5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Noel Tata : രത്തൻ ടാറ്റയ്ക്ക് പിൻഗാമി അർധസഹോദരൻ നോയൽ ടാറ്റ; ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നിയമിച്ചു

Tata Trusts Chairman Noel Tata : നിലവിൽ ടാറ്റയുടെ ട്രെൻ്റ് ലിമിറ്റഡിൻ്റെ ചെയർമാനാണ് നോയൽ ടാറ്റ. ടാറ്റയുടെ സുഡിയോ, വെസ്റ്റ്സൈഡ് തുടങ്ങിയ ബ്രാൻഡുകൾ ട്രെൻ്റ് ലിമിറ്റഡിൻ്റെ കീഴിലാണ് വരിക

Noel Tata : രത്തൻ ടാറ്റയ്ക്ക് പിൻഗാമി അർധസഹോദരൻ നോയൽ ടാറ്റ; ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നിയമിച്ചു
നോയൽ ടാറ്റ (Image Courtesy : Kunal Patil/HT via Getty Images)
jenish-thomas
Jenish Thomas | Updated On: 11 Oct 2024 15:59 PM

മുംബൈ : രത്തൻ ടാറ്റയുടെ വിയോഗത്തിന് ശേഷം ടാറ്റ സൺസ് ഗ്രൂപ്പിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായ ടാറ്റ ട്രസ്റ്റിൻ്റെ ചയർമാനായി നോയൽ ടാറ്റയെ നിയോഗിച്ചു. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് നോയൽ ടാറ്റ. ടാറ്റ കുടുംബം ഐക്യകണ്ഠേനെയാണ് നോയൽ ടാറ്റയെ ടാറ്റ ട്രസ്റ്റിൻ്റെ തലപ്പത്തേക്ക് നിയമിക്കാൻ തീരുമാനമെടുത്തെന്ന് ബിസിനെസ് മാധ്യമമായ സിഎൻബിസി ടിവി18 റിപ്പോർട്ട് ചെയ്യുന്നു.

അവിവാഹിതനായ രത്തൻ ടാറ്റയ്ക്ക് പിൻഗാമിയായി മക്കൾ ആരുമില്ലാത്തതിനാലാണ് ഈ സ്ഥാനം അർധസഹോദരൻ നോയൽ ടാറ്റയിലേക്കെത്തിയത്. ടാറ്റ സൺസിൻ്റെ 66 ശതമാനം ഒഹരിയും ടാറ്റ ട്രസ്റ്റിൻ്റെ കീഴിലാണ്. 2014 മുതൽ ടാറ്റയുടെ റീട്ടെയിൽ വിഭാഗമായ ട്രെൻഡ് ലിമിറ്റഡിൻ്റെ ചെയർമാനായി പ്രവർത്തിക്കുകയാണ് നോയൽ ടാറ്റ. കഴിഞ്ഞ ഒരു ദശകം കൊണ്ട് ട്രെൻഡിൻ്റെ ഓഹരിയിൽ 6,000 ശതമാനത്തിൻ്റെ വളർച്ചയാണ് നോയൽ നേടി കൊടുത്തിട്ടുള്ളത്. ഇതിന് പുറമെ 2021 വരെ ടാറ്റ ഇൻ്റനാഷ്ണലിൻ്റെ തലപ്പത്തും നോയൽ പ്രവർത്തിച്ചിട്ടുണ്ട്.

ടാറ്റ സ്റ്റീൽ, വോൾട്ടാസ് തുടങ്ങിയ നിരവധി ടാറ്റ കമ്പനികളുടെ ബോർഡിലെ അംഗവും കൂടിയാണ് നോയൽ. ടാറ്റ കുടുംബത്തിൻ്റെ അടുത്ത തലമുറയെ നയിക്കുമെന്ന് എല്ലാവരും കരുതുന്ന മായ, നെവില്ലെ എന്നിവർ നോയലിൻ്റെ മക്കളാണ്. റീട്ടെയിൽ മേഖലയിൽ ടാറ്റയ്ക്ക് കൂടുതൽ വളർച്ച ലഭിച്ച് തുടങ്ങിയ നോയലിൻ്റെ കാലത്താണ്. ഈ കാലയളവിലാണ് ടാറ്റയുടെ കുടുംബത്തിൽ നിന്നും സൂഡിയോ എന്ന് ബ്രാൻഡ് ജന്മം ലഭിക്കുന്നത്.

നവൽ ടാറ് സിമയോണി ടാറ്റ ദമ്പതികളുടെ ഏക പുത്രനാണ് 67കാരനായ നോയൽ ടാറ്റ.ടാറ്റ ഗ്രൂപ്പിൻ്റെ സ്ഥാപകനും രത്തൻ, നോയൽ ടാറ്റമാരുടെ മുത്തച്ഛനുമായ ജംസേട്ട്ജി ടാറ്റയാണ് 1892ൽ ടാറ്റ ട്രസ്റ്റിന് തുടക്കമിടുന്നത്.

Updating….

Latest News