Personal Finance: ലോണ്‍ ആണോ ചിട്ടിയാണോ ലാഭം? എളുപ്പത്തില്‍ ലഭിക്കുന്നതാണ് ഇതാണ്‌

Loans or KSFE Chitty is Good for Your Urgent Needs: ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ പൊതുവേ കെഎസ്എഫ്ഇ ചിട്ടികളോട് വിമുഖത കാണിക്കുന്നവരാണ്. ഇത്തരം ചിട്ടികളെ അപേക്ഷിച്ച് ലോണുകളോടാണ് ചെറുപ്പക്കാര്‍ക്ക് താത്പര്യം കൂടുതല്‍. ഈടില്ലാതെ വായ്പകള്‍ ലഭിക്കുന്നു തുടങ്ങിയ പല കാരണങ്ങളാണ് ലോണുകള്‍ എടുക്കുന്നതിന് ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇങ്ങനെ ലോണുകള്‍ എടുക്കുന്നതാണോ? അല്ലെങ്കില്‍ ലോണുകളോ നല്ലത്?

Personal Finance: ലോണ്‍ ആണോ ചിട്ടിയാണോ ലാഭം? എളുപ്പത്തില്‍ ലഭിക്കുന്നതാണ് ഇതാണ്‌

പ്രതീകാത്മക ചിത്രം

Updated On: 

28 Dec 2024 19:35 PM

പെട്ടെന്ന് വന്നെത്തുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് നിങ്ങള്‍ എങ്ങനെയാണ് പണം കണ്ടെത്താറുള്ളത്? സ്വര്‍ണപ്പണയമോ ലോണോ അല്ലെങ്കില്‍ ചിട്ടി പിടിക്കുകയോ മറ്റുമാണ് സാധരണഗതിയില്‍ ആളുകള്‍ ചെയ്യാറുള്ളത്. എന്നാല്‍ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് ലാഭനഷ്ടങ്ങള്‍ ചിന്തിക്കാതെയായിരിക്കും കടമെടുക്കല്‍. ലോണ്‍ എടുക്കുന്നത് കൂടുതല്‍ സാമ്പത്തിക നഷ്ടം വരുത്തിവെക്കുമോ അല്ലെങ്കില്‍ ചിട്ടി ഗുണം ചെയ്യുമോ തുടങ്ങി ഒന്നിനെ കുറിച്ചും ആരും ചിന്തിക്കാറില്ല.

പെട്ടെന്നെത്തുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി കെഎസ്എഫ്ഇയില്‍ നിക്ഷേപം നടത്തുന്നവര്‍ നിരവധിയാണ്. ഇത്തരം ചിട്ടികള്‍ വഴി നിങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കാനും പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനും സാധിക്കും.

എന്നാല്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ പൊതുവേ കെഎസ്എഫ്ഇ ചിട്ടികളോട് വിമുഖത കാണിക്കുന്നവരാണ്. ഇത്തരം ചിട്ടികളെ അപേക്ഷിച്ച് ലോണുകളോടാണ് ചെറുപ്പക്കാര്‍ക്ക് താത്പര്യം കൂടുതല്‍. ഈടില്ലാതെ വായ്പകള്‍ ലഭിക്കുന്നു തുടങ്ങിയ പല കാരണങ്ങളാണ് ലോണുകള്‍ എടുക്കുന്നതിന് ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇങ്ങനെ ലോണുകള്‍ എടുക്കുന്നതാണോ? അല്ലെങ്കില്‍ ലോണുകളോ നല്ലത്?

കെഎസ്എഫ്ഇ ചിട്ടികള്‍

നിക്ഷേപവും വായ്പയും ഒരുപോലെ വരുന്ന പദ്ധതിയാണ് കെഎസ്എഫ്ഇ. നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പണം കണ്ടെത്താന്‍ സാധിക്കുന്നതോടൊപ്പം സമ്പാദ്യം വളര്‍ത്തിയെടുക്കാനും ഇതുവഴി സാധിക്കുന്നു. മാത്രമല്ല, പലിശയില്ലാതെയാണ് കെഎസ്എഫ്ഇ വഴി വായ്പ ലഭിക്കുന്നത്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന സാമ്പത്തി ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് ചിലപ്പോള്‍ കെഎസ്എഫ്ഇ തുണച്ചെന്ന് വരില്ല.

ലോണുകള്‍

ബാങ്കുകള്‍ വഴി വളരെ എളുപ്പത്തിലാണ് ലോണുകള്‍ ലഭിക്കുന്നത്. എന്നാല്‍ ഇങ്ങനെ ലോണെടുക്കുന്ന തുകയ്ക്ക് ബാങ്കുകള്‍ നിശ്ചിത തുക പലിശ ഈടാക്കുന്നുമുണ്ടും. നിങ്ങളുടെ സിബില്‍ സ്‌കോര്‍, തൊഴില്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് ലോണുകള്‍ ലഭിക്കുന്നത്. പെട്ടെന്നെത്തുന്ന ആവശ്യങ്ങള്‍ക്ക് പണം നല്‍കുന്നതിന് തീര്‍ച്ചയായും ബാങ്കുകള്‍ സഹായിക്കും.

Also Read: Personal Loan: ജോലിയില്ലെങ്കിലെന്താ പേഴ്‌സണല്‍ ലോണ്‍ എളുപ്പം നേടാം; അറിയേണ്ടതെല്ലാം

ഏതാണ് കൂടുതല്‍ എളുപ്പം?

പത്ത് ലക്ഷത്തിന്റെ ചിട്ടിയില്‍ 100 മാസത്തേക്കാണ് നിങ്ങള്‍ ചേര്‍ന്നിരിക്കുന്നത് എങ്കില്‍ ഓരോ മാസവും 10,000 രൂപ വെച്ചാണ് അടയ്‌ക്കേണ്ടതായി വരിക. ചിട്ടിയില്‍ ചേര്‍ന്നതിന് ശേഷമുള്ള ആദ്യത്തെ മാസം 10,000 രൂപ അടയ്ക്കണം, അത് കഴിഞ്ഞുള്ള മാസത്തില്‍ ഡിവിഡന്റ് വരുന്നതിനാല്‍ തന്നെ നിങ്ങളുടെ തിരിച്ചടവ് തുകയില്‍ കുറവ് വരും.

പത്ത് ലക്ഷത്തിന്റെ ചിട്ടി 30 ശതമാനം താഴ്ത്തി വിളിച്ചാല്‍ ഏഴ് ലക്ഷം രൂപയാണ് ചിട്ടി തുകയാണ് ലഭിക്കുക. എന്നാല്‍ ഈ ചിട്ടി നിങ്ങള്‍ക്ക് പരമാവധി 950,000 രൂപ വരെ നേടാന്‍ സഹായിക്കുന്നതാണ്. ഇനി നിങ്ങള്‍ക്ക് ഏഴ് ലക്ഷം രൂപയാണ് ലഭിക്കുന്നതെങ്കില്‍ ജിഎസ്ടി, ഡോക്യൂമെന്റേഷന്‍ ചാര്‍ജ് എന്നിവ പോയികഴിഞ്ഞ് ബാക്കി 690,000 ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക.

ഈ ചിട്ടിയിലൂടെ 125,000 രൂപയോളമാണ് ഡിവിഡന്റ് ലഭിക്കാന്‍ സാധ്യതയുള്ളത്. അങ്ങനോ നോക്കുകയാണെങ്കില്‍ നിങ്ങള്‍ ആകെ തിരിച്ചടയ്‌ക്കേണ്ട തുക 8,75,000 രൂപയായിരിക്കും. 185,000 രൂപയാണ് നിങ്ങള്‍ അധികമായി അടയ്‌ക്കേണ്ടതായി വരുന്നത്. നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 690,000 രൂപയ്ക്ക് ഏകദേശം 9 ശതമാനം പലിശ കണക്കാക്കിയാല്‍ പ്രതിവര്‍ഷം 62,100 രൂപയാണ് പലിശ അടയ്‌ക്കേണ്ടതായി വരുന്നത്. 100 മാസത്തേക്ക് അങ്ങനെ 51,7500 രൂപമാണ് മാത്രമാണ് നിങ്ങള്‍ക്ക് പലിശ വരുന്നത്.

എന്നാല്‍ ഈ തുകയുടെ ഇരട്ടി തുകയായിരിക്കും നിങ്ങള്‍ ബാങ്ക് ലോണുകള്‍ക്ക് പലിശയായി നല്‍കേണ്ടി വരുന്നത്. അതിനാല്‍ തന്നെ അധികം സാമ്പത്തിക ബാധ്യതയില്ലാതെ പണം എടുക്കാന്‍ സാധിക്കുന്നത് ചിട്ടികളില്‍ നിന്ന് തന്നെയാണ്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്നത് ഒരു പൊതുവിവരത്തെ തുടര്‍ന്ന് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടാണ്. അവ പരിശോധിക്കാതെ സംഭവിക്കുന്ന ഒരു തരത്തിലുള്ള സാമ്പത്തിക നഷ്ടത്തിനും ടിവി9 ഉത്തരവാദിയായിരിക്കില്ല.

സുന്ദരമായ ചർമ്മത്തിന് ഇത് മാത്രം മതി
ഈ സ്വപ്‌നങ്ങള്‍ ആരോടും പറയരുത്; ദോഷം ചെയ്യും
ഒറ്റ സെഞ്ചുറിയിൽ സ്മിത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്
പിസിഒഎസ് ലക്ഷണങ്ങളെ അകറ്റി നിർത്താൻ ഗോണ്ട് കറ്റിര