Savings Tips: ദിവസം 100 രൂപ മാറ്റി വെച്ച് 2 ലക്ഷം ഉണ്ടാക്കാനുള്ള വഴി അറിയണോ

Post Office Savings Scheme: സ്റ്റോക്ക് മാർക്കറ്റോ, മ്യൂച്ചൽ ഫണ്ടുകളോ ഒഴിവാക്കിയാൽ ഏറ്റവും മികച്ച സ്കീം എപ്പോഴും പോസ്റ്റോഫീസ് തന്നെയാണ്. ആദ്യം ചെയ്യേണ്ടത് പോസ്റ്റോഫീസിലെ ഒരു റിക്കറിങ്ങ് ഡെപ്പോസിറ്റ് സ്കീമിൽ ചേരുക എന്നതാണ്

Savings Tips: ദിവസം 100 രൂപ മാറ്റി വെച്ച് 2 ലക്ഷം ഉണ്ടാക്കാനുള്ള വഴി അറിയണോ

Post Office | credits; Getty

Published: 

13 Nov 2024 17:34 PM

ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിൽ പ്രധാനപ്പെട്ട കാര്യം നിക്ഷേപമാണ്. ഓരോ വ്യക്തിയും അവരവരുടെ ശേഷിക്കനുസരിച്ച് വേണം നിക്ഷേപിക്കാൻ, സമ്പാദ്യത്തിൻ്റെയും നിക്ഷേപത്തിൻ്റെയും പ്രാധാന്യം വീട്ടിലെ കുട്ടികളെ പോലും പഠിപ്പിക്കേണ്ട കാലമാണിത്. വലിയ തുക നിക്ഷേപിക്കാൻ കഴിയുന്നില്ലെങ്കിൽ, ചെറിയ തുകകൾ നിക്ഷേപിച്ച് തുടങ്ങാവുന്നതാണ്, ഇതിൽ നിന്ന് നിങ്ങൾക്ക് ധാരാളം പണം സ്വരൂപിക്കാം. സ്റ്റോക്ക് മാർക്കറ്റോ, മ്യൂച്ചൽ ഫണ്ടുകളോ ഒഴിവാക്കിയാൽ ഏറ്റവും മികച്ച സ്കീം എപ്പോഴും പോസ്റ്റോഫീസ് തന്നെയാണ്. ആദ്യം ചെയ്യേണ്ടത് പോസ്റ്റോഫീസിലെ ഒരു റിക്കറിങ്ങ് ഡെപ്പോസിറ്റ് സ്കീമിൽ ചേരുക എന്നതാണ്. ഈ പദ്ധതി 5 വർഷത്തേക്കാണ്. ദിവസം 100 രൂപ നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് മികച്ച സേവിങ്ങ്സ് നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം.

100 രൂപ

ദിവസവും 100 രൂപ മാറ്റിവെച്ചാൽ 30 ദിവസം കൊണ്ട് 3000 രൂപയാവും.എല്ലാ മാസവും ആർഡിയിൽ 3,000 രൂപ നിക്ഷേപിക്കാം. 3,000 എന്ന നിരക്കിൽ, നിങ്ങൾ പ്രതിവർഷം 36,000 രൂപ നിക്ഷേപം ലഭിക്കും. ഇത് തുടർന്നാൽ 5 വർഷത്തിനുള്ളിൽ മൊത്തം 1,80,000 രൂപയാകും. നിലവിൽ ഈ പദ്ധതിക്ക് 6.7% പലിശയാണ് ലഭിക്കുന്നത്. ഇത് പ്രകാരം 5 വർഷത്തിൽ നിങ്ങൾക്ക് 34,097 രൂപ പലിശ ലഭിക്കും. ഒപ്പം കാലാവധി പൂർത്തിയാകുമ്പോൾ മുതലും പലിശയുമടക്കം 2,14,097 രൂപ നിങ്ങൾക്ക് ലഭിക്കും. 100 രൂപ എന്നത് ഏറ്റവും കുറഞ്ഞ തുകയാണ്. പോസ്റ്റോഫീസ് ആർഡിയിൽ നിക്ഷേപത്തിന് പരമാവധി പരിധിയില്ല.

ALSO READ:  Systematic Investment Plan: എസ്‌ഐപി ആരംഭിച്ചില്ലെ ഇതുവരെ? 5,000 രൂപ മതി ഒരു കോടി സമ്പാദിക്കാം

ലോൺ സൗകര്യം

ആവശ്യമുള്ള സമയത്ത് പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ടിൽ നിന്നും നിങ്ങൾക്ക് ലോണും എടുക്കാം. ചട്ടം പ്രകാരം 12 തവണക്ക് ശേഷം, അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ വായ്പയായി എടുക്കാം. വായ്പ ഒറ്റത്തവണയായോ തവണകളായോ തിരിച്ചടയ്ക്കാൻ സൗകര്യമുണ്ട്. വായ്പയുടെ പലിശ നിരക്ക് ആർഡിയിൽ ലഭിക്കുന്ന പലിശയേക്കാൾ 2 ശതമാനം കൂടുതലായിരിക്കും.

ആർഡിയും നീട്ടാം

5 വർഷത്തിനു ശേഷവും ആർഡി തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അടുത്ത 5 വർഷത്തേക്ക് വീണ്ടും നീട്ടാം. അക്കൗണ്ട് തുറക്കുന്ന സമയത്ത് ബാധകമായിരുന്ന അതേ പലിശ നീട്ടിയ കാലാവധിയിലും ലഭിക്കും. ഒരു വർഷത്തിൽ താഴെയാണെങ്കിൽ പലിശ കുറയാം.ഉദാഹരണത്തിന്, നിങ്ങൾ 2 വർഷത്തിനും 6 മാസത്തിനും ശേഷം എക്സ്റ്റെൻഡഡ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് 2 വർഷത്തേക്ക് 6.7 ശതമാനം പലിശ ലഭിക്കും, അതേസമയം 6 മാസത്തേക്ക് എങ്കിൽ
4% നിരക്കിലും പലിശ ലഭിക്കും.

കാലാവധി പൂർത്തിയാകുന്നതിന് മുമ്പ്

അക്കൗണ്ട് തുറന്ന തീയതി മുതൽ മൂന്ന് വർഷത്തിന് ശേഷം നിങ്ങൾക്ക് ആർഡി അവസാനിപ്പിക്കാം. പലിശ നിരക്കിൽ മാറ്റം വരും.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ