Kerala Onam Bumper Result 2024 : ഈ ബമ്പറും കേരളം വിടും? നാഗരാജുവിൻ്റെ കൈയ്യിൽ നിന്നും സ്ഥിരം ലോട്ടറി വാങ്ങുന്നത് അന്യസംസ്ഥാനക്കാർ

Onam Bumper 2024 Winner : കർണാടകയോട് അതിർത്തി പങ്കിടുന്ന വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നുമുള്ള എൻജിആർ ലോട്ടറിക്കടയിൽ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ലോട്ടറി ടിക്കറ്റ് വിറ്റ നാഗരാജു കർണാടകയിലെ മൈസൂരു സ്വദേശിയാണ്.

Kerala Onam Bumper Result 2024 : ഈ ബമ്പറും കേരളം വിടും? നാഗരാജുവിൻ്റെ കൈയ്യിൽ നിന്നും സ്ഥിരം ലോട്ടറി വാങ്ങുന്നത് അന്യസംസ്ഥാനക്കാർ

തിരുവോണം ബമ്പർ ലോട്ടറി (Image Courtesy : Kerala State Lottery Department Facebook)

Published: 

09 Oct 2024 18:59 PM

വയനാട് : ഇത്തവണത്തെ ഓണം ബമ്പറിൻ്റെ (Onam Bumper Result 2024) 25 കോടി ചുരം കയറിയിരിക്കുകയാണ്. ലോട്ടറി ടിക്കറ്റ് എവിടെ നിന്നും വിറ്റയെന്ന് ഉറപ്പിച്ചെങ്കിലും ആ ഭാഗ്യക്കുറി ആര് വാങ്ങിയെന്നതിൽ ഇതുവരെ വ്യക്തതയില്ല. വയനാട് പനമരത്തെ എസ്ജെ ഏജൻസിയിൽ നിന്നും വാങ്ങി സുൽത്താൻ ബത്തേരിയിൽ വിറ്റ ടിക്കറ്റിനാണ് ഇപ്രാവിശ്യത്തെ ഓണം ബമ്പർ അടിച്ചിരിക്കുന്നത്. ബത്തേരിയിൽ തന്നെ ലോട്ടറിക്കട നടത്തുന്ന കർണാടകയിലെ മൈസൂർ സ്വദേശിയായ നാഗരാജുവാണ് 25 കോടി സമ്മാനർഹമായ ഭാഗ്യക്കുറി വിറ്റത്. TG 434222 എന്ന ലോട്ടറി ടിക്കറ്റിനാണ് 2024ലെ ഓണം ബമ്പറിലൂടെ 25 കോടിയുടെ ഭാഗ്യം വന്ന് ചേർന്നിരിക്കുന്നത്.

അതേസമയം അത് ആർക്കാണ് വിറ്റത് എന്ന കാര്യത്തിൽ നാഗരാജുവിന് വ്യക്തതയില്ല. ഒരു മാസം മുമ്പ് വിറ്റു പോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചിരിക്കുന്നത്. ആര് അത് വാങ്ങിയെന്നതിൽ ഓർമ്മയില്ലെന്നാണ് നാഗരാജു നറുക്കെടുപ്പ് ഫലം വന്നതിന് ശേഷം മാധ്യമങ്ങളോടായി പ്രതികരിച്ചത്. എന്നാൽ കേരള-കർണാടക അതിർത്തിയിൽ പ്രദേശമായ ബത്തേരിയിൽ നിന്നും അന്യസംസ്ഥാനത്ത് നിന്നും നിരവധി പേർ ടിക്കറ്റെടുക്കാറുണ്ടെന്ന് നാഗാരാജു അറിയിച്ചു. മൈസൂർ സ്വദേശിയായ നാഗരാജുവിൻ്റെ കടയിൽ നിന്നും ഉദുൽപേട്ട, ഗൂഡല്ലൂർ, മൈസൂർ, ബെംഗളൂരു തുടങ്ങിയ കർണാടകയിൽ നിന്നുമുള്ളവർ ഇവിടെയെത്തി ടിക്കറ്റെടുക്കാറുണ്ട്. രണ്ട് മാസങ്ങൾക്ക് മുമ്പ് തൻ്റെ കടയിൽ നിന്നുമെടുത്ത ഒരു വിൻ-വിൻ ഭാഗ്യക്കുറിക്കും ഒന്നാം സമ്മാനം ലഭിച്ചതായി നാഗാരാജു അറിയിച്ചു. എന്നാൽ ഇതുവരെ ആ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആരാണെന്ന് കണ്ടെത്താൻ തനിക്ക് സാധിച്ചിട്ടില്ലയെന്നും ലോട്ടറി ഏജൻ്റ് കൂട്ടിച്ചേർത്തു.

ALSO READ : Pooja Bumper: 25 കോടി വയനാട് കൊണ്ടുപോയി ഇനി 12 കോടിയുടെ പൂജ ബമ്പറിന്റെ കാലം…

ഇത്തവണയും ബമ്പർ കേരളം വിടുമോ?

അതിർത്തി ജില്ലയിൽ നിന്നും വിറ്റ ടിക്കറ്റായതിനാൽ ഇപ്രാവിശ്യത്തെയും ഓണം കേരളം വിടുമോ എന്ന് സംശയം എല്ലാവരിലുമുണ്ട്. കൂടുതൽ സാധ്യത കർണാടകയ്ക്ക് ബമ്പറടിക്കാനാകും. കാരണം ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് വിറ്റ നാഗരാജുവിൻ്റെ പക്കൽ നിന്നും കർണാടകയിൽ നിന്നുമുള്ള നിരവധി പേർ ടിക്കറ്റെടുക്കാറുണ്ട്. എന്നിരുന്നാലും ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കണം. ഫലം വന്ന് 30 ദിവസത്തിനകം സമ്മാനർഹമായ ടിക്കറ്റ് സമർപ്പിച്ചാൽ മാത്രമെ സമ്മാനത്തുക കൈപ്പറ്റാൻ സാധിക്കൂ.

2023ലെ ഓണം ബമ്പറും ക്രിസ്മസ്-പുതുവത്സര ബമ്പറും കേരളത്തിന് പുറത്തേക്കാണ് പോയത്. കഴിഞ്ഞ പ്രാവിശ്യത്തെ ബമ്പർ പാലക്കാട് നിന്നുമെടുത്ത ടിക്കറ്റിനായിരുന്നു. തമിഴ്നാട് സ്വദേശികൾക്കാണ് ബമ്പറടിച്ചത്. പേര് വെളിപ്പെടുത്താത്ത നാല് സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു 25 കോടി അടിച്ചത്. ഈ വർഷം നറുക്കെടുത്ത ക്രിസ്മസ്-പുതുവത്സര ബമ്പറും കേരളത്തിൻ്റെ പുറത്തേക്ക് തന്നെയാണ് പോയത്. പുതുച്ചേരി സ്വദേശിക്കാണ് ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിൻ്റെ 20 കോടി അടിച്ചത്. തിരുവനന്തപരുത്ത് നിന്നുമെടുത്ത ടിക്കറ്റിനായിരുന്നു ആ ബമ്പർ അടിച്ചത്. മെയ് മാസത്തിൽ നടന്ന വിഷു ബമ്പർ കേരളത്തിനുള്ളിൽ തന്നെയാണ് അടിച്ചത്. ആലപ്പുഴ സ്വദേശി വിശ്വംഭരനായിരുന്നു 12 കോടി ലഭിച്ചത്.

ഒന്നാം സമ്മാനം 25 കോടിക്ക് പുറമെ ഒരു കോടി വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനം, 50 ലക്ഷം വീതം 20 പേർക്ക് നൽകുന്ന മൂന്നാം സമ്മാനം, അഞ്ച് ലക്ഷം രൂപ വീതം പത്ത് പേർക്ക് നൽകുന്ന നാലാം സമ്മാനം, രണ്ട് ലക്ഷം രൂപ വീതം പത്ത് പേർക്ക് നൽകുന്ന അഞ്ചാം സമ്മാനം തുടങ്ങി 500 രൂപ വരെയാണ് ഓണം ബമ്പറിൻ്റെ സമ്മാനഘടന. ഇവയ്ക്ക് പുറമെ സമാശ്വാസ സമ്മാനമായി ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപ നൽകുന്നതാണ്.

കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ