Ratan Tata Death : രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള ബിസിനസ്സ് നേതാവും അനുകമ്പയുള്ള മനുഷ്യ സ്നേഹിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Rata Tata Death : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ രത്തൻ ടാറ്റയുടെ വിയോഗത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം രത്തൻ ടാറ്റയെ മുംബൈയിലെ ബീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Ratan Tata Death : രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള ബിസിനസ്സ് നേതാവും അനുകമ്പയുള്ള മനുഷ്യ സ്നേഹിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Ratan Tat

Updated On: 

10 Oct 2024 08:29 AM

ഇന്ത്യൻ വ്യവസായ മേഖലയെ തന്നെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിയോഗം. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് ബുധനാഴ്ച ( ഒക്ടോബർ ഒമ്പതാം തീയതി) 86കാരനായ രത്തൻ ടാറ്റയുടെ അന്ത്യം. വ്യവസായ മേഖലയിലെ അതികായകൻ്റെ വിയോഗത്തിൽ രാഷ്ട്രീയ, വ്യാപാര മേഖലയിലെ അടക്കം നിരവധി പേരാണ് അനുശോചനം അറിയിച്ചിരിക്കുന്നത്. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള ബിസിനസ്സ് നേതാവും അനുകമ്പയുള്ള മനുഷ്യ സ്നേഹിയുമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ സോഷ്യൽ മീഡിയ കുറുപ്പിൽ രേഖപ്പെടുത്തിയത്.


ബിസിനസിലും ജീവകാരുണ്യപ്രവർത്തനത്തിലും തൻറേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് രത്തൻ ടാറ്റയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

 

ഇന്ത്യൻ വ്യവസായത്തിൻ്റെ ടൈറ്റൻ എന്നാണ് പ്രതിരോധ മന്ത്രി രത്തൻ ടാറ്റയുടെ വിയോഗത്തിൽ എക്സിൽ  പങ്ക് വെച്ചത്.

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അടിപൊളിയാണ്‌
ഇന്ത്യയുടെ ദുരിതത്തിലും ജയ്സ്വാളിന് ഇക്കൊല്ലം റെക്കോർഡ് നേട്ടം
ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ !
വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...