5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam Bumper 2024: ഓണം ബമ്പർ എടുക്കനുള്ള അവസാന തീയതി എന്ന്? അരക്കോടി കടന്നു വിൽപന

Thiruvonam Bumper 2024 : ഇതുവരെ അൻപത് ലക്ഷം ലോട്ടറി ടിക്കറ്റ് വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ ദിവസം മാത്രം വിറ്റത് രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകൾ. ഇനി കഷ്ടിച്ച് 12 ദിവസം മാത്രമാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ നേടുന്ന ഭാ​ഗ്യവാൻ ആരാണെന്ന് അറിയാൻ.

Onam Bumper 2024:  ഓണം ബമ്പർ എടുക്കനുള്ള അവസാന തീയതി എന്ന്? അരക്കോടി കടന്നു വിൽപന
ഭരണി- ലോട്ടറി ഭാഗ്യം കൂടുതലുള്ളവരാണ് ഈ നക്ഷത്രക്കാര്‍. ധനാഗമന യോഗമുള്ളതിനാല്‍ ലോട്ടറിയെടുത്താല്‍ സാധ്യത കൂടുതലാണ്. (Social Media Image)
Follow Us
sarika-kp
Sarika KP | Published: 28 Sep 2024 11:20 AM

വർഷത്തിൽ ഒരിക്കൽ മാത്രം നറുക്കെടുക്കുന്ന തിരുവോണം ബംപർ വിൽപ്പന തകൃതിയായി മുന്നേറുകയാണ്. ഇതുവരെ അൻപത് ലക്ഷം ലോട്ടറി ടിക്കറ്റ് വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ ദിവസം മാത്രം വിറ്റത് രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകൾ. ഇനി കഷ്ടിച്ച് 12 ദിവസം മാത്രമാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ നേടുന്ന ഭാ​ഗ്യവാൻ ആരാണെന്ന് അറിയാൻ. കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 9-ന് ആണ് നറുക്കെടുപ്പ്. ഇനിയും ടിക്കറ്റ് എടുക്കാത്തവർക്ക് 500 രൂപ മുടക്കി അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ ഭാഗ്യപരീക്ഷണത്തിന് ടിക്കറ്റെടുക്കാം.

നിലവിൽടി അച്ചച്ച 60 ലക്ഷം ടിക്കറ്റുകളിൽ അൻപത് ലക്ഷം ലോട്ടറി  ടിക്കറ്റുകൾ ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട് ജില്ലയാണ് . തിരുവനന്തപുരവും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞവർഷം വിറ്റ 75.76 ലക്ഷമാണ് നിലവിലെ റെക്കോർഡ്. ഇത്തവണ ഇത് മറികടക്കുമെന്നാണ് വിവരം. ആ​ഗസ്റ്റ് ഒന്നിനാണ് ആദ്യമായി ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ആദ്യ ദിനം തന്നെ പത്ത് ലക്ഷം ടിക്കറ്റുകള്‍ നിമിഷ നേരെ കൊണ്ട് വിറ്റ് തീർന്നിരുന്നു. ഇതോടെയായിരുന്നു കൂടുതൽ ടിക്കറ്റുകൾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിക്കുകയായിരുന്നു. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ടിക്കറ്റ് വിൽപ്പന കാര്യമായി ഉണ്ടാകില്ലെന്ന കണക്കകൂട്ടലിലായിരുന്നു സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ്. എന്നാൽ ആദ്യ ദിവസത്തിൽ തന്നെ റെക്കോർഡ് വിൽപ്പന നടന്നതോടെ കൂടുതൽ ടിക്കറ്റ് പുറത്തിറക്കാൻ ഭാ​ഗ്യക്കുറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

സമ്മാന തുക
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം എന്ന രീതിയില്‍ 20 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനം നേടുന്ന ആള്‍ക്ക് അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം നേടുന്നയാള്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് ലഭിക്കുക. ഓരോ പരമ്പരയിലേയും പത്ത് പേര്‍ക്ക് വീതം ആയിരിക്കും ഈ രണ്ട് സമ്മാനങ്ങളും. സമാശ്വാസ സമ്മാനമായി ഒന്‍പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കുന്നതാണ്. മാത്രമല്ല ബിആര്‍ ഓണം ബംപര്‍ നറുക്കെടുപ്പില്‍ 5000, 2000, 1000, 500 തുടങ്ങിയ നിരവധി തുകയുടെ സമ്മാനങ്ങളും വേറെയുണ്ട്.

Also read-Onam Bumper 2024: ഓണം ബംപര്‍ എങ്ങനാ എടുത്തേ ഷെയറിട്ടാണോ? എങ്കില്‍ ഇക്കാര്യം അറിയാതിരിക്കരുത്‌

നറുക്കെടുപ്പ് ഇങ്ങനെ

വിശ്വാസ്യതയും ജനകീയതയും സുതാര്യവുമായ നറുക്കെടുപ്പാണ് കേരള ഭാഗ്യക്കുറി വകുപ്പ് ഉറപ്പാക്കുന്നത്. ജഡ്ജിങ് പാനൽ അംഗങ്ങളുടെ മേൽനോട്ടത്തിൽ നറുക്കെടുപ്പ് യന്ത്രം പരിശോധിച്ച് അക്കങ്ങളും അക്ഷരങ്ങളും ഉറപ്പുവരുത്തുന്നതാണ് ആദ്യ പടി. ഒരു ട്രയൽ റൺ നടത്തിയാണ് ഇത് ചെയ്യുന്നത്. പാനൽ അംഗങ്ങൾ ബട്ടൺ അമർത്തി നറുക്കെടുപ്പ് നടത്തും. മെഷീനിൽ കാണിക്കുന്ന നമ്പർ വിറ്റുപോയതാണോ എന്ന് പരിശോധിക്കുന്നതാണ് അടുത്ത ഘട്ടം. ഇത് വിൽപ്പന റിപ്പോർട്ടും ലോട്ടീസ് സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് ചെയ്യുന്നത്. വിൽക്കാത്ത ടിക്കറ്റിലെ നമ്പർ ആണെങ്കിൽ അത് റദ്ദാക്കും. വീണ്ടും നറുക്കെടുക്കും. നറുക്കെടുപ്പ് അവസാനിച്ചശേഷം ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറുടെയും ജോയിൻറ് ഡയറക്ടറുടെയും പാനൽ അംഗങ്ങളുടെയും മേൽനോട്ടത്തിൽ സമ്മാന രജിസ്റ്റർ സാക്ഷ്യപ്പെടുത്തും. പിന്നീട് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പുറത്തുവിടുന്നതോടെ ഭാഗ്യശാലികളെ കേരളം അറിയും. സമഗ്ര വിവരങ്ങൾക്ക് ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റ് www.statelottery.kerala.gov.in സന്ദർശിക്കാം. നറുക്കെടുപ്പ് ഫലം ഉടനടി അറിയാൻ @kslott എന്ന യൂട്യൂബ് ചാനൽ ഉണ്ട്. പരാതികൾ വിളിച്ചറിയാൻ ടോൾ ഫ്രീ നമ്പർ – 18004258474.

Latest News