5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper 2024: പൂജാ ബമ്പര്‍, അടിക്കുന്നത് 12 കോടി, ഏജന്റ് കമ്മീഷന്‍ എത്ര ? ഭാഗ്യശാലിക്ക് കൈയ്യില്‍ കിട്ടുന്നത് എത്ര കോടി? കണക്കുകളിങ്ങനെ

Pooja Bumper 2024 First Prize 12 Crore: 12 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും പൂജാ ബമ്പര്‍ അടിക്കുന്നയാള്‍ക്ക് നികുതി കഴിഞ്ഞ് കയ്യില്‍ എത്ര കിട്ടും ? കണക്കുകള്‍ വിശദമായി പരിശോധിക്കാം

Pooja Bumper 2024: പൂജാ ബമ്പര്‍, അടിക്കുന്നത് 12 കോടി, ഏജന്റ് കമ്മീഷന്‍ എത്ര ? ഭാഗ്യശാലിക്ക് കൈയ്യില്‍ കിട്ടുന്നത് എത്ര കോടി? കണക്കുകളിങ്ങനെ
പൂജാ ബമ്പര്‍ (image credits: social media)
jayadevan-am
Jayadevan AM | Updated On: 29 Nov 2024 15:54 PM

തിരുവനന്തപുരം: പൂജാ ബമ്പര്‍ എടുക്കുന്ന തിരക്കിലാണ് മലയാളികള്‍. നറുക്കെടുപ്പിന് ഇനി അധികം ദിവസം ബാക്കിയില്ല. ഡിസംബര്‍ നാലിനാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റിന്റെ വില. വില്‍പന പൊടിപൊടിക്കുകയാണ്.

ഓരോ ലോട്ടറിയെടുക്കുമ്പോഴും അത് പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ഫലം വരുമ്പോള്‍ ചിലപ്പോള്‍ സ്വപ്‌നങ്ങള്‍ പൂവണിയും. ചിലപ്പോള്‍ നേരിടേണ്ടി വരും. തീര്‍ച്ചയായും ഒരു ഭാഗ്യപരീക്ഷണം മാത്രമാണിത്. ബമ്പര്‍ ലോട്ടറികള്‍ എടുക്കുമ്പോള്‍ ഭാവിയെക്കുറിച്ച് കൂടുതല്‍ കണക്കുകൂട്ടലുകള്‍ നടത്തും. ഉയര്‍ന്ന സമ്മാനഘടനയാണ് ബമ്പറിന്റെ പ്രത്യേകത.

12 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും പൂജാ ബമ്പര്‍ അടിക്കുന്നയാള്‍ക്ക് ഏകദേശം 6.19 കോടി രൂപയാകും കൈയ്യില്‍ കിട്ടുക. ഏജന്റ് കമ്മീഷന്‍, നികുതി തുടങ്ങിയവ കിഴിച്ച് ലഭിക്കുന്ന ഏകദേശം തുകയാണിത്.

കണക്കുകള്‍ ഇങ്ങനെ:

പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം: 12 കോടി രൂപ

ഏജന്റ് കമ്മീഷന്‍: 10 ശതമാനം. അതായത്: 1.2 കോടി രൂപ

ബാക്കി തുക: 10.8 കോടി രൂപ

സമ്മാന നികുതി 30 ശതമാനം: 3.24 കോടി രൂപ

ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് വരുന്നത്‌: 7.56 കോടി രൂപ

പക്ഷേ, കാര്യങ്ങള്‍ അതുകൊണ്ട് തീര്‍ന്നില്ല

37 ശതമാനം സര്‍ചാര്‍ജ് നികുതി തുകയില്‍ നിന്ന്‌ അടയ്ക്കണം, അതായത്: ഏകദേശം 1.19 കോടി രൂപ

ഇവിടെയും കൊണ്ട് തീരുന്നില്ല

ഹെല്‍ത്ത്, എജ്യുക്കേഷന്‍ സെസ്: ഏകദേശം 17.7 ലക്ഷം രൂപ

ബാക്കി തുക: ഏകദേശം 6.19 കോടി രൂപ (അന്തിമ കണക്കില്‍ നേരിയ മാറ്റങ്ങളുണ്ടാകാം)

പൂജാ ബമ്പര്‍

ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും, നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നതാണ്. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചത് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും പണം കെെപ്പറ്റാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഹാജരാക്കണം.ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കണം. JA, JB, JC, JD, JE എന്നീ അഞ്ചു സീരീസുകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയത്. വില്‍പന ഇതിനകം 20 ലക്ഷം കടന്നു.

Latest News