5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Aadhaar Card: വെറും 50 രൂപയ്ക്ക് ഹൈടെക് ആധാർ; അപേക്ഷിക്കേണ്ട വിധം അറിയാം

PVC Aadhaar Card Ordering: കട്ടിയുള്ള പേപ്പറിൽ അച്ചടിച്ച് ലാമിനേറ്റ് ചെയ്തത ആധാറുകൾ സൂക്ഷിക്കുക എന്നതാണ് ഒരു മാർഗമെങ്കിലും ഒരു കാലയളവ് കഴിഞ്ഞാൽ പിന്നെ ഇതും ചീത്തയാവും.

Aadhaar Card: വെറും 50 രൂപയ്ക്ക് ഹൈടെക് ആധാർ; അപേക്ഷിക്കേണ്ട വിധം അറിയാം
Represental Image | Avishek Das/SOPA Images/LightRocket via Getty Images
Follow Us
arun-nair
Arun Nair | Published: 07 Oct 2024 14:14 PM

ആധാർ കാർഡ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാറിൻ്റെ പ്രധാന്യം വളരെ അധികം വലുതാണ്. സർക്കാർ പദ്ധതികൾ പ്രയോജനപ്പെടണമെങ്കിൽ ഒരു പരിധി വരെ ആധാറില്ലാതെ പറ്റില്ല. സാധാരണ യുഐഡിഐ തരുന്ന ആധാർ കാർഡ് പെട്ടെന്ന് മോശമാകാനുള്ള
സാധ്യതയുണ്ട്. കട്ടിയുള്ള പേപ്പറിൽ അച്ചടിച്ച് ലാമിനേറ്റ് ചെയ്തത ആധാറുകൾ സൂക്ഷിക്കുക എന്നതാണ് ഒരു മാർഗമെങ്കിലും ഒരു കാലയളവ് കഴിഞ്ഞാൽ പിന്നെ ഇതും ചീത്തയാവും. ഇതൊന്നും വേണ്ട വെറും 50 രൂപ മുടക്കിയാൽ ഏറ്റവും മികച്ച ആധാർ നിങ്ങൾക്ക് സ്വന്തമാക്കാം. അതാണ് പിവിസി ആധാറുകൾ. ആധാർ കേടു വരുന്നത് സംബന്ധിച്ചുള്ള പ്രശ്നം പിവിസി എടുക്കുന്നതോടെ അവസാനിക്കും. നിരവധി ഹൈടെക് സവിശേഷതകളും ഇതിനുണ്ട്. വെറും 50 രൂപ കൊടുത്താൽ മികച്ചൊരു കാർഡ് നിങ്ങൾക്ക് ലഭിക്കും.

50 രൂപക്ക് നിങ്ങൾക്ക് പിവിസി ആധാർ

വെറും 50 രൂപക്ക് നിങ്ങൾക്ക് പിവിസി ആധാറിന് അപേക്ഷിക്കാം. ഒരു നമ്പരിൽ നിന്ന് തന്നെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും പിവിസി ആധാർ കാർഡിന് അപേക്ഷിക്കാം. മൊബൈൽ ഫോണിൽ നിന്നോ ലാപ്പ്ടോപ്പിൽ നിന്നോ നിങ്ങൾക്ക് അപേക്ഷിക്കാം. ‘ആധാർ പിവിസി കാർഡ് ഒരു വാലറ്റ് സൈസ് കാർഡാണ്, ഇത് സുരക്ഷിതവും മിച്ചതുമാണ്. മാത്രമല്ല നിങ്ങൾക്ക് വെറും 50 രൂപയ്ക്ക് ഓൺലൈനായി തന്നെ കാർഡ് ലഭ്യമാകും. നിങ്ങൾക്ക് സ്പീഡ് പോസ്റ്റായി തന്നെ വീട്ടിലേക്ക് കാർഡ് എത്തും- പിവിസി ആധാറിലേക്ക് മാറാൻ ഉപയോക്താക്കളോട് നിർദ്ദേശിച്ച് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എക്സിൽ പങ്ക് വെച്ച പോസ്റ്റിൽ പറയുന്നു.

ALSO READ: Onam Bumper 2024: ഓണം ബമ്പർ എടുക്കനുള്ള അവസാന തീയതി എന്ന്? അരക്കോടി കടന്നു വിൽപന

അപേക്ഷിക്കേണ്ട വിധം

1. യുഐഡിഎഐയുടെ വെബ്സൈറ്റ് https://uidai.gov.in- സന്ദർശിക്കാം

2. മൈ ആധാർ വിഭാഗത്തിൽ’ ‘ഓർഡർ ആധാർ പിവിസി കാർഡ്’ ക്ലിക്ക് ചെയ്യുക.

3. 12 അക്ക ആധാർ നമ്പർ അല്ലെങ്കിൽ 16 അക്ക വെർച്വൽ ഐഡി അല്ലെങ്കിൽ 28 അക്ക EID നൽകുക.

4. നമ്പർ നൽകിയ ശേഷം, സുരക്ഷാ കോഡോ ക്യാപ്ചയോ നൽകുക. ഇതിന് ശേഷം Send OTP ക്ലിക്ക് ചെയ്യുക

5. ജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP വരും. അത് നൽകിയ ശേഷം, സബ്മിറ്റ് ബട്ടണിൽ ക്ലിക്കുചെയ്യുക.

6. ആധാറുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അടങ്ങുന്ന പുതിയ സ്ക്രീനിൽ PVC കാർഡിൻ്റെ പ്രിവ്യൂ കോപ്പി ദൃശ്യമാകും

7. സ്ക്രീനിൽ ദൃശ്യമാകുന്ന എല്ലാ വിവരങ്ങളും പരിശോധിച്ച് വ്യക്തമായെങ്കിൽ ഓർഡർ നൽകുക.

8. UPI, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വഴി 50 രൂപ അടയ്ക്കുക.

കുറഞ്ഞ സമയത്തിൽ

പേയ്‌മെൻ്റ് വിജയകരമാണെങ്കിൽ, PVC ആധാർ ഓൺലൈനായി ഓർഡർ ചെയ്തത് പരമാവധി 15 ദിവസത്തിൽ ആധാർ നിങ്ങൾക്ക് ലഭിക്കും.പുതിയ കാർഡിൽ ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേൺ, ഗോസ്റ്റ് ഇമേജ്, മൈക്രോ ടെക്സ്റ്റ് തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. പുതിയ പിവിസി ആധാർ കാർഡ് ഉപയോഗിച്ച്, ക്യുആർ കോഡ് വഴി കാർഡ് പരിശോധിക്കുന്നതും എളുപ്പമായിരിക്കും.

Latest News