ആപ്പിളിനെ മറികടന്നു; ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ | Nvidia Overtakes Apple as World's Most Valuable Company Amid The Companys Stock Value Hike Malayalam news - Malayalam Tv9

Nvidia: ആപ്പിളിനെ മറികടന്നു; ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ

Nvidia Overtakes Apple : ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ. സൂപ്പർ കമ്പ്യൂട്ടിങ് ചിപ്പുകൾക്ക് ആവശ്യക്കാർ വർധിച്ചതോടെ സ്റ്റോക്കുകൾക്ക് ഡിമാൻഡ് വർധിച്ചിരുന്നു.

Nvidia: ആപ്പിളിനെ മറികടന്നു; ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ

എൻവിഡിയ (Image Credits - Justin Sullivan/Getty Images)

Published: 

25 Oct 2024 22:49 PM

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ. ആപ്പിളിനെ മറികടന്നാണ് എൻവിഡിയ ഒന്നാമതെത്തിയത്. എൻവിഡിയ പുതുതായി പുറത്തിറക്കിയ സൂപ്പർകമ്പ്യൂട്ടിങ് എഐ ചിപ്പുകൾക്കുള്ള ആവശ്യക്കാർ വർധിച്ചതോടെ കമ്പനിയുടെ സ്റ്റോക്കുകൾക്കും ഡിമാൻഡ് വർധിച്ചു. ഇതോടെയാണ് ആപ്പിളിനെ മറികടന്ന് എൻവിഡിയ ഏറ്റവും മൂല്യമുള്ള കമ്പനിയായത്.

എൽഎസ്ഇജിയിൽ നിന്നുള്ള ഡേറ്റ പ്രകാരം എൻവിഡിയയുടെ സ്റ്റോക്ക് മാർക്കറ്റ് മൂല്യം അല്പസമയത്തേക്ക് 3.53 ട്രില്ല്യൺ ഡോളറായി ഉയർന്നിരുന്നു. 3.52 ട്രില്ല്യൺ ഡോളറായിരുന്നു ആപ്പിളിൻ്റെ സ്റ്റോക്ക് മാർക്കറ്റ് മൂല്യം. ഇക്കഴിഞ്ഞ ജൂണിലും എൻവിഡിയ താത്കാലികമായി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായിരുന്നു. പിന്നീട് ഈ സ്ഥാനം മൈക്രോസോഫ്റ്റ് മറികടന്നു. മൈക്രോസോഫ്റ്റ്, ആപ്പിൾ, എൻവിഡിയ എന്നീ കമ്പനികൾ മാസങ്ങളായി ഇഞ്ചോടിഞ്ച് മത്സരത്തിലാണ്, നിലവിൽ മൈക്രോസോഫ്റ്റിൻ്റെ മൂല്യം 3.20 മില്ല്യൺ ഡോളറാണ്.

Also Read : Jio Diwali Offer: ഏതെടുത്താലും ഒന്ന് ഫ്രീ; വിമാനയാത്ര, സ്വിഗ്ഗി, അജിയോ വൗച്ചറുകൾ, പൊളപ്പൻ ധമാക്ക ഓഫറുമായി ജിയോ

ഒക്ടോബറിൽ ഇതുവരെ എൻവിഡിയയുടെ സ്റ്റോക്ക് മൂല്യം 18 ശതമാനമാണ് ഉയർന്നത്. ഓപ്പൺഎഐ കമ്പനിയുടെ എഐ മോഡലായ ജിപിടി – 4 ൻ്റെ ഫൗണ്ടേഷൻ മോഡലുകൾ ട്രെയിൻ ചെയ്യാൻ ഉപയോഗിക്കുന്നത് എൻവിഡിയയുടെ ചിപ്പുകളാണ്. ഇത് എൻവിഡിയയുടെ സ്റ്റോക്ക് മൂല്യം ഉയർത്തിയിരുന്നു.

ഗ്രാഫിക് പ്രോസസർ, കമ്പ്യൂട്ടർ ചിപ്സെറ്റുകൾ തുടങ്ങിയവ നിർമ്മിക്കുന്ന കമ്പനിയാണ് എൻവിഡിയ കോർപ്പറേഷൻ. അമേരിക്കയിലെ കാലിഫോർണിയയിലാണ് എൻവിഡിയയുടെ ആസ്ഥാനം. 1993ലാണ് കമ്പനി സ്ഥാപിതമായത്. തായ്വാനീസ് – അമേരിക്കൻ ഇലക്ട്രിക്കൽ എൻജിനീയറായ ജെൻസൻ ഹുവാങ് ആണ് കമ്പനി സ്ഥാപിച്ചത്. എഎംഡിയിലെ മൈക്രോപ്രൊസസർ ഡിസൈനറും എൽഎസ്ഐ ലോജിക്കിലെ കോർവെയറിൻ്റെ ഡയറക്ടറുമായിരുന്ന ഹുവാങിനൊപ്പം സൺ മൈക്രോസിസ്റ്റംസിൽ എൻജിനീയറായിരുന്ന ക്രിസ് മലചോവ്സ്കി, ഐബിഎമിലും സൺ മൈക്രോസിസ്റ്റംസിലും സീനിയർ സ്റ്റാഫ് എൻജിനീയർ, ഗ്രാഫിക്സ് ചിപ് ഡിസൈനർ എന്നീ മേഖലകളിൽ ജോലി ചെയ്തിരുന്ന കർട്ടിസ് പ്രേമും ഉണ്ടായിരുന്നു.

എൻവി1 എന്ന പേരിലാണ് എൻവിഡിയ തങ്ങളുടെ ആദ്യ ഗ്രാഫിക്സ് ആക്സലറേറ്റർ പ്രൊഡക്റ്റ് പുറത്തിറക്കുന്നത്. പിന്നാലെ ഡ്രീംകാസ്റ്റ് വിഡിയോ കൺസോളിനായി ഗ്രാഫിക്സ് ചിപ്പ് നിർമിക്കാൻ സേഗ കമ്പനിയുമായി എൻവിഡിയയുമായി കരാറൊപ്പിട്ടു. ഈ കരാറിൽ ചില പ്രശ്നങ്ങളുണ്ടായെങ്കിലും സേഗ കമ്പനി എൻവിഡിയയിൽ അഞ്ച് മില്ല്യൺ ഡോളർ നിക്ഷേപിച്ചു. ഈ പണത്തിൽ നിന്നായിരുന്നു കമ്പനിയുടെ വളർച്ച.

ഹോട്ട് ലുക്കിൽ സുഹാന ഖാൻ; ചിത്രങ്ങൾ വൈറൽ
​ഈ ആരോ​ഗ്യ പ്രശ്നമുള്ളവർ കാന്താരി മുളക് കഴിക്കരുത്!
അംബാനിയുടെ ആഡംബര മാളികയിലെ അതിശയങ്ങൾ
ബൊ​ഗെയിൻവില്ല ഒരു സാധാരണ ചെടിയല്ല, പ്രത്യകതകൾ ഇങ്ങനെ