Thiruvonam Bumper 2024 : കൂലിപ്പണിക്കാരനായി… ലോട്ടറി ഏജന്റായി… ഇപ്പോൾ കോടീശ്വരൻ

Thiruvonam Bumper Lottery 2024: ലോട്ടറി വിറ്റ ഏജന്റിന് 2.50 കോടി രൂപ ഏജൻസി കമ്മീഷൻ ലഭിക്കും. കൂലിപ്പണിക്കു വന്നു കോടീശ്വരനായ സന്തോഷത്തിലാണ് നാ​ഗരാജു ഇപ്പോൾ.

Thiruvonam Bumper 2024 : കൂലിപ്പണിക്കാരനായി... ലോട്ടറി ഏജന്റായി... ഇപ്പോൾ കോടീശ്വരൻ

Onam bumper ( Image - facebook, Kerala Jackpot Tickets Booking online)

Published: 

09 Oct 2024 15:54 PM

വയനാട്: ജീവിത മാർ​ഗം തേടി തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും പലരും കേരളത്തിൽ എത്താറുണ്ട്. അവരിൽ പലരും ജീവിതം ഇവിടെ പച്ചപിടിപ്പിക്കാറുമുണ്ട്. അത്തരത്തിലൊരു കഥയാണ് ഇത്തവണത്തെ ഓണം ബമ്പർ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റ ഏജന്റ് നാ​ഗരാജുവിന്റേയും. മൈസൂർ സ്വദേശിയായ നാ​ഗരാജു 15 വർഷം മുമ്പ് പണിയെടുത്തു കുടുംബം പോറ്റാനായി കേരളത്തിലെത്തിയതാണ്.

ബത്തേരിയിൽ കൂലിപണില ചെയ്തു ജീവിതം ആരംഭിച്ചു. പിന്നീട് ഹോട്ടലിൽ പണിയെടുത്തു. ബത്തേരിയിലെ പല ലോട്ടറി കടകളിലും ജോലിക്കാരനായിട്ടുണ്ട്. അങ്ങനെ കൂട്ടിവെച്ച തുക കൊണ്ട് 5 വർഷം മുൻപാണ് സ്വന്തം ലോട്ടറി കട തുറന്നത്. ആദ്യമായാണ് ഇവിടെ ബമ്പർ അടിക്കുന്നത്.

രണ്ട് മാസം മുൻപ് വിൻവിൻ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സമ്മാനമടിച്ചിരുന്നു ഇവിടെ. ഇപ്പോൾ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് ഒരു മാസം മുമ്പ് വിറ്റ ടിക്കറ്റിനാണ് എന്നാണ് നാ​ഗരാജു പറയുന്നത്. തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും ആളുകളെത്തി ടിക്കറ്റ് എടുക്കാറുണ്ട്. അതിൽ ആരാണ് എടുത്തത് എന്ന് ഓർമ്മ ഇല്ലെന്നും നാ​ഗരാജു വ്യക്തമാക്കുന്നു.

ലോട്ടറി വിറ്റ ഏജന്റിന് 2.50 കോടി രൂപ ഏജൻസി കമ്മീഷൻ ലഭിക്കും. കൂലിപ്പണിക്കു വന്നു കോടീശ്വരനായ സന്തോഷത്തിലാണ് നാ​ഗരാജു ഇപ്പോൾ. നാ​ഗരാജ് എന്ന എന്റെ പേരിലെ മൂന്ന് അക്ഷരമെടുത്ത് എൻ ജി ആർ എന്ന പേരാണ് തന്റെ ലോട്ടറി കടയ്ക്ക് നൽകിയിരിക്കുന്നത്.

ALSO READ – 25 കോടിയിൽ എത്ര ഏജന്റിന് കിട്ടും… നികുതിയായി സർക്കാർ പിടിച്ച ശേഷം ഭാ​ഗ്യശാലിക്ക് കിട്ടുന്നത് ഇത്രമാത്രം….

എത്ര സർക്കാരിന്…

 

25 കോടി സമ്മാന തുകയിൽ കുറച്ചു തുക ഏജൻസി കമ്മീഷൻ ആണ്. ഇത് ഏകദേശം 10 ശതമാനം വരും. അതായത് 2.5 കോടി. സമ്മാന നികുതി 30 ശതമാനം ആണ്. അതായത് പിന്നെ കുറയുന്നത് 6.75 കോടി രൂപയാണ്. പിന്നെ ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് ബാക്കി 15. 75 കോടി എത്തും. എന്നാൽ നികുതി തുകയ്ക്കുള്ള സർചാർജ് ഇനത്തിൽ 37 ശതമാനം അതായത് 2.49 കോടി പിന്നെയും കുറയും.

ഇതിനു പുറമേ ആരോ​ഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം അതായത് 36.9 ല​ക്ഷം, അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതിയായി 2.85 കോടി, എന്നിവയും പിടിക്കും. എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത് 12,88,26,000 രൂപ ( 12.8 കോടി) ആയിരിക്കും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ