12 കോടിയുടെ ഭാഗ്യവാനെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി; വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് എപ്പോൾ? | Kerala Vishu Bumper Lottery 2024 Date and Time Full Schedule Details in Malayalam Malayalam news - Malayalam Tv9

Vishu Bumper Lottery Result 2024 : 12 കോടിയുടെ ഭാഗ്യവാനെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി; വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് എപ്പോൾ?

Kerala Vishu Bumper Lottery Result 2024 Lucky Draw Date And Time : തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ലോട്ടറി വകുപ്പിൻ്റെ ഗോർക്കി ഭവനിൽ വെച്ചാണ് വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുക

Vishu Bumper Lottery Result 2024 : 12 കോടിയുടെ ഭാഗ്യവാനെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി; വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് എപ്പോൾ?
Updated On: 

28 May 2024 17:49 PM

സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ വിഷു ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. 12 കോടി രൂപയാണ് വിഷു ബമ്പർ ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി ലഭിക്കുക. വിഷു ബമ്പറിൻ്റെ BR-97 സീരീസിലുള്ള ലോട്ടറിയുടെ നറുക്കെടുപ്പാണ് ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുന്നത്. 300 രൂപയാണ് ഒരു ലോട്ടറി ടിക്കറ്റിൻ്റെ വില.

വിഷു ബമ്പർ നറുക്കെടുപ്പ് എപ്പോൾ?

സാധാരണയായി ലോട്ടറി വകുപ്പ് ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത് എല്ലാ ദിവസവും വൈകിട്ട മൂന്ന് മണിക്കാണ്. എന്നാൽ ബമ്പർ ലോട്ടറി ഫലത്തിനായിട്ടുള്ള നറുക്കെടുപ്പ് നേരത്തെ ആരംഭിക്കും. നാളെ മെയ് 29-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് വിഷു ബമ്പർ ഫലത്തിനായിട്ടുള്ള നറുക്കെടുപ്പ് ആരംഭിക്കുക. 2.10 ഓടെ ആദ്യ ഫലങ്ങൾ പുറത്ത് വന്നേക്കും.

ALSO READ : Vishu Bumper Lottery Result 2024 : വിഷു ബമ്പറിൻ്റെ 12 കോടി ആരിലേക്കെത്തും? ഇനി വിറ്റുപോകാൻ വളരെ കുറച്ച് ടിക്കറ്റുകൾ മാത്രം

വിഷു ബമ്പർ ലോട്ടറിയുടെ സമ്മാനഘടന

ഒന്നാം സമ്മാനം – 12 കോടി രൂപ (എല്ലാ സീരീസുകളിൽ നിന്നായി ഒരു വിജയി)

സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ (ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറിന് സമാനമായി മറ്റ് സീരീസിലെ ടിക്കറ്റുകൾ ലഭിക്കുക. അങ്ങനെ ആകെ അഞ്ച് പേർക്ക് ലഭിക്കും)

രണ്ടാം സമ്മാനം – ഒരു കോടി രൂപ (ഓരോ സീരീസിൽ നിന്നും ഒരു വിജയി കണ്ടെത്തും. അങ്ങനെ ആറ് പേർക്ക് ലഭിക്കും)

മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ (ഓരോ സീരീസിൽ നിന്നും ഒരു വിജയിയെ കണ്ടെത്തും. അങ്ങനെ ആറ് പേർക്ക് ലഭിക്കും)

നാലാം സമ്മാനം- അഞ്ച് ലക്ഷം രൂപ (ഓരോ സീരീസിൽ നിന്നും ഒരു വിജയിയെ കണ്ടെത്തും. അങ്ങനെ ആറ് പേർക്ക് ലഭിക്കും)

അഞ്ചാം സമ്മാനം – 5,000 രൂപ

ആറാം സമ്മാനം – 2,000 രൂപ

ഏഴാം സമ്മാനം – 1,000 രൂപ

എട്ടാം സമ്മാനം – 500 രൂപ

ഒമ്പതാം സമ്മാനം – 300 രൂപ

5,000 രൂപയ്ക്ക് താഴെ സമ്മാനം അർഹമായ ടിക്കറ്റുകൾ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് പണം കൈപ്പറ്റാവുന്നതാണ്. 5,000 ത്തിന് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ടിക്കറ്റുകൾ അടുത്തുള്ള ബാങ്കുകളിലോ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസുകളിലോ സമർപ്പിക്കേണ്ടതാണ്. ഉയർന്ന തുക സമ്മാനമായി ലഭിക്കുന്നവർക്ക് ഏജൻ്റിന് നൽകാനുള്ള കമ്മീഷനും മറ്റ് നികുതിയും സെസും കിഴിച്ചതിന് ശേഷമുള്ള പണമെ കൈയ്യിൽ ലഭിക്കുക.

Related Stories
Kerala Gold Rate: എന്റമ്മേ….എന്ത് ചതി ഇത്; റോക്കറ്റ് പോകുമോ ഇത്രയും സ്പീഡില്‍? സ്വര്‍ണവില ഉയര്‍ന്നു
Kerala Lottery Result : ഇന്നത്തെ ഭാഗ്യവാന് നേടാം 70 ലക്ഷം രൂപ; നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് മൂന്നിന്
Kerala Lottery Result: ഭാഗ്യദേവത കനിഞ്ഞോ? 80 ലക്ഷം രൂപ നേടിയ ഭാഗ്യനമ്പർ ഇതാ; അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം
Indian Railway : ഇനി നാല് മാസം മുമ്പ് റിസർവേഷൻ പറ്റില്ല; ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറിച്ചു
Kerala gold rate : വീണ്ടും കുതിച്ച് സ്വർണവില, ഇനിയും ഉയരുമെന്ന് സൂചന
Kerala Lottery Result : ഭാഗ്യദേവത കാരുണ്യം കാട്ടിയാൽ ഇന്ന് കിട്ടും 80 ലക്ഷം; കാരുണ്യ പ്ലസ് നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ്
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം