Onam Bumper 2024: 25 കോടി രൂപയുടെ ഭാഗ്യവാൻ ആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; നറുക്കെടുപ്പ് ഫലം തത്സമയമായി എപ്പോൾ, എവിടെ അറിയാം

Thiruvonam Bumper Lottery: 2024 ഒക്ടോബർ 9 ന് ഉച്ചയ്ക്ക് 2 മണിക്ക് ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കും. ഇത്തവണ തിരുവോണ ടിക്കറ്റിൽ 10 സീരീസുകളാണുള്ളത്. ഒരു ടിക്കറ്റിന്റെ വില 500 രൂപയാണ്.

Onam Bumper 2024: 25 കോടി രൂപയുടെ  ഭാഗ്യവാൻ ആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; നറുക്കെടുപ്പ് ഫലം തത്സമയമായി എപ്പോൾ, എവിടെ അറിയാം

ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് - പ്രതീകാത്മക ചിത്രം

Published: 

08 Oct 2024 18:39 PM

തിരുവനന്തപുരം: 25 കോടി രൂപയുടെ ഭാഗ്യവാൻ ആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം നില്‍ക്കവേ സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന (Onam Bumper 2024) കുതിക്കുന്നു. ഇതുവരെ 70 ലക്ഷത്തിലെത്തി നിൽക്കുകയാണ് ടിക്കറ്റ് വിൽപ്പന. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്. നാളെയോടെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്.

ജില്ലാ അടിസ്ഥാനത്തിൽ വിൽപ്പനയിൽ മുന്നിൽ തന്നെയാണ് പാലക്കാട് ജില്ല. സബ് ഓഫീസുകളിലേതുൾപ്പെടെ 1278720 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 921350 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 844390 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകൾ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വിൽപ്പന പുരോഗമിക്കുന്നു. ഇത്തവണ ഇരുപതിലധികം കോടീശ്വരന്മാരെയാണ് ഓണം ബമ്പർ സമ്മാനിക്കുന്നത്. നാൽപ്പതിലധികം ലക്ഷപ്രഭുക്കളും തിരുവോണം ഭാഗ്യക്കുറി കൊണ്ടുവരും.

Also read-Onam Bumper 2024: ഓണം ബമ്പര്‍ എടുത്തോ? ഈ രാശിക്കാരാണ് നിങ്ങളെങ്കില്‍ സമ്മാനം ഉറപ്പ്‌

ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് എന്ന്?

2024 ഒക്ടോബർ 9 ന് ഉച്ചയ്ക്ക് 2 മണിക്ക് ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കും. ഇത്തവണ തിരുവോണ ടിക്കറ്റിൽ 10 സീരീസുകളാണുള്ളത്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിവയാണവ. ഒരു ടിക്കറ്റിന്റെ വില 500 രൂപയാണ്. ഓണം ബമ്പർ ഓൺലൈനായി ലഭിക്കില്ലെങ്കിലും ടിക്കറ്റ് ഫലം നിങ്ങൾക്ക് ഫോണിൽ അറിയാം.

തിരുവോണം ബമ്പർ BR-99 ഫലം ഓൺലൈനിൽ എങ്ങനെയറിയാം

മുൻകാലങ്ങളിൽ ലോട്ടറി ഏജന്റ്, അവരുടെ ഓഫീസുകളിലും, പിറ്റേ ദിവസത്തെ പത്രത്തിലുമായിരുന്നു നറുക്കെടുപ്പ് ഫലം പരിശോധിക്കുക. എന്നാൽ ഇപ്പോൾ നറുക്കെടുപ്പ് ഫലം നിങ്ങൾക്ക് ഓൺലൈനിൽ പരിശോധിക്കാനാകും.മാത്രമല്ല, നറുക്കെടുപ്പ് യൂട്യൂബിലൂടെ ലൈവായി കാണാനുമാകും. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം തൽക്ഷണം തന്നെ പ്രസിദ്ധീകരിക്കും. ഇതിനായി സന്ദർശിക്കേണ്ടത് keralalottery.info എന്ന സൈറ്റാണ്. Kerala Lottery Live Result എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലൈവ് കാണാവുന്നതാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ലൈവ് സ്ട്രീമിങ് ആരംഭിക്കുന്നു. വിജയികൾ നറുക്കെടുപ്പിന് ഒരു മാസത്തിനുള്ളിൽ ടിക്കറ്റ് കൈമാറി പണം സ്വീകരിക്കണം. ഇതിനായി തിരുവനന്തപുരത്തെ കേരള ലോട്ടറി ആസ്ഥാനത്ത് ബന്ധപ്പെടണം.

വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി