അടുക്കളയിലെ മാത്രമല്ല അങ്ങ് കുളിമുറിയിലെ വരെ താളം തെറ്റും; നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടാൻ ഒരുങ്ങി കമ്പനികൾ | Price Hike Daily Products These Companies Plans To Raise Their FMCG Products Like Tea, Biscuits, Oil And Shampoos Malayalam news - Malayalam Tv9

Price Hike : അടുക്കളയിലെ മാത്രമല്ല അങ്ങ് കുളിമുറിയിലെ വരെ താളം തെറ്റും; നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടാൻ ഒരുങ്ങി കമ്പനികൾ

FMCG Products Price Hike : ചായ ഉത്പനങ്ങൾക്കും ബിസ്കറ്റുകൾ, എണ്ണ ഉത്പനങ്ങൾ, ഷാംപൂ, സോപ്പ് തുടങ്ങിയ നിത്യോപയോഗ ഉത്പനങ്ങളുടെ വില കൂട്ടാനാണ് രാജ്യത്തെ എഫ്എംസിജി കമ്പനികൾ തയ്യാറെടുക്കുന്നത്.

Price Hike : അടുക്കളയിലെ മാത്രമല്ല അങ്ങ് കുളിമുറിയിലെ വരെ താളം തെറ്റും; നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടാൻ ഒരുങ്ങി കമ്പനികൾ

പ്രതീകാത്മക ചിത്രം (Image Courtesy : triloks/Getty Images)

Published: 

04 Nov 2024 16:37 PM

ചായ-കാപ്പി ഉത്പനങ്ങൾ, ബിസ്കറ്റുകൾ, എണ്ണ, ഷാംപൂ, സോപ്പ് തുടങ്ങിയ ഒട്ടനവധി നിത്യോപയോഗ സാധനങ്ങളുടെ വില ഉയർത്താൻ (Daily Products Price Hike) ഒരുങ്ങി ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (FMCG) കമ്പനികൾ. ഉത്പാദന ചിലവ് വർധിച്ചതും ഭക്ഷ്യ പണപ്പെരുപ്പവും കാരണം 2024-25 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) എഫ്എംസിജി കമ്പനികൾ വിപണിയിൽ വലിയ ഇടിവ് നേരിട്ടിരുന്നു. എഫ്എംസിജി ഉത്പനങ്ങളുടെ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന പാം ഓയിൽ, കാപ്പി, കൊക്കോ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില കഴിഞ്ഞ ദിവസം വിവിധ കമ്പനികൾ ഉയർത്തിയിരുന്നു. ഇതെ തുടർന്നാണ് പ്രമുഖ എഫ്എംസിജി കമ്പനികളായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (എച്ച്യുഎൽ), ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ജിസിപിഎൽ), മാരിക്കോ, ഐടിസി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ടിസിപിഎൽ) എന്നിവ ഉത്പന വില ഉയർത്താനുള്ള തീരുമാനമെടുക്കാൻ പോകുന്നത്.

നഗരമേഖലയിൽ ആവശ്യകത കുറഞ്ഞു

നഗരമേഖലയിൽ നിത്യോപയോഗ സാധനങ്ങളുടെ വിറ്റുവരുവിൽ കുറവ് രേഖപ്പെടുത്തിയതാണ് ഈ എഫ്എംസിജി കമ്പനികളെ വലിയ ആശങ്കയിലാഴ്ത്തുന്നത്. എഫ്എംസിജി ഉത്പനങ്ങളുടെ ആകെ വിൽപനയിൽ 65 മുതൽ 68 ശതമാനവും വിറ്റു പോകുന്നത് നഗരമേഖലയിൽ നിന്നുമാണ്. അതേസമയം നഗരമേഖലയുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമീണ മേഖലയിൽ നിത്യോപയോഗ ഉത്പനങ്ങളുടെ വിറ്റുവരവിൽ ഗണ്യമായ വളർച്ചയും രേഖപ്പെടുത്തിട്ടുണ്ട്.

ALSO READ : Gold Rate Hike: യുദ്ധമോ യുഎസ് തിരഞ്ഞെടുപ്പോ… സ്വർണവില വർധിക്കുന്നത് എന്തുകൊണ്ട്?

ഈ പ്രതിസന്ധികൾ താൽക്കാലികമോ?

നിലവിൽ നേരിടുന്ന പ്രതിസന്ധികൾ താൽക്കാലികമാണെന്ന് ജിസിപിഎൽ തലവൻ സുധീർ സീതാപതി അറിയിച്ചു. വിപണിയിലെ ലാഭം തിരികെ പിടിക്കാനായി നിർമാണ ചിലവ് കുറയ്ക്കുകയും ചില ഉത്പനങ്ങളുടെ വില ഉയർത്തുകയും ചെയ്യുമെന്നും സുധീർ സീതാപതി കൂട്ടിച്ചേർത്തു. എണ്ണയുടെ വിലയിലെ മാറ്റവും ഇന്ത്യൻ ഉപയോക്താക്കൾ ഉയർത്തുന്ന ആവശ്യകത കുറയുന്നതുമാണ് കമ്പനിക്കുള്ള ആശങ്ക. ഗോദ്റെജിൻ്റെ പ്രമുഖ ബ്രാൻഡുകളായ സിന്തോൾ, ഗോദ്റെജ് നമ്പർ 1, ഹിറ്റ് ഈ പ്രതിസന്ധി ഘട്ടത്തിലും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്.

നഗരമേഖലയിലെ ആവശ്യകത കുറഞ്ഞതും ഭക്ഷ്യ പണപ്പെരുപ്പവുമാണ് ദാബർ ഇന്ത്യക്ക് ഈ പാദത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ലാഭ കണക്കിൽ 17.65 ശതമാനത്തിൻ്റെ ഇടിവാണ് ദാബർ നേരിട്ടിരിക്കുന്നത്. ഭക്ഷ്യ പണപ്പെരുപ്പം രാജ്യത്തെ വീടുകളുടെ ബജറ്റിനെ ആകെ താളം തെറ്റിക്കുമെന്നാണ് നെസ്ലെ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറയുന്നത്. ഭക്ഷ്യ പണപ്പെരുപ്പം പഴം പച്ചക്കറി, എണ്ണ തുടങ്ങിയവയുടെ വില ഗണ്യമായി ഉയരാൻ ഇടയാക്കിയെന്ന് സുരേഷ് നാരായണൻ കുട്ടിച്ചേർത്തു. അതേസമയം നിലവിലെ സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ നെസ്ലെയുടെ മാഗി, കിറ്റ്കാറ്റ്, നെസ്കഫെ തുടങ്ങിയ ഉത്പനങ്ങളുടെ വിൽപനയിൽ 1.2 ശതമാനത്തിൻ്റെ വളർച്ചയുണ്ടായി. ഗ്രാമീണ മേഖലയിലും സ്വിസ് എഫ്എംസിജി കമ്പനിക്ക് വളർച്ച നേടാനായിട്ടുണ്ട്.

എല്ലാവരും നേരിടുന്നത് ഇതെ പ്രശ്നം

മറ്റ് കമ്പനികൾക്ക് സമാനമായി ടാറ്റയുടെ എഫ്എംസിജി കമ്പനിക്കും ജൂലൈ-സെപ്റ്റംബർ പാദത്തിൽ നഗരമേഖലയിൽ ഇടിവ് രേഖപ്പെടുത്തിട്ടുണ്ട്. അസംസ്കൃത ഭക്ഷ്യ ഉത്പനങ്ങളുടെ ഗണ്യമായ വില വർധനയാണ് വിൽപനയിൽ വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് ടാറ്റ കൺസ്യൂമർ പ്രോഡെക്ട്സ് ലിമിറ്റഡിൻ്റെ ചെയർമാൻ സുനിൽ ഡിസൂസ അറിയിച്ചു. ഹിന്ദുസ്ഥാന യൂണിലീവറിനും സമാനമായ പ്രതിസന്ധിയാണ് ഈ കഴിഞ്ഞ പാദത്തിൽ വിപണയിൽ നേരിട്ടതെന്നും എച്ച് യു എല്ലിൻ്റെ ചീഫ് എക്സിക്യൂട്ടീവ് രോഹിത് ജാവാ അറിയിച്ചു.

ദിവസവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങളേറേ
മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നു
ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; സാമന്ത
കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?