Onam Bumper 2024: ബമ്പറടിച്ചത് അങ്ങ് കര്‍ണാടകയില്‍; മലയാളിക്ക് ഇക്കൊല്ലവും യോഗമില്ല
Onam Bumper Winner: വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ജിആര്‍ ലോട്ടറീസ് ഉടമയായ നാഗരാജില്‍ നിന്നാണ് അല്‍ത്താഫ് ടിക്കറ്റ് വാങ്ങിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആളുകളെത്തി ടിക്കറ്റ് എടുക്കാറുണ്ട്. അതില്‍ ആരാണ് എടുത്തത് എന്ന് ഓര്‍മ്മ ഇല്ലെന്നും നാഗരാജു നേരത്തെ പറഞ്ഞിരുന്നു.
തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബമ്പര്‍ (Onam Bumper 2024) അടിച്ചത് കര്‍ണാടക സ്വദേശിയായ അല്‍ത്താഫിന്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വയനാട് നിന്ന് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം അടിച്ചത്. ടിജി 434222 എന്ന ടിക്കറ്റിനാണ് ഇത്തവണം 25 കോടി അടിച്ചത്. കര്‍ണാടകയില്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ് അല്‍ത്താഫ്. താന്‍ പതിനഞ്ച് വര്‍ഷമായി ടിക്കറ്റ് എടുക്കുന്നുണ്ടെന്നും സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും അല്‍ത്താഫ് പ്രതികരിച്ചു.
വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ജിആര്‍ ലോട്ടറീസ് ഉടമയായ നാഗരാജില്‍ നിന്നാണ് അല്‍ത്താഫ് ടിക്കറ്റ് വാങ്ങിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആളുകളെത്തി ടിക്കറ്റ് എടുക്കാറുണ്ട്. അതില്‍ ആരാണ് എടുത്തത് എന്ന് ഓര്‍മ്മ ഇല്ലെന്നും നാഗരാജു നേരത്തെ പറഞ്ഞിരുന്നു.
ലോട്ടറി വിറ്റ ഏജന്റിന് 2.50 കോടി രൂപയാണ് ഏജന്‍സി കമ്മീഷന്‍ ലഭിക്കുക. തമിഴ്‌നാട്ടില്‍ നിന്നും വയനാട്ടിലേക്ക് കൂലിപ്പണിക്ക് വന്ന് കോടീശ്വരനായ സന്തോഷത്തിലാണ് നാഗരാജു ഇപ്പോള്‍. നാ?ഗരാജ് എന്ന എന്റെ പേരിലെ മൂന്ന് അക്ഷരമെടുത്ത് എന്‍ ജി ആര്‍ എന്ന പേരാണ് തന്റെ ലോട്ടറി കടയ്ക്ക് നല്‍കിയിരിക്കുന്നത്.
12 കോടിയോളം രൂപയാണ് ഭാഗ്യവാനെ തേടിയെത്തുന്നത്. 25 കോടി സമ്മാന തുകയില്‍ നിന്ന് കുറച്ച് തുക ഏജന്‍സി കമ്മീഷന്‍ ആണ്. ഇത് ഏകദേശം 10 ശതമാനം വരും, അതായത് 2.5 കോടി രൂപ. 30 ശതമാനം ആണ് സമ്മാന നികുതി. 6.75 കോടി രൂപയാണിത്. ഇതെല്ലാം കഴിഞ്ഞ് ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്കെത്തുന്നത് 15. 75 കോടി രൂപ.
Also Read: Onam Bumper 2024 Result : എടാ മോനേ 25 കോടി അടിച്ച ഭാഗ്യനമ്പർ ഇതാ; ഓണം ബമ്പർ നറുക്കെടുപ്പ് ഫലം
നികുതി തുകയ്ക്കുള്ള സര്‍ചാര്‍ജ് ഇനത്തില്‍ 37 ശതമാനം അതായത് 2.49 കോടി പിന്നെയും കുറയും. ഇതിനുപുറമേ ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം അതായത് 36.9 ലക്ഷം, അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതിയായി 2.85 കോടി, എന്നിവയും പിന്നീട് പിടിക്കും. എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത് 12,88,26,000 രൂപ (12.8 കോടി) ആയിരിക്കും.
അതേസമയം, 2023ലെ ഓണം ബമ്പറും ക്രിസ്തുമസ്-പുതുവത്സര ബമ്പറും കേരളത്തിന് പുറത്തേക്കാണ് പോയത്. കഴിഞ്ഞ തവണ ബമ്പര്‍ ലഭിച്ചത് പാലക്കാട് നിന്നുമെടുത്ത ടിക്കറ്റിനായിരുന്നു. തമിഴ്‌നാട് സ്വദേശികള്‍ക്കാണ് സമ്മാനം ലഭിച്ചത്. പേര് വെളിപ്പെടുത്താത്ത നാല് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനായിരുന്നു 25 കോടി അടിച്ചത്. ഈ വര്‍ഷം നറുക്കെടുത്ത ക്രിസ്മസ്-പുതുവത്സര ബമ്പറും കേരളത്തിന്റെ പുറത്തുള്ളവര്‍ക്കാണ് അടിച്ചത്. പുതുച്ചേരി സ്വദേശിക്കാണ് ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറിന്റെ 20 കോടി അടിച്ചത്. തിരുവനന്തപരുത്ത് നിന്നുമെടുത്ത ടിക്കറ്റിനായിരുന്നു ഈ ബമ്പര്‍ അടിച്ചത്.