ഏതെടുത്താലും ഒന്ന് ഫ്രീ; വിമാനയാത്ര, സ്വിഗ്ഗി, അജിയോ വൗച്ചറുകൾ, പൊളപ്പൻ ധമാക്ക ഓഫറുമായി ജിയോ | Reliance Jio announces Diwali dhamaka offer with free swiggy ajio and easemytrip vouchers Malayalam news - Malayalam Tv9

Jio Diwali Offer: ഏതെടുത്താലും ഒന്ന് ഫ്രീ; വിമാനയാത്ര, സ്വിഗ്ഗി, അജിയോ വൗച്ചറുകൾ, പൊളപ്പൻ ധമാക്ക ഓഫറുമായി ജിയോ

Reliance Jio Diwali Dhamaka Offer: ഈ ദിപാവലി സീസണിൽ വമ്പൻ ഓഫറുമായി റിലയൻസ് ജിയോ എത്തുന്നത്. ജിയോ ട്രൂ 5ജി പ്ലാൻ 899 അല്ലെങ്കിൽ 3599 ഉപയോഗിച്ച് റീചാർജ് ചെയ്ത് 3350 മൂല്യമുള്ള ആനുകൂല്യങ്ങൾ നേടാനാവും. കൂപ്പണുകൾ നിങ്ങളുടെ മൈ ജിയോ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്.

Jio Diwali Offer: ഏതെടുത്താലും ഒന്ന് ഫ്രീ; വിമാനയാത്ര, സ്വിഗ്ഗി, അജിയോ വൗച്ചറുകൾ, പൊളപ്പൻ ധമാക്ക ഓഫറുമായി ജിയോ

Represental Image (Credits: Social Media)

Updated On: 

25 Oct 2024 18:05 PM

നിരക്ക് വർധനവിന് പിന്നാലെ കൊഴിഞ്ഞുപോയ വരിക്കാരെ എല്ലാം കൂട്ടത്തോടെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ജിയോ. അതിനാൽ തന്നെ അടിക്കടി ഓഫറുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. ഈ ദിപാവലി സീസണിൽ വമ്പൻ ഓഫറുമായി റിലയൻസ് ജിയോ എത്തുന്നത്. ജിയോ ട്രൂ 5ജി പ്ലാൻ 899 അല്ലെങ്കിൽ 3599 ഉപയോഗിച്ച് റീചാർജ് ചെയ്ത് 3350 മൂല്യമുള്ള ആനുകൂല്യങ്ങൾ നേടാനാവും.

ഹോട്ടലുകൾക്കും വിമാന യാത്രകൾക്കുമായി ( ഈസി മൈ ട്രിപ്പിൽ (EaseMyTrip) 3000 രൂപയുടെ വൗച്ചർ, 999-ഉം അതിനുമുകളിലും വാങ്ങുമ്പോൾ അജിയോയിൽ നിന്ന് 200 രൂപയുടെ വൗച്ചർ, സ്വിഗിയിൽ ഭക്ഷണം ഓർഡർ ചെയ്യൂമ്പോൾ 150 രൂപയുടെ വൗച്ചർ തുടങ്ങിയ ഓഫറുകളാണ് ജിയോ നിങ്ങൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്.

കൂപ്പണുകൾ നിങ്ങളുടെ മൈ ജിയോ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്. മൈ ജിയോയിലെ ഓഫറുകൾ എന്ന വിഭാഗത്തിൽ നിന്ന് കോപ്പി ചെയ്ത് അതാത് പാർട്ണർ സൈറ്റുകളിൽ ഉപയോഗിക്കുകയും ചെയ്യാം. 25 ഒക്ടോബർ മുതൽ നവംബർ അഞ്ച് വരെയാണ് ഓഫർ കാലയളവ്.

റീചാർജ് ചെയ്ത ശേഷം, മൈജിയോ ആപ്പ് വഴി ഉപഭോക്താക്കൾക്ക് വൗച്ചറുകൾ സ്വന്തമാക്കാം

  • മൈജിയോയിലെ “ഓഫറുകൾ” എന്ന വിഭാഗം തുറക്കുക.
  • “മൈ വിന്നിങ്സ്” ക്ലിക്ക് ചെയ്യുക.
  • ആവശ്യമുള്ളവ തിരഞ്ഞെടുത്ത് കൂപ്പൺ കോഡ് നൽകുക.
  • ലിങ്ക് പിന്തുടർന്ന് വെബ്‌സൈറ്റിലെ ചെക്ക്ഔട്ടിൽ കോഡ് പ്രയോഗിക്കുക.

കഴിഞ്ഞ ദിവസം 719 രൂപയുടെ പ്ലാനിനെ പുറത്തിറക്കിയിരുന്നു. ഒരു പ്രീപെയ്ഡ് പ്ലാനാണിത്. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നത്. 70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കൂടാതെ ഈ പ്ലാനിന്റെ ഭാഗമായി നിങ്ങൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും.

പ്രതിമാസ കണക്ക് വെച്ച് നോക്കുകയാണെങ്കിൽ 287 രൂപയാണ് ഒരു മാസം ചെലവ് വരുന്നത്. പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപയാണ് നിരക്ക്. അങ്ങനെ നോക്കുമ്പോൾ 719 രൂപയുടെ പ്ലാൻ 70 ദിവസത്തേക്ക് ലാഭം തന്നെയാണ്.

 

 

അംബാനിയുടെ ആഡംബര മാളികയിലെ അതിശയങ്ങൾ
ബൊ​ഗെയിൻവില്ല ഒരു സാധാരണ ചെടിയല്ല, പ്രത്യകതകൾ ഇങ്ങനെ
മാതളനാരങ്ങയുടെ തൊലികൊണ്ടും ചായ, ​ഗുണങ്ങളേറെ
ഇനി പാൽ തിളച്ച് തൂവില്ല; വഴിയുണ്ട്