5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Ola S1 Scooter: സ്കൂട്ടർ വാങ്ങുന്നെങ്കിൽ ദീപാവലിക്ക് കാലത്ത് മതി, വൻ കിഴിവുമായി ഒല

Ola S1 Scooter October Offers: ഈ ശ്രേണിയിലുള്ള എല്ലാ സ്കൂട്ടറുകൾക്കും വലിയ കിഴിവ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ കമ്പനിയുടെ വിൽപ്പനയിൽ ഇടിവുണ്ടായി. ഇത്തരമൊരു സാഹചര്യത്തിലാണ് വിൽപ്പന വർധിപ്പിക്കുന്നത്

Ola S1 Scooter: സ്കൂട്ടർ വാങ്ങുന്നെങ്കിൽ ദീപാവലിക്ക് കാലത്ത് മതി, വൻ കിഴിവുമായി ഒല
Ola S1 Scooter | Credits: Ola Website
Follow Us
arun-nair
Arun Nair | Published: 04 Oct 2024 08:11 AM

ഒരു പുതിയ ഇരു ചക്ര വാഹനം വാങ്ങാൻ പ്ലാനിടുന്നുണ്ടോ നിങ്ങൾ? എങ്കിൽ അത് ഒക്ടോബറിൽ തന്നെ ആകട്ടെ. രാജ്യത്തെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ ഫെസ്റ്റിവൽ ഓഫർ അവതരിപ്പിച്ചു കഴിഞ്ഞു. വമ്പിച്ച കിഴിവുകളാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. OLA ഇലക്ട്രിക് S1 ശ്രേണിയിലെ സ്കൂട്ടറുകൾ വലിയ വിലക്കുറവിലും നിങ്ങൾക്ക് വാങ്ങാൻ സാധിക്കും. ഈ ശ്രേണിയിലുള്ള എല്ലാ സ്കൂട്ടറുകൾക്കും 10,000 രൂപ വരെ കിഴിവ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ കമ്പനിയുടെ വിൽപ്പനയിൽ ഇടിവുണ്ടായി. ഇത്തരമൊരു സാഹചര്യത്തിൽ വിൽപ്പന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 49,999 രൂപയാണ് വാഹനത്തിൻ്റെ എക്സ് ഷോറൂം വില. ഒക്ടോബർ 3 മുതലാണ് ഓഫറുകൾ ആരംഭിക്കുന്നത്.

ഈ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക്

1. മുഴുവൻ S1 ശ്രേണിയിലെ സ്കൂട്ടറുകൾക്കും 10,000 രൂപ വരെ കിഴിവ്

2. 21,000 രൂപയുടെ അധിക ആനുകൂല്യങ്ങൾ

3. 5,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്

4. 6,000 രൂപ വിലമതിക്കുന്ന 140-ലധികം MoveOS സവിശേഷതകൾ

5. 7,000 രൂപയുടെ 8 വർഷത്തെ വാറൻ്റി

6. 3,000 രൂപയുടെ ഹൈപ്പർചാർജിംഗ് ക്രെഡിറ്റുകൾ

 

റഫർ ചെയ്താലും

ഇതിനെല്ലാം പുറമെ, ഉപഭോക്താവ് ഒല ഇലക്ട്രിക് മറ്റൊരാൾക്ക് റഫർ ചെയ്താൽ, അയാൾക്കും ആനുകൂല്യം ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഓരോ റഫറലിലും 3000 രൂപ വരെ ലാഭിക്കാം. ഇതുകൂടാതെ, വാഹനത്തിൻ്റെ ആക്‌സസറികളിലും കമ്പനി നിരവധി ഓഫറുകൾ നൽകുന്നുണ്ട്.

വിൽപ്പന കുറഞ്ഞു

സെപ്റ്റംബറിൽ 24,659 വാഹനങ്ങൾ മാത്രമാണ് ഒല വിറ്റഴിച്ചതെന്ന് കമ്പനി പറയുന്നു. പരിവാഹൻ പോർട്ടൽ പ്രകാരമുള്ള കണക്കാണിത്. സെപ്റ്റംബറിലെ ഒലയുടെ വിപണി മൂല്യം 27.9 ശതമാനമായി കുറഞ്ഞു, 2024 ഓഗസ്റ്റിൽ ഇത് 1.3 ശതമാനവും 2024 ജൂലൈയിൽ 39.2 ശതമാനവുമായിരുന്നു. ഓഗസ്റ്റിൽ 26928 യൂണിറ്റുകളും ജൂലൈയിൽ 40814 യൂണിറ്റുകളുമായിരുന്നു ഒലയുടെ വിൽപ്പന.മറ്റ് ഇവി കമ്പനികളെ നോക്കിയാൽ ബജാജ് ഓട്ടോയ്ക്ക് 21.4 ശതമാനവും ടിവിഎസ് മോട്ടോറിന് 20.2 ശതമാനവും ആതർ എനർജിക്ക് 14.8 ശതമാനവുമാണ് വിപണി വിഹിതം.

Latest News