5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper: 25 കോടി പോയാൽ പോട്ടെ 12 കോടി വരുന്നുണ്ടല്ലോ! പൂജാ ബമ്പര്‍ പ്രകാശനം നാളെ

Pooja Bumper: തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് വി.കെ.പ്രശാന്ത് എംഎഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും.

Pooja Bumper: 25 കോടി പോയാൽ പോട്ടെ 12 കോടി വരുന്നുണ്ടല്ലോ! പൂജാ ബമ്പര്‍ പ്രകാശനം നാളെ
ലോട്ടറി – പ്രതീകാത്മക ചിത്രം (Image- social media)
sarika-kp
Sarika KP | Published: 08 Oct 2024 21:09 PM

തിരുവന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഇതിനു പിന്നാലെ 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനവും നാളെ നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് വി.കെ.പ്രശാന്ത് എംഎഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും.

സമ്മാന തുക
ഒന്നാം സമ്മാനം 12 കോടി രൂപ. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 04-നാണ് പൂജാ ബമ്പർ നറുക്കെടുപ്പ് നടക്കുക. ടിക്കറ്റ് വില 300 രൂപയാണ്.

Also read-Onam Bumper 2024: 25 കോടി രൂപയുടെ ഭാഗ്യവാൻ ആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; നറുക്കെടുപ്പ് ഫലം തത്സമയമായി എപ്പോൾ, എവിടെ അറിയാം

അതേസമയം 25 കോടി രൂപയുടെ ഭാഗ്യവാൻ ആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം നില്‍ക്കവേ സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന (Onam Bumper 2024) കുതിക്കുന്നു. ഇതുവരെ 70 ലക്ഷത്തിലെത്തി നിൽക്കുകയാണ് ടിക്കറ്റ് വിൽപ്പന. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്. നാളെയോടെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്. ജില്ലാ അടിസ്ഥാനത്തിൽ വിൽപ്പനയിൽ മുന്നിൽ തന്നെയാണ് പാലക്കാട് ജില്ല. സബ് ഓഫീസുകളിലേതുൾപ്പെടെ 1278720 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 921350 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 844390 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.

നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.

Latest News