​IRCTC Tatkal Ticket: ഇനി അവധികാലമാണ്… തത്കാൽ ടിക്കറ്റ് അ‌തിവേഗം സ്വന്തമാക്കാം; അ‌റിയേണ്ട കാര്യങ്ങൾ

​IRCTC Tatkal Ticket: പണ്ടത്തെ പോലെ തത്കാൽ ടിക്കറ്റുകൾക്കായി ഉറക്കമൊഴിച്ച് റെയിൽവേ സ്റ്റേഷനുകളിൽ കാത്തിരക്കേണ്ട കാര്യമില്ല. ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്. എത്രയൊക്കെ മുന്നൊരുക്കങ്ങൾ നടത്തിയാലും പലപ്പോഴും യാത്രക്കാർക്ക് കൺഫോം ടിക്കറ്റ് ലഭിച്ചെന്ന് വരില്ല.

​IRCTC Tatkal Ticket: ഇനി അവധികാലമാണ്... തത്കാൽ ടിക്കറ്റ് അ‌തിവേഗം സ്വന്തമാക്കാം; അ‌റിയേണ്ട കാര്യങ്ങൾ

തത്കാൽ ടിക്കറ്റ് ബുക്കിങ്.

Updated On: 

04 Oct 2024 11:22 AM

രാജ്യത്തിനകത്ത് ഏറ്റവും കൂടുതൽ ആളുകൾ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് ഇന്ത്യൻ റെയിൽവേയെ തന്നെയാണ്. കുറഞ്ഞ ചെലവാണ് ഇതിൻ്റെ പ്രധാന കാരണം. ഉത്സവ സമയങ്ങളിലും പെട്ടെന്ന് പ്ലാൻ ചെയ്യുന്ന യാത്രകൾക്കും ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള സമയങ്ങളിൽ നമ്മൾ ആശ്രയിക്കുന്നത് തത്കാൽ ടിക്കറ്റുകളാണ്. എന്നാൽ ഇപ്പോൾ പണ്ടത്തെ പോലെ തത്കാൽ ടിക്കറ്റുകൾക്കായി ഉറക്കമൊഴിച്ച് റെയിൽവേ സ്റ്റേഷനുകളിൽ കാത്തിരക്കേണ്ട കാര്യമില്ല. ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്.

യാത്രയ്ക്ക് ഒരു ദിവസം മുമ്പ് മാത്രമേ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. തത്കാൽ ടിക്കറ്റ് എങ്ങനെ വേഗത്തിൽ ബുക്ക് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ചില വഴികളാണ് ഇനി പറയുന്നത്. ഇതിനായി ആദ്യം, https://www.irctc.co.in വെബ്സൈറ്റ് സന്ദർശിച്ച് ഒരു ഐആർസിടിസി അക്കൗണ്ട് ഉണ്ടാക്കിയാൽ മാത്രമേ ഓൺലൈനായി തത്ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.

3 എസി അല്ലെങ്കിൽ അതിനു മുകളിലുള്ള ക്ലാസുകളിലേക്കുള്ള തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്, വ്യക്തി രാവിലെ 9.57 ന് ലോഗിൻ ചെയ്യണം. അതേസമയം, സ്ലീപ്പർ ക്ലാസിലേക്കുള്ള തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് യാത്രക്കാരൻ 10.57 മണിക്കൂറിനുള്ളിൽ പോർട്ടലിലേക്ക് ലോഗിൻ ചെയ്യണം. എത്രയൊക്കെ മുന്നൊരുക്കങ്ങൾ നടത്തിയാലും പലപ്പോഴും യാത്രക്കാർക്ക് കൺഫോം ടിക്കറ്റ് ലഭിക്കാറില്ലെന്നത് വളരെ വലിയ വെല്ലുവിളിയാണ്. എന്നാൽ ചില മാർഗങ്ങൾ പരീക്ഷിച്ചാൽ നിങ്ങൾക്ക് കൺഫോമായ തത്കാൽ ടിക്കറ്റ് ലഭിക്കുന്നതാണ്.

ALSO READ: ഇനി യാത്ര സുഖകരം… വരുന്നൂ മെമു; കോട്ടയം വഴി കൊല്ലം-എറണാകുളം റൂട്ടിൽ പുതിയ സർവീസ്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കേണ്ടത് അനിവാര്യമാണ്. സെക്കന്റുകൾക്കുള്ളിൽ ഓരോ വിൻഡോയും ഓപ്പൺ ചെയ്തുവരുന്ന തരത്തിൽ ഇൻ്റർനെറ്റിന് വേ​ഗതയുണ്ടായിരിക്കണം. ഈ സമയത്ത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന് പ്രശ്നമുണ്ടായാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ വേഗതയുള്ള ഇന്റർനെറ്റ് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

കൃത്യമായ സമയത്ത് ഐആർസിടിസിയുടെ ആപ്പിൽ ലോഗിൻ ചെയ്യണം. എസി കോച്ച് ബുക്ക് ചെയ്യണമെങ്കിൽ പത്ത് മണിയും സ്ലീപ്പർ കോച്ചാണെങ്കിൽ 11 മണിയുമാണ് ബുക്കിംഗ് സമയം. ഈ സമയത്തിന് രണ്ട് മൂന്ന് മിനിറ്റു മുമ്പ് അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യമായത്.

ഐആർസിടിസി അതിന്റെ ഉപഭോക്താക്കൾക്ക് മാസ്റ്റർ ലിസ്റ്റ് എന്ന പ്രത്യേക ഫീച്ചർ നൽകിയിട്ടുണ്ട്. അതിൽ ബുക്കിംഗ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കാൻ കഴിയുന്നതാണ്. ബുക്കിംഗ് സമയത്ത് ഇത് ധാരാളം സമയം ലാഭിക്കാൻ നിങ്ങളെ സഹായിക്കും.

ബുക്കിംഗ് ചെയ്യുന്ന സമയത്ത് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് പകരം, യുപിഐ പേയ്‌മെന്റുകൾ ഉപയോഗിക്കുന്നത് കൺഫോമായ തത്കാൽ ടിക്കറ്റ് ലഭിക്കുന്നതിന് സാധ്യത വർദ്ധിപ്പിക്കും. ഇത് സമയം ലാഭിക്കാൻ സഹായിക്കും.

ട്രെയിൻ ടിക്കറ്റുകൾക്കായി ലൊക്കേഷൻ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. കൺഫോം ടിക്കറ്റുകൾ ലഭിക്കാനുള്ള ഉയർന്ന സാദ്ധ്യതയുള്ള സ്റ്റേഷനുകൾ തിരഞ്ഞെടുക്കാൻ എപ്പോഴും നിങ്ങൾ ശ്രദ്ധിക്കുക.

 

 

 

 

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ