Onam Bumper 2024: ഭാഗ്യവാനെ അറിയാൻ രണ്ട് നാൾ; ലോട്ടറി അടിച്ചാൽ ഈ അബദ്ധം ചെയ്യല്ലേ; വിഷുബമ്പർ അടിച്ച വിശ്വംഭരൻ പറയുന്നു
Thiruvonam Bumper 2024 : ഇത്തവണ ഇരുപതിലധികം കോടീശ്വരന്മാരെയാണ് ഓണം ബമ്പറിലൂടെ ഭാഗ്യം തെളിയിക്കുന്നത്. നാൽപ്പതിലധികം ലക്ഷപ്രഭുക്കളും തിരുവോണം ഭാഗ്യക്കുറി കൊണ്ടുവരും.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഓണം തിരുവോണം ബമ്പർ BR-99 ടിക്കറ്റ് നിങ്ങൾ എടുത്തോ? ഇല്ലെങ്കിൽ വേഗം വിട്ടോ, ലോട്ടറി കടയിലേക്ക്. ഇനി ഭാഗ്യശാലി ആരാണെന്ന് അറിയാൻ രണ്ട് നാൾ കൂടി മാത്രമേയുള്ളു. കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 9-ന് ആണ് നറുക്കെടുപ്പ്. ഇനിയും ടിക്കറ്റ് എടുക്കാത്തവർക്ക് 500 രൂപ മുടക്കി അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ ഭാഗ്യപരീക്ഷണത്തിന് ടിക്കറ്റെടുക്കാം. ഇത്തവണ ഇരുപതിലധികം കോടീശ്വരന്മാരെയാണ് ഓണം ബമ്പറിലൂടെ ഭാഗ്യം തെളിയിക്കുന്നത്. നാൽപ്പതിലധികം ലക്ഷപ്രഭുക്കളും തിരുവോണം ഭാഗ്യക്കുറി കൊണ്ടുവരും.
എന്നാൽ തനിക്ക് പറ്റിയ അബദ്ധം ആർക്കും ഇനി പറ്റല്ലെ എന്നാണ് വിഷുബമ്പർ കൈപ്പിടിയിലാക്കിയ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരൻ പറയുന്നത്. ഓണം ബമ്പറിലും ഭാഗ്യം പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വംഭരൻ. തന്നെ കോടീശ്വരനാക്കിയ പഴവീട്ടിലെ അതേ ലോട്ടറിക്കടയിൽ ഓണം ബംബർ ടിക്കറ്റും ബുക്ക് ചെയ്തുകഴിഞ്ഞു. കഴിഞ്ഞ വിഷുവിലാണ് 12 കോടിയുടെ വിഷു ബംപർ വിശ്വംഭരന് അടിച്ചത്. ഇതിനു പിന്നാലെ വലിയ തരത്തിലുള്ള വാർത്തകളായിരുന്നു പുറത്തുവന്നത്. ഇതോടെ സഹായം തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. ഒടുക്കം പൊലീസിന്റെ നിർദ്ദേശപ്രകാരം പഴവീട്ടിലെ കുടുംബവീട്ടിൽ നിന്ന് മാറി, ഹരിപ്പാട് താമല്ലാക്കലിൽ നേരത്തെ പണിതിട്ടിരുന്ന വീട്ടിലാണ് വിശ്വംഭരൻ ഇപ്പോൾ കുടുംബസമേതം താമസം. നൂറ് കണക്കിന് കത്തുകൾ, ഫോൺ കോളുകൾ, സന്ദർശകർ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നെത്തുന്നവരിൽ നിന്ന് രക്ഷ തേടിയാണ് വിശ്വംഭരൻ ആലപ്പുഴ നഗരം വിട്ടത്.
Also read-Onam Bumper 2024: ഓണം ബമ്പർ എടുക്കനുള്ള അവസാന തീയതി എന്ന്? അരക്കോടി കടന്നു വിൽപന
ആ ഭാഗ്യവാൻ താൻ ആണെന്ന് പറഞ്ഞതും മാദ്ധ്യമങ്ങളടക്കം വളഞ്ഞതും ഭാവിയിൽ വിനയാകുമെന്ന് കരുതിയില്ലെന്ന് വിശ്വംഭരൻ പറയുന്നു.തന്റെ വ്യക്തിത്വം പുറത്തറിയാതെ സൂക്ഷിച്ചിരുന്നെങ്കിൽ ആദ്യ മാസങ്ങളിൽ അത്രത്തോളം സമാധാനക്കേടുണ്ടാവില്ലായിരുന്നു അദ്ദേഹം പറഞ്ഞു. ദിവസവും വാതിൽ തുറക്കുമ്പോൾ സഹായം തേടിയെത്തുന്നവരുടെ നിരയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വലിയ വലിയ സഹായങ്ങളാണ് മിക്കവരും ചോദിച്ച് എത്തുന്നത്. ചെറിയ സഹായങ്ങൾ തേടിയെത്തിയവരെ സഹായിക്കാൻ കഴിഞ്ഞെന്നും വിശ്വംഭരൻ പറയുന്നു. എന്തായാലും രണ്ട് പെൺമക്കൾക്കും വീട് വാങ്ങി നൽകി. ബാക്കി പണം സുരക്ഷിതമായി ബാങ്ക് അക്കൗണ്ടിൽ തന്നെ നിക്ഷേപിച്ചിരിക്കുകയാണ് വിശ്വംഭരൻ.
Onam Bumper BR-99 ഫലം എന്ന്?
2024 ഒക്ടോബർ 9 ന് ഉച്ചയ്ക്ക് 2 മണിക്ക് Onam Bumper ഫലപ്രഖ്യാപനം നടക്കും. ഒന്നാം സമ്മാനം 25 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനം ലഭിക്കുന്നതും 20 ഭാഗ്യശാലികൾക്കാണ്. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനജേതാക്കൾക്കായി ലഭിക്കുക. 5 ലക്ഷം രൂപ വരെ ഓണം ബമ്പറിലെ പ്രോത്സാഹന സമ്മാനമാണ്.