Meesho Break for Employees: മീഷോ വെറും ‘ഷോ’ മാത്രമല്ല; ജീവനക്കാർക്ക് 9 ദിവസത്തെ അവധി പ്രഖ്യാപിച്ചു, ലീവിന് കാരണം ഇതാണ്

Meesho Announces 11 Day Break for Employees: തിരക്കേറിയ ഉത്സവ വിൽപ്പനയ്ക്ക് ശേഷമാണ്, ജീവനക്കാർക്ക് വിശ്രമിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി മീഷോ അവധി നൽകിയത്.

Meesho Break for Employees: മീഷോ വെറും ഷോ മാത്രമല്ല; ജീവനക്കാർക്ക് 9 ദിവസത്തെ അവധി പ്രഖ്യാപിച്ചു, ലീവിന് കാരണം ഇതാണ്

മീഷോ ലിങ്ക്ഡ്-ഇന്നിൽ പങ്കുവെച്ച പോസ്റ്റ് (Image Credits: Meesho LinkedIn)

Published: 

11 Oct 2024 20:38 PM

ജീവനക്കാർക്ക് നീണ്ട അവധി പ്രഖ്യാപിച്ച് ഇ കൊമേഴ്‌സ് പ്ലാറ്റ്ഫോമായ മീഷോ. ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധി നൽകിയിരിക്കുന്നത്. ഒക്ടോബർ 22 മുതൽ നവംബർ 1 വരെ നീളുന്ന 11 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് മീഷോ നൽകിയത്.

തിരക്കേറിയ ഉത്സവ വിൽപ്പനയ്ക്ക് ശേഷമാണ് മീഷോ, ജീവനക്കാർക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താനും വിശ്രമിക്കുന്നതിനുമായി അവധി നൽകിയത്. തുടർച്ചായി രണ്ടാം വർഷമാണ് മീഷോ ഇത്തരത്തിൽ ജീവനക്കാർക്ക് അവധി നൽകുന്നത്. ജീവനക്കാർക്ക് വിശ്രമിക്കാൻ അവസരം നൽകുന്നത് ഉത്പാദന ക്ഷമത കൂട്ടാൻ സഹായിക്കുമെന്ന് മീഷോയുടെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ആശിഷ് കുമാർ സിംഗ് പറഞ്ഞു.

ഒരു മികച്ച കമ്പനി സംസ്കാരം കെട്ടിപ്പടുക്കുന്നതിന്, ജോലിയും ജീവിതവും തമ്മിൽ ഒരു സന്തുലിതാവസ്ഥ ഉണ്ടാവണമെന്നതാണ് കമ്പനിയുടെ നയം. അതിനാൽ, അവധി പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളിൽ ഒരു തരത്തിലുമുള്ള ഫോൺ സന്ദേശങ്ങളോ മെയ്‌ലുകളോ ഉണ്ടാകില്ലെന്നും കമ്പനി ഉറപ്പ് നൽകുന്നു.

ജീവനക്കാർക്ക്, അവധി അവർക്ക് താല്പര്യമുള്ള രീതിയിൽ ഉപയോഗിക്കാവുന്നതാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താനായി അവർക്ക് യാത്രകൾ പോകാം, പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാം, അല്ലെങ്കിൽ പുതിയൊരു ഹോബി കണ്ടെത്തുക, തുടങ്ങി വിവിധ കാര്യങ്ങളിൽ ഏർപ്പെടാം.

 

 

 

അതേസമയം ഫെബ്രുവരിയിൽ, ജീവനക്കാർക്ക് എവിടെയിരുന്ന് വേണമെങ്കിലും ജോലി ചെയ്യാനുള്ള അധികാരം മീഷോ നൽകിയിരുന്നു. ജീവനക്കാർക്ക് ഓഫീസിൽ നേരിട്ടെത്താതെ തന്നെ സൗകര്യം അനുസരിച്ച് വീട്ടിലോ മറ്റെവിടെയെങ്കിലുമോ ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം മീഷോ ഒരുക്കുന്നു. കൂടാതെ, ഇടവേള സമയങ്ങളിൽ ടീമുകൾക്ക് നേരിട്ട് കാണാനുള്ള അവസരവും മീഷോ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി ത്രൈമാസ ഉച്ചകോടിയും നടത്താറുണ്ട്.

ഇതിന് പുറമെ, ഗോവ പോലുള്ള സ്ഥലങ്ങളിലാണ് മീഷോ വാർഷിക പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. കൂടാതെ, ആറ് വയസിന് താഴെയുള്ള കുട്ടികളുള്ള ജീവനക്കാർക്ക് ഡേകെയർ സൗകര്യങ്ങളും മീഷോ സ്പോൺസർ ചെയ്യുന്നുണ്ട്. ജോലി ചെയ്യുന്ന മാതാപിതാക്കളെ പിന്തുണയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബാംഗ്ലൂരിലെ മീഷോയുടെ ഹെഡ് ഓഫീസിലേക്കുള്ള ഔദ്യോഗിക യാത്രകളിലും ഇത് പ്രയോജനപ്പെടുത്താം.

കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ