദിവസത്തേക്ക്: ഒരു ദിവസം 2 ജിബി ഇന്റർനെറ്റ്, അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ്, ജിയോ ടിവി, ജിയോ സിനിമാ സബ്സ്ക്രിപ്ഷൻ). ഇതിൽ എസ്എംഎസ് ഓഷ്പൻ അത്യാവശ്യഘട്ടങ്ങളില്ലാതെ പലരും ഉപയോ​ഗിക്കാറില്ല. ട്രായ് നയം നടപ്പിലാക്കിയാൽ ഒരാൾക്ക് എസ്എംഎസ് പ്ലാൻ ആവശ്യമില്ലെങ്കിൽ വോയ്സ് കോൾ, ഇന്റർനെറ്റ് പ്ലാനുകൾ റീചാർജ് ചെയ്താൽ മതിയാകും.

ടെലികോം കമ്പനികളുടെ എതിർപ്പിനുള്ള കാരണം,

1.മെസേജിം​ഗ് സൗകര്യമുള്ള സമൂഹമാദ്ധ്യമങ്ങൾ നിലവിൽ വന്നതോടെ എസ്എംഎസ് ഉപയോ​ഗം കുറഞ്ഞു. അതുകൊണ്ട് പ്രത്യേക എസ്എംഎസ് പ്ലാൻ ഏർപ്പെടുത്തുന്നത് ​ഗുണം ചെയ്യില്ല.

2.നിലവിലെ പ്ലാനുകൾ സാധാരണക്കാർക്ക് താങ്ങാവുന്നതാണ്.

3.കോളുകൾക്ക് പ്രാമുഖ്യം നൽകുന്ന പ്ലാനുകൾ നിലവിലുണ്ട്.

അതേസമയം, ജിയോയും എയർടെലും വിഐയുമെല്ലാം താരിഫ് വർദ്ധിപ്പിച്ചതോടെ ബിഎസ്എൻഎല്ലിന് (BSNL) വരിക്കാർ കൂടി. സ്വകാര്യ ടെലികോം ദാതാക്കൾ നിരക്ക് വർദ്ധിപ്പിച്ചതോടെ 29 ലക്ഷം പുതിയ വരിക്കാരെയാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്. ഏഴ് ലക്ഷത്തിലേറെ ഉപഭോക്താക്കളെ ജൂണിൽ ബിഎസ്എൻഎല്ലിന് നഷ്ടമായിരുന്നു. എന്നാല്‍ ജൂലൈയില്‍ രണ്ട് ഇരട്ടിയിലേറെ ഉപഭോക്താക്കളെയാണ് ബിഎസ്എൻഎൽ തിരികെ കൊണ്ടുവന്നത്. യൂസർമാരെ ആകർഷിച്ചിരുന്ന ജിയോയ്ക്ക് (jio) നിരക്ക് വർദ്ധിപ്പിച്ചതോടെ ജൂലെെയിൽ 7 ലക്ഷം വരിക്കാരെ നഷ്ടമായി.

നിരക്ക് വർദ്ധന ഏറ്റവും കൂടുതൽ ബാധിച്ചത് എയർടെല്ലിനാണ്(Airtel). ജൂണില്‍ 12.5 ലക്ഷം ഉപഭോക്താക്കളെ ലഭിച്ച എയര്‍ടെല്ലിന് ജൂലൈയില്‍ 16.9 ലക്ഷം പേരെയാണ് നഷ്ടമായത്. 14 ലക്ഷം യൂസര്‍മാരെ വിഐയ്ക്കും നഷ്ടമായെന്നാണ് റിപ്പോർട്ട്. ജൂണിലും അഞ്ച് ലക്ഷത്തിലധികം യൂസർമാരെ വിഐയ്ക്ക്(Vi) നഷ്ടമായിരുന്നു. സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് വർദ്ധിപ്പിച്ചെങ്കിൽ ഓഫറുകളിലൂടെയാണ് ബിഎസ്എൻഎൽ യൂസർമാരെ പിടിച്ചുനിർത്തുന്നത്. 599 രൂപയുടെ വാലിഡിറ്റി റീചാർജ്ജിലാണ് ബിഎസ്എൻഎൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

84 ദിവസത്തേക്കുള്ള റീചാർജ് പ്ലാനാണിത്. യൂസർമാർക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയിസ് കോളുകൾ ലഭിക്കും. പ്രതിദിനം 100 സൗജന്യ എസ്എംഎസും ഉറപ്പുവരുത്തുന്നു. 3 ജിബി ഡേറ്റാ സൗകര്യമാണുള്ളത്. നിലവിൽ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ബിഎസ്എൻഎൽ 4 ജി സൗകര്യം ഉറപ്പുവരുത്തുന്നുണ്ട്. ഉടൻ തന്നെ 5ജി (5g) യും ഉറപ്പുവരുത്തും. ഡൽഹിയിൽ 5ജി പരീക്ഷണങ്ങളും ബിഎസ്എൻഎൽ ആരംഭിച്ചതായാണ് റിപ്പോർട്ട്. വിവിഡിഎൻ, ലേഖ വയർലെസ്, ഗലോർ നെറ്റ്‌വർക്ക്സ്, സി-ഡോട്ട് എന്നിവയ്ക്ക് കീഴിലാണ് 5 ജി പരീക്ഷണം നടക്കുന്നത്.

Latest News