5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: പുതുവത്സരത്തിലും രക്ഷയില്ല, സ്വർണവിലയിൽ കുതിപ്പ്; ഇന്നത്തെ നിരക്കറിയാം

Januvary 1st 2025 Kerala Gold Rate: ആഭരണ പ്രേമികൾക്ക് തിരിച്ചടി നൽകി കൊണ്ട് പുതുവത്സര ദിനത്തിൽ സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. 2024 ലെ അവസാന ദിനമായ ഡിസംബർ 31-ന് സ്വർണവിലയിൽ സംസ്ഥാനത്ത് ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Kerala Gold Rate: പുതുവത്സരത്തിലും രക്ഷയില്ല, സ്വർണവിലയിൽ കുതിപ്പ്; ഇന്നത്തെ നിരക്കറിയാം
Represental Image (Credits: Gettyimages)Image Credit source: Getty Images
athira-ajithkumar
Athira CA | Updated On: 01 Jan 2025 10:23 AM

കൊച്ചി: ഏറെ പ്രതീക്ഷകളോടെയാണ് 2025-നെ ബിസിനസ് ലോകവും വരവേറ്റത്. ആഭരണ പ്രേമികൾക്ക് തിരിച്ചടി നൽകി കൊണ്ട് പുതുവത്സര ദിനത്തിൽ സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. 2024 ലെ അവസാന ദിനമായ ഡിസംബർ 31-ന് സ്വർണവിലയിൽ സംസ്ഥാനത്ത് ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ ഇടിവ് മറികടന്നാണ് ഇന്നത്തെ വില വർദ്ധന. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 320 രൂപ വർദ്ധിച്ച് 57,200 രൂപ എന്ന നിരക്കിലാണ് സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്ന് ​ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7150 രൂപയിലേക്ക് എത്തി.

ഇന്നലെ പവന് 320 രൂപ കുറ‍ഞ്ഞിരുന്നു. 2024-ന്റെ അവസാനം ഒരു പവന് 56880 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം പുരോ​ഗമിച്ചത്. ​ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7110 രൂപ നൽകിയാൽ ഇന്നലെ ഒരു ​ഗ്രാം സ്വർണം ആഭരണ പ്രേമികൾക്ക് ലഭിക്കുമായിരുന്നു. ഡിസംബറിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് സ്വർണ വില കൂടിയും കുറഞ്ഞും നിന്നു. ഡിസംബറിൽ 58,280 രൂപയായിരുന്നു ഏറ്റവും ഉയർന്ന വില. ഡിസംബർ 20ന് രേഖപ്പെടുത്തിയ 56,320 രൂപയായിരുന്നു ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

അതേസമയം, സംസ്ഥാനത്തെ വെള്ളി നിരക്കിൽ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല. ഒരു ​ഗ്രാം വെള്ളിക്ക് ഇന്ന് 98 രൂപയാണ് വില നൽകേണ്ടത്. 98,000 രൂപയാണ് ഒരു കിലോ​ഗ്രാം രേഖപ്പെടുത്തിയിരുന്നത്. പ്ലാറ്റിനം ​ഗ്രാമിന് 18 രൂപ വർദ്ധിച്ച് 2491 രൂപ എന്ന നിരക്കിലും 10 ​ഗ്രാമിന് 180 രൂപ വർദ്ധിച്ച് 24910 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

ഡിസംബറിലെ സ്വർണ നിരക്കുകൾ

ഡിസംബർ 01: 57,200 രൂപ
ഡിസംബർ 02: 56,720 രൂപ
ഡിസംബർ 03: 57,040 രൂപ
ഡിസംബർ 04: 57,040 രൂപ
ഡിസംബർ 06: 57,120 രൂപ
ഡിസംബർ 07: 56, 920 രൂപ
ഡിസംബർ 08: 56, 920 രൂപ
ഡിസംബർ 09: 57,040 രൂപ
ഡിസംബർ 10: 57,640 രൂപ
ഡിസംബർ 11: 58,280 രൂപ
ഡിസംബർ 12: 58,280 രൂപ
ഡിസംബർ 13: 57,840 രൂപ
ഡിസംബർ 14: 57,120 രൂപ
ഡിസംബർ 15: 57,120 രൂപ
ഡിസംബർ 16: 57,120 രൂപ
ഡിസംബർ 17: 57,200 രൂപ
ഡിസംബർ 18: 57,080 രൂപ
ഡിസംബർ 19: 56,560 രൂപ
ഡിസംബർ 20: 56,320 രൂപ
ഡിസംബർ 21: 56,800 രൂപ
ഡിസംബർ 22: ‌56,800 രൂപ
ഡിസംബർ 23: 56,800 രൂപ
ഡിസംബർ 24: 56,720 രൂപ
ഡിസംബർ 25: 56,800 രൂപ
ഡിസംബർ 26: 57,000 രൂപ
ഡിസംബർ 27: 57,200 രൂപ
ഡിസംബർ 28: 57,080 രൂപ
ഡിസംബർ 29: 57,080 രൂപ
ഡിസംബർ 30: 57,200 രൂപ
ഡിസംബർ 31: 56,880 രൂപ

രാജ്യാന്തര വിപണിയിലുണ്ടാകുന്ന ചലനങ്ങളാണ് കേരളത്തിലെ സ്വർണ- വെള്ളി നിരക്കുകളിൽ പ്രതിഫലിക്കുന്നത്. 2024 ജനുവരി ഒന്നിന് 46840 രൂപയാണ് ഒരു പവൻ സ്വർണത്തിന് നൽകിയതെങ്കിൽ 2024 ഒക്ടോബർ 31ന് 59,640 എന്ന നിരക്കിലായിരുന്നു സ്വർണ വ്യാപരം നടന്നത്. സമീപകാലത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഒക്ടോബർ 31രേഖപ്പെടുത്തിയത്. 60,000 പിന്നിടുമെന്ന് വിചാരിച്ചെങ്കിലും പിന്നീട് 59,000-തിലേക്ക് പോലും സ്വർണവില എത്തിയില്ല. സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച് 2025-ൽ സ്വർണവില 5,000 എന്ന മാന്ത്രിക നമ്പർ മറികടക്കും. ഇതോടെ സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തുമെന്നും ഉറപ്പായി.