ടെന്‍ഷന്‍ വേണ്ട; എല്‍പിജി കണക്ഷന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഇങ്ങനെ പരിശോധിക്കാം | LPG Mustering the ways to check whether the connection is linked with Aadhar the last date of gas interlinking Malayalam news - Malayalam Tv9

LPG Mustering: ടെന്‍ഷന്‍ വേണ്ട; എല്‍പിജി കണക്ഷന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഇങ്ങനെ പരിശോധിക്കാം

Updated On: 

08 Jul 2024 08:13 AM

Ways to Check Aadhar LPG Cylinder Linking Status: ഇനി മസ്റ്ററിങ് നടത്താത്തവര്‍ക്ക് പചാകവാതകത്തിന് ബുക്ക് ചെയ്യുന്നതില്‍ തടസം നേരിടേണ്ടതായി വരും. എന്നാണ് മസ്റ്ററിങ് നടത്തുന്നതിനുള്ള അവസാന തീയതി എന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

LPG Mustering: ടെന്‍ഷന്‍ വേണ്ട; എല്‍പിജി കണക്ഷന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഇങ്ങനെ പരിശോധിക്കാം

LPG Mustering Image: Social Media

Follow Us On

പാചകവാതക കണക്ഷന്‍ നിലനിര്‍ത്തണമെങ്കില്‍ ബയോമെട്രിക് മസ്റ്ററിങ് നിര്‍ബന്ധമായും നടത്തണമെന്ന നിര്‍ദേശം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വന്നത്. നേരത്തെ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന വഴി ഗ്യാസ് കണക്ഷന്‍ എടുത്തവര്‍ക്ക് മാത്രമായിരുന്നു മസ്റ്ററിങ് വേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ ഉപഭോക്താക്കളും നിര്‍ബന്ധമായും മസ്റ്ററിങ് നടത്തിയിരിക്കണമെന്നാണ് നിര്‍ദേശം. ഇനി മസ്റ്ററിങ് നടത്താത്തവര്‍ക്ക് പാചകവാതകത്തിന് ബുക്ക് ചെയ്യുന്നതില്‍ തടസം നേരിടേണ്ടതായി വരും. എന്നാണ് മസ്റ്ററിങ് നടത്തുന്നതിനുള്ള അവസാന തീയതി എന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എങ്ങനെ ആധാറുമായി ലിങ്ക് ചെയ്യും?

  1. പാചകവാതക കണക്ഷനുള്ളയാള്‍ അവരുടെ ആധാര്‍കാര്‍ഡ്, പാചകവാതക കണക്ഷന്‍ ബുക്ക് എന്നിവയുമായി ഏജന്‍സിയുടെ ഓഫീസിലെത്തുക.
  2. ഏജന്‍സി ഓഫീസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളം അല്ലെങ്കില്‍ കണ്ണിന്റെ കൃഷ്ണമണിയോ പതിപ്പിക്കാനാവും.
  3. ശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഈ കെവൈസി അപ്ഡേറ്റായെന്ന സന്ദേശം ലഭിക്കും.
  4. പാചകവാതക കമ്പനികളുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ചും മസ്റ്ററിങ് നടത്താം.
  5. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനും ആധാര്‍ ഫേസ് റെക്കഗ്‌നിഷന്‍ ആപ്ലിക്കേഷനും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.

Also Read: LPG Mustering: പാചകവാതകത്തിന് ഇനി മുതൽ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധം; ഏതെല്ലാം ഏജൻസികളിൽ ചെയ്യാം

എല്‍പിജി കണക്ഷന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

ഭാരത് ഗ്യാസ് ഉപയോക്താക്കള്‍ അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പേജിലുള്ള ചെക്ക് PAHAL സ്റ്റാറ്റസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് നിങ്ങളുടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക. കണ്‍സ്യൂമര്‍ ഐഡിയും മറ്റ് വിവരങ്ങളും നല്‍കാം. ഇതിന് ശേഷം ഗ്യാസ് കണക്ഷനുമായി ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.

എച്ച് പി ഗ്യാസ് കണക്ഷന്‍

എച്ച്പി ഗ്യാസിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഹോംപേജിലുള്ള ചെക്ക് PAHAL സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യാം. പിന്നീട് വരുന്ന പേജില്‍ എല്‍പിജി കണക്ഷന്‍ നമ്പര്‍ നല്‍കുക. ഇത് നല്‍കി കഴിഞ്ഞാലുടന്‍ തന്നെ ആധാറും എല്‍പിജി കണക്ഷനും ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ സാധിക്കും.

ഇന്‍ഡേന്‍ ഗ്യാസ് കണക്ഷന്‍

ഇന്‍ഡേന്‍ ഗ്യാസിന്റെ വെബ്‌സൈറ്റില്‍ പോയി ചെക്ക് PAHAL സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യാം. പിന്നീട് രണ്ട് ഓപ്ഷനുകള്‍ കാണാന്‍ സാധിക്കും ഒന്ന് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ സംസ്ഥാനം, ജില്ല, വിതരണക്കാരന്റെ വിവരങ്ങള്‍ എന്നിവ നല്‍കുന്നതും മറ്റൊന്ന് എല്‍പിജി നമ്പറും ക്യാപ്ചയും നല്‍കുന്നതും. ഇതിന് ശേഷം എല്‍പിജി കണക്ഷന്‍ ആധാറുമായി ലിങ്ക് ചെയ്‌തോ എന്ന് അറിയാവുന്നതാണ്.

Also Read: LPG Cylinder Price : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ്; 19 കിലോ സിലിണ്ടറിന് കുറഞ്ഞത് 31 രൂപ

വേറെയും വഴികളുണ്ട്

വെബ്‌സൈറ്റിലൂടെ അല്ലാതെ 18002333555 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും നല്‍കാം. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലിങ്ക് ചെയ്യാവുന്നതാണ്.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version