5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Post Office Scheme: ജോലി ഇല്ലെങ്കിലെന്താ ശമ്പളം മുടങ്ങാതെ ലഭിക്കും; ഈ സ്‌കീം അങ്ങനെ വിട്ടുകളയേണ്ട

Post Office Monthly Income Scheme: സസമ്പാദ്യം ഉണ്ടാക്കിയെടുക്കണമെന്ന് പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ എങ്ങനെയാണ് പണം സൂക്ഷിക്കേണ്ടതെന്ന് പലര്‍ക്കുമറിയില്ല. പോസ്റ്റ് ഓഫീസിന് കീഴില്‍ നിരവധി നിക്ഷേപ പദ്ധതികളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

shiji-mk
Shiji M K | Updated On: 22 Oct 2024 13:12 PM
ഭാവിയിലേക്ക് ഒരു മുതല്‍ക്കൂട്ട് എന്ന നിലയിലാണ് നമ്മള്‍ നിക്ഷേപ പദ്ധതികളുടെ ഭാഗമാകുന്നത്. നിരവധി നിക്ഷേപ പദ്ധതികള്‍ ഇന്ന് ലഭ്യമാണ്. ഇവയില്‍ ഏറ്റവും ജനകീയം പോസ്റ്റ് ഓഫീസ് സേവിങ്‌സ് സ്‌കീമുകളും. നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് നല്ലൊരു തുക മാറ്റിവെച്ചാല്‍ വലിയൊരു നിക്ഷേപം തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. (Image Credits: Frank Bienewald/ Getty Images Editorial)

1 / 5
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയെ കുറിച്ചാണ് സംസാരിക്കുന്നത്. പൊതുവേ അപകട സാധ്യതയില്ലാത്തതും മാസ വരുമാനം നല്‍കുന്നതുമായ സ്‌കീമാണിത്. ഈ സ്‌കീമില്‍ ഒറ്റത്തവണ പണം നിക്ഷേപിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് എല്ലാ മാസവും വരുമാനം ലഭിക്കും. (Image Credits: NurPhoto/ Getty Images Editorial)

2 / 5
സിംഗിള്‍, ജോയിന്റ് അക്കൗണ്ട് എന്നീ ഓപ്ഷനുകള്‍ ലഭ്യമാണ്. 7.4 ശതമാനമാണ് ഈ സ്‌ക്മീലെ പലിശ നിരക്ക്. സിംഗിള്‍ അക്കൗണ്ടില്‍ 9 ലക്ഷം വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയുമാണ് നിക്ഷേപിക്കാന്‍ സാധിക്കുക. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും. ആകെ അഞ്ച് വര്‍ഷമാണ് ഈ സ്‌കീമിന്റെ കാലാവധി. (Image Credits: Frank Bienewald/LightRocket via Getty Images)

3 / 5
കാലാവധി പൂര്‍ത്തിയായ ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ഈ നിക്ഷേപ തുകയുടെ പലിശ എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും. സിംഗിള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയുടെ പലിശ നിരക്ക് 7.4 ശതമാനമാണ്. ഇതനുസരിച്ച് എല്ലാ മാസവും നിങ്ങള്‍ക്ക് 5,550 രൂപ ലഭിക്കും. ഒരു വര്‍ഷം 66,600 രൂപയാകും പലിശയായി ലഭിക്കുക. അഞ്ച് വര്‍ഷം കൊണ്ട് പലിശ മാത്രം 3.33 ലക്ഷം രൂപയുണ്ടാകും. (Image Credits: SOPA Images/ Getty Images Creative)

4 / 5
1000 രൂപ മുതല്‍ നിങ്ങള്‍ക്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ആധാര്‍/പാസ്‌പോര്‍ട്ട്/വോട്ടര്‍ ഐഡി/ഡ്രൈവിങ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യൂട്ടിലിറ്റി ബില്ല് എന്നിവയോടൊപ്പം പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്‌കീമിനുള്ള ഫോമും പൂരിപ്പിച്ച് നല്‍കി നിങ്ങള്‍ക്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. (Image Credits: DEV IMAGES/ Getty Images Creative)

5 / 5