ഉയർന്ന പലിശ ലഭിക്കും; പക്ഷെ ഈ സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി ഉടൻ അവസാനിക്കും | These Banks Special Fixed Deposit Schemes Which Gives Higher Interest Deadline End Soon Check All Details In Malayalam Malayalam news - Malayalam Tv9

Special Fixed Deposits: ഉയർന്ന പലിശ ലഭിക്കും; പക്ഷെ ഈ സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി ഉടൻ അവസാനിക്കും

Published: 

24 Jul 2024 20:43 PM

Special FD Schemes With High Interest : കൂടുതൽ സ്ഥിര നിക്ഷേപകരെ ലഭിക്കാൻ വിവിധ ബാങ്കുകൾ അവതരിപ്പിക്കുന്ന സ്കീമുകളാണ് സ്പെഷ്യൽ എഫ്ഡികൾ. ഈ സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകൾ ഉയർന്ന് പലിശയും നൽകും.

Special Fixed Deposits: ഉയർന്ന പലിശ ലഭിക്കും; പക്ഷെ ഈ സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി ഉടൻ അവസാനിക്കും
Follow Us On

നിരവധി സ്ഥിര നിക്ഷേപ (FD) സ്കീമുകൾ ബാങ്കുകൾ എല്ലാ വർഷവും അവതരിപ്പിക്കാറുണ്ട്. കൂടുതൽ നിക്ഷേപകരെ നേടിയെടുക്കാൻ വേണ്ടി ബാങ്കുകൾ ചില പ്രത്യേക സ്ഥിര നിക്ഷേപ (Fixed Deposits) സ്കീമുകളും അവതരിപ്പിക്കും. ഈ സ്കീമുകൾക്ക് ചുരുങ്ങിയ കാലാവധിയെ ഉണ്ടാകു. അത്തരം സ്കീമുകളും അവതരിപ്പിച്ച ബാങ്കുകളും അവയുടെ കാലാവധിയും പലിശ നിരക്കുകളും എത്രയാണെന്ന് പരിശോധിക്കാം.

എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഘലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് പ്രത്യേക എഫ്ഡി സ്കീമുകൾ അവതരിപ്പിച്ചിട്ടുണ്ട്. അമൃത് കലാഷ് എഫ്ഡി, വീകെയ്ർ എഫ്ഡി സ്കീമുകളാണ് അവ രണ്ടും.

അമൃത് കലാഷ് എഫ്ഡി സ്കീം – അമൃത് കലാഷ് സ്കീമിൻ്റെ കാലാവധി എസ്ബിഐ ഈ സെപ്റ്റംബർ 30 വരെ നീട്ടിട്ടുണ്ട്. 400 ദിവസത്തെ പ്രത്യേക സ്കീമാണിത്. 7.10 ശതമാനമാണ് ഈ സ്ഥിര നിക്ഷേപത്തിൻ്റെ പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനമാണ് പലിശ ലഭിക്കുക.

വീകെയ്ർ എഫ്ഡി- വീകെയ്ർ എഫ്ഡി സ്കീമിൻ്റെ കാലാവധിയും സെപ്റ്റംബർ 30 വരെയാണുള്ളത്. അധികം പ്രീമിയമായി 50 ബേസിസ് പോയിൻ്റ് പലിശ ഈ സ്കീമുകളിലൂടെ ലഭിക്കുന്നതാണ്.

ALSO READ : National Pension System: 100 രൂപ ദിവസം മാറ്റി വെക്കാം, മാസം 50000 പെൻഷൻ

ഐഡിബിഐ ബാങ്ക്

ഉത്സവ എഫ്ഡി എന്ന പേരിലാണ് ഐഡിബിഐ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപം അവതരിപ്പിച്ചിരിക്കുന്നത്. 300, 375, 444, 700 എന്നീ കാലാവധികളിലായിട്ടാണ് എഫ്ഡികൾ അവതരിപ്പിച്ചിരിക്കുന്നത്. 300 ദിവസത്തേക്കുള്ള എഫ്ഡിയുടെ പലിശ നിരക്ക് 7.05 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനമാണ് പലിശ ലഭിക്കുക. 375 ദിവസത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 7.15 ശതമാനമാണ് പലിശ. മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനമാണ് പലിശ ലഭിക്കുക. 300 ദിവസത്തേക്കുള്ള സ്കീം എൻആർഇ നിക്ഷേപകർക്ക് ലഭിക്കില്ല.

ഇന്ത്യൻ ബാങ്ക്

IND സൂപ്പർ 400 ഡെയ്സ് സ്കീം – 400 ദിവസം കാലാവധിയുള്ള ഇന്ത്യൻ ബാങ്കിൻ്റെ പ്രത്യേക സ്കീമാണ് IND സൂപ്പർ 400 ഡെയ്സ്. 10,000 മുതൽ രണ്ട് കോടി വരെ സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കും. 7.25 ശതമാനം ഈ സ്കീമിൻ്റെ പലിശ. 7.75 ശതമാനമാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ. 80 വയസിന് മുകളിൽ ഉള്ളവർക്ക് എട്ട് ശതമാനം പലിശയും ലഭിക്കും. ജൂൺ 30 വരെയായിരുന്ന ഈ സ്കീമിൻ്റെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി.

IND സുപ്രീം 300 ഡെയ്സ് സ്കീം – 300 ദിവസം കാലാവധിയുള്ള ഇന്ത്യൻ ബാങ്കിൻ്റെ മറ്റൊരു പ്രത്യേക സ്ഥിര നിക്ഷേപ സ്കീമാണ് IND സുപ്രീം 300 ഡെയ്സ്. 5,000 മുതൽ രണ്ട് കോടി വരെ സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കും. 7.05 ശതമാനം ഈ സ്കീമിൻ്റെ പലിശ. 7.55 ശതമാനമാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ. 80 വയസിന് മുകളിൽ ഉള്ളവർക്ക് 7.80 ശതമാനം പലിശയും ലഭിക്കും. ജൂൺ 30 വരെയായിരുന്ന ഈ സ്കീമിൻ്റെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി.

പഞ്ചാബ സിന്ധ് ബാങ്ക്

222, 333 ദിവസത്തെ രണ്ട് പ്രത്യേക സ്ഥിര നിക്ഷേപ സ്കീമാണ് പഞ്ചാബ് സിന്ധ് ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. 6.30 ശതമാനം പലിശ നിരക്ക് 222 ദിവസത്തെ എഫ്ഡിക്ക് ബാങ്ക് നൽകുന്നത്. 333 ദിവസത്തെ നിക്ഷേപത്തിന് നൽകുന്നത് 7.15 ശതമാനം പലിശയാണ്. ഈ പ്രത്യേക നിക്ഷേപത്തിൻ്റെ കാലാവധിയും സെപ്റ്റംബർ 30 വരെയുള്ളൂ.

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version