5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Gold Price Today: ചരിത്രത്തിലാദ്യം….; 55,000 കടന്ന് സ്വർണവില

പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങുന്നതിന് 60,000 രൂപക്കടുത്ത് നൽകേണ്ടിവരും. മാർച്ച് 29നാണ് പവന്റെ വില ആദ്യമായി 50,000 കടന്നത്.

Gold Price Today: ചരിത്രത്തിലാദ്യം….; 55,000 കടന്ന് സ്വർണവില
Gold rate crosses 55,000
Follow Us
neethu-vijayan
Neethu Vijayan | Updated On: 20 May 2024 12:44 PM

ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണ വില 55,000 കടന്നു. ഇന്നത്തെ പവൻ്റെ വില 400 രൂപ കൂടി 55,120 രൂപയിലെത്തി. ഗ്രാമിന് 50 രൂപ കൂടി 6890 രൂപയുമായി. മാർച്ച് 29നാണ് പവന്റെ വില ആദ്യമായി 50,000 കടന്നത്.

പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങുന്നതിന് 60,000 രൂപക്കടുത്ത് നൽകേണ്ടിവരുന്ന അവസ്ഥയാണ് നിലവിൽ. ജിഎസ്ടി, അഞ്ച് ശതമാനം പണിക്കൂലി (മിനിമം), ഹോൾമാർക്ക് ഫീസ് എന്നിങ്ങനെ ചേരുമ്പോഴാണ് സ്വർണാഭരണത്തിന്റെ വില പവന് 59,700 രൂപയായി മാറുക.

മികച്ച ഡിസൈനിലുള്ള ബ്രാൻഡ് ആഭരണങ്ങൾക്ക് 20-25 ശതമാനം വരെ പണിക്കൂലിനൽകേണ്ടതായി വരും. അങ്ങനെയെങ്കിൽ പവന്റെ വില 70,000 രൂപയോളമാകുമെന്നാണ് കണക്ക്.

ആഗോള വിപണിയിലെ തുടർച്ചയായ മുന്നേറ്റമാണ് രാജ്യത്തെ സ്വർണ വിലയിൽ ഇത്രയധികം വർധനവുണ്ടാക്കിയത്. ഏഷ്യൻ വിപണിയിൽ ട്രോയ് ഔൺസിന് 2,441 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

ഈ മാസം മാത്രം 2600 രൂപയാണ് പവന് വർധിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും സ്വർണവില കുതിപ്പ് തുടരുമെന്നാണ് വി​​ദ​ഗ്ധർ പറയുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു. മെയ് ഒന്നിനാണ് ഈ വില രേഖപ്പെടുത്തിയത്.

ഇന്നത്തെ‌ വെള്ളി വില

അമൂല്യ ലോഹങ്ങളിലൊന്നായ വെള്ളിയുടെ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വിലയിൽ 4.50 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 101 രൂപയായി ഉയർന്നു.

ആനുപാതികമായി എട്ട് ഗ്രാം വെള്ളിയുടെ നിരക്ക് 808 രൂപയും 10 ഗ്രാം വെള്ളിക്ക് 1010 രൂപയും 100 ഗ്രാം വെള്ളിയുടെ നിരക്ക് 10,100 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 1,01,000 രൂപയുമാണ് നിരക്ക്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 96.50 രൂപയിലായിരുന്നു കുറിച്ചത്.

Latest News