5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Ola: കമ്രയുമായി ഭവിഷ് അഗര്‍വാള്‍ ഉടുക്കി; പിന്നാലെ ഒലയുടെ ഓഹരി കുത്തനെ ഇടഞ്ഞു

Ola Electric Shares Down: തിങ്കളാഴ്ച ആദ്യ സെഷനിൽ തന്നെ ഏകദേശം 8 ശതമാനത്തോളം നഷ്ടമാണ് ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരിക്ക് സംഭവിച്ചത്.

Ola: കമ്രയുമായി ഭവിഷ് അഗര്‍വാള്‍ ഉടുക്കി; പിന്നാലെ ഒലയുടെ ഓഹരി കുത്തനെ ഇടഞ്ഞു
ഭവിഷ് അഗര്‍വാളും കുനാല്‍ കമ്രയും (Image Credits: Social Media)
Follow Us
sarika-kp
Sarika KP | Published: 07 Oct 2024 14:16 PM

കഴിഞ്ഞ ദിവസം ഒല കമ്പനി സിഇഒ ഭവിഷ് അഗര്‍വാളും സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പിന്നാലെയിതാ ഒല ഇലക്ട്രിക് ഓഹരി വിപണിയില്‍ കൂപ്പുകുത്തിയെന്നാണ് റിപ്പോർട്ട്. ഈ വർഷം ആ​ഗസ്റ്റിലാണ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഓല ഇലക്ട്രിക് മൊബിലിറ്റി എത്തുന്നത്. ഐപിഒ വിലയായ 76 രൂപയിൽ തന്നെയായിരുന്നു ലിസ്റ്റിങ്. എന്നാൽ, അന്നുതന്നെ ഓഹരി വില 20% ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തി. പിന്നീടുള്ള ദിവസങ്ങളിലും ഓഹരി മുകളിലേക്ക് ഉയർന്നു.

ഇത് തുടർന്ന് ഏറ്റവും ഉയർന്ന വിലയായ 157.40 രൂപയിൽ എത്തി. എന്നാൽ ഇതിനു പിന്നാലെ തകരുന്ന കാഴ്ചയാണ് കാണുന്നത്. തിങ്കളാഴ്ച ആദ്യ സെഷനിൽ തന്നെ ഏകദേശം 8 ശതമാനത്തോളം നഷ്ടമാണ് ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരിക്ക് സംഭവിച്ചത്. കഴിഞ്ഞ ആറ് ട്രേഡിംഗ് സെഷനുകളിൽ അഞ്ചിലും ഇടിവ് രേഖപ്പെടുത്തിയ ഓഹരിക്ക് ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് നഷ്ടം. ഇതോടെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് ഇതുവരെ 43 ശതമാനത്തോളം ഇടിവാണ് കമ്പനിക്ക് ഉണ്ടായത്. 91 രൂപയാണ് നിലവിലെ ഓഹരി വില.

Also read-Ola: മിണ്ടാതിരിക്കൂ; ഒല ഇവിയെ വിമര്‍ശിച്ച കുനാല്‍ കമ്രയ്ക്ക് മറുപടി നല്‍കി ഭവിഷ് അഗര്‍വാള്‍

ഒല കമ്പനി സിഇഒ ഭവിഷ് അഗര്‍വാളും സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയും തമ്മിലുള്ള തർക്കത്തിനു ശേഷമാണ് ഒലയുടെ ഏറ്റവും പുതിയ ഓഹരി തകർച്ച ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. എക്സിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. ഒല സര്‍വീസ് സെന്ററിന് മുന്നില്‍ കേടുപാട് സംഭവിച്ച ഇവികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം കമ്ര നേരത്തെ പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ശബ്ദമില്ലേ? അവര്‍ ഇത് അര്‍ഹിക്കുന്നുണ്ടോ?, ഇരുചക്രവാഹനങ്ങള്‍ നിരവധി സാധാരണക്കാരുടെ യാത്രാ മാര്‍ഗമാണെന്നും കമ്ര നേരത്തെ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു.ഒല വാഹന വാങ്ങിയ ആര്‍ക്കെങ്കിലും ദുരനുഭവം നേരിടേണ്ടതായി വന്നിട്ടുണ്ടെങ്കില്‍ അവരുടെ കഥ പറയാമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയേയും ഉപഭോക്തൃകാര്യ മന്ത്രാലയത്തേയും ടാഗ് ചെയ്ത പോസ്റ്റില്‍ കമ്ര പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ രംഗത്തെത്തി. പണം നല്‍കി കൊണ്ടുള്ള ട്വീറ്റ് വഴി തന്റെ കമ്പനിയെ ലക്ഷ്യം വെക്കുകയാണ് കമ്രയെന്ന് അഗര്‍വാള്‍ ആരോപിച്ചു. നിങ്ങള്‍ ഇക്കാര്യങ്ങളെല്ലാം നന്നായി ശ്രദ്ധിക്കുന്നതിനാല്‍ ഞങ്ങളെ വന്ന് സഹായിക്കൂ, നിങ്ങളുടെ പരാജയപ്പെട്ട കോമഡികളേക്കാള്‍ കൂടുതല്‍ പണം നിങ്ങളുടെ ഈ ട്വീറ്റിന് താന്‍ നല്‍കും, അത് പറ്റില്ല എങ്കില്‍ മിണ്ടാതിരിക്കൂ, യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ഞങ്ങളുടെ സര്‍വീസ് വിപുലപ്പെടുത്തുകയാണ്, എല്ലാ ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കുമെന്നും അഗര്‍വാള്‍ കമ്രയ്ക്ക് മറുപടി നല്‍കിയത്.

അതേസമയം ഇടിവിനു കാരണം വര്‍ദ്ധിച്ചുവരുന്ന മത്സരവും സര്‍വീസ് സെന്ററുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പരാതികളുമാണെന്നാണ് വിവരം. വാഹൻ ഡാറ്റ പ്രകാരം. ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർ തുടങ്ങിയ ലെഗസി ഓട്ടോ പ്ലെയറുകൾ ഓല ഇലക്ട്രിക് മൊബിലിറ്റിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഓല ഇലക്ട്രിക് അടുത്തിടെ 40,000 രൂപ വരെയുള്ള ഉത്സവ കിഴിവുകളും 49,999 രൂപ മുതൽ ആരംഭിക്കുന്ന S1 X സ്‌കൂട്ടർ ശ്രേണിയും അവതരിപ്പിച്ചിരുന്നു. എന്നാൽ കമ്പനിയുടെ സേവനത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങളുയർന്നത് തിരിച്ചടിയായി.

Latest News