രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു | Tata Sons Former Chairman Ratan Tata Admitted To Breach Candy Hospital Mumbai Malayalam news - Malayalam Tv9

Ratan Tata : രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Updated On: 

07 Oct 2024 14:49 PM

Ratan Tata Health Update : ഇന്ന് അർരാത്രിയിൽ 12.30നും ഒരു മണിക്കും ഇടയിലാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈ ബ്രാച്ച് കാൻഡി ആശുപത്രിയിലാണ് ടാറ്റ സൺസ് ഗ്രൂപ്പ് ചെയർമാൻ ചികിത്സ തേടിയിരിക്കുന്നത്.

Ratan Tata : രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രത്തൻ ടാറ്റ (Image Courtesy : John Parra/Getty Images for Pritzker Architecture Prize)

Follow Us On

മുംബൈ : പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Rata Tata Hospitalized). അർധരാത്രിയിൽ രക്തസമ്മർദ്ദം കുറഞ്ഞതോടെയാണ് രത്തൻ ടാറ്റയെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് (ICU) രത്തൻ ടാറ്റ. ഇന്ന് തിങ്കളാഴ്ച അർധരാത്രിയോടെ ആശുപത്രിയിൽ എത്തിച്ച 86കാരനായ ടാറ്റയെ ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ഷാരൂഖ് ആസ്പി ഗോൾവല്ലയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് രത്തൻ ടാറ്റയെ ചികിത്സ നൽകുന്നത്.

അതേസമയം തൻ്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെ തനിക്കുള്ളുയെന്നും രത്തൻ ടാറ്റ പ്രത്യേക വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. തന്നെ ആരോഗ്യസ്ഥിതിയെ കുറിച്ച വ്യാജപ്രചരണങ്ങൾ പുറത്ത് വിടരുതെന്നും ടാറ്റ അറിയിച്ചു.

ടാറ്റ ഗ്രൂപ്പിൻ്റെ സ്ഥാപകനായ ജംസേട്ട്ജി ടാറ്റയുടെ ചെറുമകനാണ് രത്തൻ ടാറ്റ. വാഹനം, വ്യോമയാനം, പ്രതിരോധ മേഖല, ഐടി, സ്റ്റീൽ, റിയൽ എസ്റ്റേറ്റ്, സാമ്പത്തികകാര്യം, ടൂറിസം ഇ-കൊമേഴ്സ് തുടങ്ങിയ നിരവധി മേഖലകളിലാണ് ടാറ്റ ഗ്രൂപ്പ് വ്യാപിച്ചു കിടക്കുന്നത്. രണ്ട് തവണയാണ് ടാറ്റ സൺസ് ഗ്രൂപ്പിൻ്റെ ചെയർമാൻ സ്ഥാനത്തേക്ക് രത്തൻ ടാറ്റ അവരോധിക്കപ്പെട്ടിട്ടുള്ളത്. 1991 മുതൽ 2012 വരെ നീണ്ടക്കാലത്തും, സൈറസ് മിസ്ത്രിയുമായിട്ടുള്ള പ്രശ്നത്തെ തുടർന്ന് 2016ൽ രത്തൻ ടാറ്റ വീണ്ടും ടാറ്റയുടെ ചെയർമാൻ സ്ഥാനത്തേക്ക് ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വ്യവസായി എന്നതിന് പുറമെ ടാറ്റ നിരവധി ചാരറ്റി പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട്. 2008ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂൺ നൽകി ആദരിച്ചിരുന്നു. 2000ത്തിൽ രാജ്യം രത്തൻ ടാറ്റയ്ക്ക് പത്മ ഭൂഷണും നൽകിയിരുന്നു.

Updating…

പുസ്തകം പൂജയ്ക്ക് വെക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതാണോ?
വെള്ളയോ പിങ്കോ? ഏത് ഡ്രാഗൺ ഫ്രൂട്ടാണ് കൂടുതൽ നല്ലത്
കഴിക്കാനും കുടിക്കാനും മാത്രമല്ല മുഖം തിളങ്ങാനും തണ്ണിമത്തൻ മതി
Exit mobile version