Onam Bumper 2024: അടിച്ചുമോളേ…കിലുക്കത്തില്‍ ഇന്നസെന്റിന് അടിച്ച അതേ നമ്പറില്‍ ഓണം ബമ്പര്‍
Onam Bumper 2024 Ticket Number:1991ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം കിലുക്കത്തിലൂടെയാണ് ലോട്ടറി ടിക്കറ്റ് മലയാളികള്‍ക്ക് സുപരിചിതമാകുന്നത്. ഒരു ലോട്ടറി ടിക്കറ്റ് നമ്പര്‍ മലയാളികള്‍ ഇത്രയേറെ ഓര്‍ത്തുവെക്കുന്നുണ്ടെങ്കില്‍ അതും ഈ ചിത്രത്തിലേത് തന്നെയാണ്. ഇന്നസെന്റ് പറയുന്ന ആ നമ്പര്‍ നമ്മള്‍ മലയാളികള്‍ എങ്ങനെ മറക്കാനാണ്.
അങ്ങനെ ഒരു ഓണം ബമ്പര്‍ (Onam Bumper 2024) കാലം കൂടി അവസാനിച്ചിരിക്കുകയാണ്. ആ ഭാഗ്യശാലി ആരാണെന്ന് അറിയില്ലെങ്കിലും അയാള്‍ക്ക് എന്തൊരു ഭാഗ്യമാണെന്നാണ് മലയാളികള്‍ പറയുന്നത്. ഇനിയിപ്പോള്‍ ചുരം കയറിയ ടിക്കറ്റ് ഏതെങ്കിലും അന്യ സംസ്ഥാനക്കാരന്റെ കൈവശം എത്തിയോ എന്നും വ്യക്തമല്ല. എന്തായാലും ബമ്പറടിച്ച ആളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാട്. എന്നാല്‍ ആരും ശ്രദ്ധിക്കാതെ പോയൊരു കാര്യം കൂടി ഇതിനിടയ്ക്ക് നടന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു എഡിറ്റ് വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം
1991ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം കിലുക്കത്തിലൂടെയാണ് ലോട്ടറി ടിക്കറ്റ് ഇത്രമാത്രം നമ്മള്‍ മലയാളികള്‍ക്ക് സുപരിചിതമാകുന്നത്. ഒരു ലോട്ടറി ടിക്കറ്റ് നമ്പര്‍ മലയാളികള്‍ ഇത്രയേറെ ഓര്‍ത്തുവെക്കുന്നുണ്ടെങ്കില്‍ അതും ഈ ചിത്രത്തിലേത് തന്നെയാണ്. ഇന്നസെന്റ് പറയുന്ന ആ നമ്പര്‍ നമ്മള്‍ മലയാളികള്‍ എങ്ങനെ മറക്കാനാണ്. അതിന് കാരണവും ഉണ്ട്, ഒരു ലോട്ടറിയെ ഇങ്ങനെ ആഘോഷിക്കാന്‍ ഇന്നസെന്റിന് മാത്രമേ സാധിച്ചിട്ടുള്ളു.
Also Read: Thiruvonam Bumper 2024 : കൂലിപ്പണിക്കാരനായി… ലോട്ടറി ഏജന്റായി… ഇപ്പോൾ കോടീശ്വരൻ
കിലുക്കം എന്ന ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിച്ച കിട്ടുണ്ണി എന്ന കഥാപാത്രത്തെ എങ്ങനെ എങ്കിലും ആ വീട്ടില്‍ നിന്ന് ഒഴിവാക്കാനായി മോഹന്‍ലാല്‍ കഥാപാത്രം ജോജിയും രേവതി അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രവും ചേര്‍ന്ന് നടത്തിയ ഒരു നാടകമായിരുന്നു ഈ സന്ദര്‍ഭത്തിന് ആധാരം. ഈ നമ്പര്‍ കേട്ട് അന്ന് കിട്ടുണ്ണി മാത്രമാണ് നടുങ്ങിയതെങ്കില്‍ കഴിഞ്ഞ ദിവസം കേരളക്കര ഒന്നാകെ നടുങ്ങി.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ
ടിജി 434222 എന്ന ടിക്കറ്റിനാണ് ഇത്തവണ ഓണം ബമ്പര്‍ അടിച്ചിരിക്കുന്നത്. ടിയും ജിയും ഇല്ലെങ്കിലും കെഎല്‍ 72078431 എന്ന നമ്പറിനായിരുന്നു അന്ന് കിട്ടുണ്ണി ചേട്ടന് പത്ത് ലക്ഷവും മാരുതി കാറും സ്വന്തമായത്. ഇതോടെ സ്വന്തം കാറില്‍ മുതലാളിയുടെ മുന്നിലേക്ക് വരുന്നതും സ്വപ്‌നം കണ്ട് ആ പാവം വീടുവിട്ടിറങ്ങി. അടിച്ചുമോളേ…എന്ന ഇന്നസെന്റിന്റെ ഡയലോഗ് പറയാത്തവരായി ആരാണുള്ളത്, അല്ലേ?
ഫസ്റ്റ് പ്രൈസ് ടിക്കറ്റ് നമ്പര്‍ 4 3 4 2 2 ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…ഇതുവരെ വളരെ ശരിയാ, 2… എന്താ പറഞ്ഞേ…2…ഇത് കേട്ടതും അടിച്ചുമോളേ…എന്നും പറഞ്ഞ് ഒരൊറ്റ വീഴ്ചയായിരുന്നു ഇന്നസെന്റ്. എഡിറ്റ് ചെയ്ത വീഡിയോ ആണെങ്കിലും അത് എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു. എന്താണെങ്കിലും ഇത്തവണ ഓണം ബമ്പര്‍ അടിച്ച ഇന്നസെന്റ് ലോകത്തിന്റെ ഏതെങ്കിലും കോണില്‍ അടിച്ചുമോളേ എന്നും പറഞ്ഞ് വീണോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Also Read: Onam Bumper 2024 Result : എടാ മോനേ 25 കോടി അടിച്ച ഭാഗ്യനമ്പർ ഇതാ; ഓണം ബമ്പർ നറുക്കെടുപ്പ് ഫലം
പത്ത് ലക്ഷവും മാരുതി കാറും ഇല്ലെങ്കിലും 12 കോടിയോളം രൂപയാണ് ഭാഗ്യവാനെ തേടിയെത്തുന്നത്. 25 കോടി സമ്മാന തുകയില്‍ നിന്ന് കുറച്ച് തുക ഏജന്‍സി കമ്മീഷന്‍ ആണ്. ഇത് ഏകദേശം 10 ശതമാനം വരും, അതായത് 2.5 കോടി രൂപ. 30 ശതമാനം ആണ് സമ്മാന നികുതി. 6.75 കോടി രൂപയാണിത്. ഇതെല്ലാം കഴിഞ്ഞ് ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്കെത്തുന്നത് 15. 75 കോടി രൂപ.
നികുതി തുകയ്ക്കുള്ള സര്‍ചാര്‍ജ് ഇനത്തില്‍ 37 ശതമാനം അതായത് 2.49 കോടി പിന്നെയും കുറയും. ഇതിനുപുറമേ ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം അതായത് 36.9 ലക്ഷം, അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതിയായി 2.85 കോടി, എന്നിവയും പിന്നീട് പിടിക്കും. എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത് 12,88,26,000 രൂപ (12.8 കോടി) ആയിരിക്കും.