Onam 2024: കാണം വില്‍ക്കാനൊന്നും പോവേണ്ടാ, ഓണം പൊടിപൊടിക്കാന്‍ 50 ലക്ഷം രൂപ ലഭിക്കും; ദാ ഇങ്ങനെ
Personal Loan: ഓരോ വര്‍ഷവും നമ്മള്‍ ഓണമാഘോഷിക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ്. അടുത്ത തവണ ഇതിലും കേമമായിട്ട് ഓണം ആഘോഷിക്കുമെന്ന് മനസിലുറപ്പിച്ചാണ് ഓരോ ഓണക്കാലത്തോടും മലയാളി വിടപറയുന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തുന്ന പലതരത്തിലുള്ള ആവശ്യങ്ങള്‍ കാരണം നമുക്ക് ഒന്നിനും പണം കണ്ടെത്താന്‍ സാധിക്കാറുമില്ല.
നമ്മുടെ വീട്ടില്‍ എന്തെങ്കിലും ഒരു ആവശ്യം വരുമ്പോള്‍ പണം കണ്ടെത്താന്‍ എന്ത് ബുദ്ധിമുട്ടാണല്ലേ. ഫെസ്റ്റിവല്‍ സമയങ്ങളില്‍ ചെലവ് വര്‍ധിക്കുന്നത് സ്വാഭാവികമായിട്ടുള്ളൊരു കാര്യമാണ്. നമ്മള്‍ വിചാരിക്കുന്ന രീതിയിലൊന്നുമായിരിക്കില്ല കാര്യങ്ങള്‍ പോകുന്നത്. ഓണവും ക്രിസ്തുമസും പെരുന്നാളുമെല്ലാം പലര്‍ക്കും സാമ്പത്തിക ബാധ്യത കൂടി സമ്മാനിക്കുന്നുണ്ട്. ദേ ഓണക്കാലം വന്നെത്തി. ഓണമെന്ന് പറയുമ്പോള്‍ തന്നെ ഒരു ആഘോഷ പ്രതീതിയാണ്. പൂക്കളമൊരുക്കാനും സദ്യയൊരുക്കാനുമെല്ലാം എല്ലാവര്‍ക്കും എന്തിഷ്ടമാണല്ലേ. ഇതൊന്നുമില്ലാതെ എങ്ങനെയാണ് ഓണം ആഘോഷിക്കുന്നത്.
ഓരോ വര്‍ഷവും നമ്മള്‍ ഓണമാഘോഷിക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ്. അടുത്ത തവണ ഇതിലും കേമമായിട്ട് ഓണം ആഘോഷിക്കുമെന്ന് മനസിലുറപ്പിച്ചാണ് ഓരോ ഓണക്കാലത്തോടും മലയാളി വിടപറയുന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തുന്ന പലതരത്തിലുള്ള ആവശ്യങ്ങള്‍ കാരണം നമുക്ക് ഒന്നിനും പണം കണ്ടെത്താന്‍ സാധിക്കാറുമില്ല. ഇത്തവണയുമില്ലെ ഒരുപാട് സാമ്പത്തികാവശ്യങ്ങള്‍. ഇതിനിടയ്ക്ക് എല്ലാവര്‍ക്കും ഓണക്കോടി വാങ്ങിക്കണം, പൂവിനും സദ്യയ്ക്കും പണം കണ്ടെത്തണം, കുടുംബത്തോടൊപ്പം യാത്ര പോകണം, അങ്ങനെ നിരവധി ആവശ്യങ്ങള്‍ വേറെയും.
Also Read: Onam 2024: ഓണം കളറാക്കാൻ 753 കോടി കടമെടുക്കാനൊരുങ്ങി സർക്കാർ
ഇതിനെല്ലാം പണം കണ്ടെത്താന്‍ സ്വര്‍ണമൊന്നും വില്‍ക്കാനും പണയം വെക്കാനും പോകേണ്ട, വ്യക്തിഗത വായ്പകള്‍ നല്‍കുന്ന നിരവധി നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഏതെല്ലാമാണ് അവയെന്നും എങ്ങനെയാണ് പണം നല്‍കുന്നതെന്നും പരിശോധിക്കാം.
ബജാജ് ഫിനാന്‍സ്
ഓരോ വര്‍ഷവും 11 ശതമാനം മുതല്‍ 32 ശതമാനം പലിശ നിരക്കിലാണ് ബജാജ് ഫിനാന്‍സ് ലോണുകള്‍ നല്‍കുന്നത്. ഇതില്‍ ലോണ്‍ തുകയുടെ 3.93 ശതമാനം വരെയാണ് പ്രോസസിങ് ഫീ ഈടാക്കുന്നത്. അപേക്ഷിക്കുന്ന വ്യക്തിക്ക് 25,000 രൂപയോ അതില്‍ കൂടുതലോ പ്രതിമാസ ശമ്പളമുണ്ടായിരിക്കണം. കൂടാതെ 685ല്‍ കൂടുതല്‍ സിബില്‍ സ്‌കോറും അനിവാര്യമാണ്.
മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
21നും 67നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഇവിടെ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. ഇവര്‍ക്ക് 750 ക്രെഡിറ്റ് സ്‌കോറും ഉണ്ടായിരിക്കണം. ഓരോ അപേക്ഷകന്റെയും പ്രൊഫൈലിന്റെ അടിസ്ഥാനത്തിലാണ് പലിശ നിശ്ചയിക്കുന്നത്.
മണപ്പുറം ഫിനാന്‍സ്
പ്രതിവര്‍ഷം 12 ശതമാനം പലിശ നിരക്കിലാണ് മണപ്പുറം ഫിനാന്‍സില്‍ വ്യക്തിഗത വായ്പകള്‍ നല്‍കുന്നത്. ആറ് മാസം മുതല്‍ 24 മാസം വരെ തിരിച്ചടവ് കാലാവധിയിലായിരിക്കും ലോണുകള്‍ നല്‍കുക. എന്നാല്‍ ഒന്നും ഈട് നല്‍കാതെ ഒരാള്‍ക്ക് 25,000 രൂപ മാത്രമേ ലോണ്‍ ലഭിക്കുകയുള്ളു.
മഹീന്ദ്ര ഫിനാന്‍സ്
50,000 മുതല്‍ 15 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഫിനാന്‍സില്‍ വ്യക്തിഗത വായ്പ ലഭിക്കുക. മുന്‍കൂര്‍ പേയ്‌മെന്റ് പിഴയില്ലാതെ തന്നെ ഒരാള്‍ക്ക് 24 മുതല്‍ 60 മാസം വരെ തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാനും സാധിക്കും.
ടാറ്റ ക്യാപിറ്റല്‍ ഫിനാന്‍സ് സര്‍വീസ്
75,000 രൂപ മുതല്‍ 35,00,000 രൂപ വരെയാണ് ടാറ്റ ക്യാപിറ്റല്‍ ഫിനാന്‍സ് സര്‍വീസ് വഴി ഒരാള്‍ക്ക് വ്യക്തിഗത വായ്പ ലഭിക്കുന്നത്. ഓരോ വായ്പയുടെയും തിരിച്ചടവ് കാലാവധി 6 വര്‍ഷം വരെയായിരിക്കും. പ്രതിവര്‍ഷം 10.99 ശതമാനമാണ് പലിശ നിരക്ക്.
ആദിത്യ ബിര്‍ള ഫിനാന്‍സ്
50 ലക്ഷം രൂപ വരെയാണ് ആദിത്യ ബിര്‍ള ഫിനാന്‍സ് വഴി ഒരാള്‍ക്ക് വ്യക്തിഗത വായ്പ എടുക്കാന്‍ സാധിക്കുന്നത്. ഏഴ് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. 10 മുതല്‍ 16 ശതമാനം വരെയാണ് പലിശ നിരക്ക്.
ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി
ഇവിടെ ഈട് രഹിത വായ്പയാണ് മുന്നോട്ടുവെക്കുന്നത്. 800 ലധികം സ്ഥലങ്ങളിലാണ് ചോളമണ്ഡലം ഫിനാന്‍സ് പ്രവര്‍ത്തിക്കുന്നത്. അപേക്ഷകന്റെ പ്രൊഫൈലും സിബില്‍ സ്‌കോറും അനുസരിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്.
ആവശ്യമായ രേഖകള്‍
മറ്റ് വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകള്‍ക്ക് പലിശ നിരക്ക് കൂടുതലാണ്. പ്രതിവര്‍ഷം 10 അല്ലെങ്കില്‍ 11 ശതമാനത്തില്‍ ആരംഭിച്ച് 20 ശതമാനം വരെ എങ്കിലും പലിശ നിരക്ക് ഉള്ള ബാങ്കുകളുണ്ട്. ക്രെഡിറ്റ് സ്‌കോര്‍, അപേക്ഷകന്റെ പ്രൊഫൈല്‍, പ്രതിമാസ വരുമാനം, അപേക്ഷിച്ച വായ്പയുടെ അളവ് എന്നിവയുടെ അടിസ്ഥാനത്തില്‍ പലിശ നിരക്ക് മാറികൊണ്ടിരിക്കും. അഡ്രസ് പ്രൂഫ്, ഐഡന്റിറ്റി പ്രൂഫ്, മൂന്ന് മാസത്തെ സാലറി സ്ലിപ്പുകള്‍, ഇന്‍കം ടാക്‌സ് റിട്ടേണ്‍ എന്നീ രേഖകളാണ് വ്യക്തിഗത വായ്പകള്‍ ലഭിക്കുന്നതിനായി ആവശ്യമായുള്ളത്.
നിരാകരണം: വായ്പകള്‍ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുക. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ടിവി9 നെറ്റ്‌വര്‍ക്ക് ഉത്തരവാദിയായിരിക്കില്ല.