5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Welfare Pension: ഓണത്തിന് ക്ഷേമപെന്‍ഷനായി 4800 രൂപ; മുഴുവൻ തുകയും നാളെ തന്നെ കൈയിൽ കിട്ടുമോ?

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്ക് മൂന്നുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

Welfare Pension: ഓണത്തിന് ക്ഷേമപെന്‍ഷനായി 4800 രൂപ; മുഴുവൻ തുകയും നാളെ തന്നെ കൈയിൽ കിട്ടുമോ?
sarika-kp
Sarika KP | Published: 28 Aug 2024 21:25 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്ക് മൂന്നുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ മാത്രമാണ് ഈ ആഴ്ചയിൽ വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് ഒന്ന് രണ്ട് ഗഡുക്കൾ കൂടെ വിതരണം ചെയ്യാനാകുമോ എന്ന് നോക്കുകയാണ് സ‍ർക്കാ‍ർ. അതായാത് ഈ മാസം 1600 രൂപ മാത്രമാണ് നാളെ മുതൽ ലഭിക്കുക. അടുത്ത മാസം രണ്ടു ഗഡു പെന്‍ഷനായ 3200 രൂപ നല്‍കാനുള്ള തയ്യാറെടുപ്പാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഇതോടെ ഓണത്തോടനുബന്ധിച്ച് ഒരാള്‍ക്ക് 4800 രൂപവീതം ലഭിക്കും.

ഈ സാമ്പത്തിക വർഷം അവസാനത്തോടെ എല്ലാ ക്ഷേമ പെൻഷൻ കുടിശ്ശികകളും തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതിനായി 104 കോടി രൂപയോളം ചെലവാണ് പ്രതീക്ഷിക്കുന്നത്. ക്ഷേമ പെൻഷൻ വിഭാഗത്തിൽ വാ‍ർദ്ധക്യ കാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയും ഉൾപ്പെടുന്നു. അഞ്ച് സാമൂഹ്യ പെൻഷനുകളാണുള്ളത്. ക്ഷേമ പെൻഷന് വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൻ്റെ ഭൂരിഭാഗം വിഹിതവും സംസ്ഥാന സർക്കാർ തന്നെയാണ് നൽകുന്നത്. അവശ കലാകാരമാർ, സർക്കസ്‌ കലാകാരൻമാർ എന്നിവർക്കും സർക്കാർ പെൻഷൻ നൽകുന്നുണ്ട്.

Also read-Welfare Pension: കാത്തിരിപ്പ് വേണ്ട, ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ നിങ്ങളുടെ കൈകളിലേക്ക്‌

ഒരു മാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവിടുന്നത്. മൂന്ന് മാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനായി 2700 കോടി രൂപയും വേണ്ടി വരും. ഇതിനായി 1800 കോടി രൂപയാണ് ധനവകുപ്പ് വകയിരിക്കുന്നത്. അഞ്ച് മാസത്തെ കുടിശികയില്‍ രണ്ട് മാസത്തെ ഈ സാമ്പത്തിക വര്‍ഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ചായിരിക്കും ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേര്‍ത്ത് നടപ്പ് മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.

പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടും വീട്ടിലും പെന്‍ഷന്‍ ലഭിക്കുന്നതാണ്. അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

Latest News