5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2024 Result : എടാ മോനേ 25 കോടി അടിച്ച ഭാഗ്യനമ്പർ ഇതാ; ഓണം ബമ്പർ നറുക്കെടുപ്പ് ഫലം

Thiruvonam Bumper 2024 Result : 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ഒരു ഓണം ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ വില

Onam Bumper 2024 Result : എടാ മോനേ 25 കോടി അടിച്ച ഭാഗ്യനമ്പർ ഇതാ; ഓണം ബമ്പർ നറുക്കെടുപ്പ് ഫലം
തിരുവോണം ബമ്പർ ഫലം
jenish-thomas
Jenish Thomas | Updated On: 09 Oct 2024 15:53 PM

തിരുവനന്തപുരം : സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സംഘടിപ്പിച്ചു. TG 434222 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം. വയനാട്ടിലെ ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വയനാട് പനമരത്തെ എസ്ജെ ഏജൻസിയിൽ നിന്നുമാണ് ഈ ഭാഗ്യ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ വിൽപന നടത്തുന്ന ഏജൻ്റായ നാഗരാജിനാണ് വിറ്റതെന്ന് എസ്ജെ ഏജൻസി ഉടമ ജിനീഷ് അറിയിച്ചു. ടിക്കറ്റ് തിരുവന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ധനമന്ത്രി കെഎൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.  കൂടാതെ മന്ത്രി അടുത്ത ബമ്പർ ലോട്ടറിയായ പുജ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശം ചെയ്യുകയും ചെയ്തു. 12 കോടിയാണ് പുജ ബമ്പറിൻ്റെ ഒന്നാം സമ്മാനം.

ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയത്. ഇതിൽ ഇന്നലെ വരെ 70 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ഒക്ടോബർ എട്ട് വൈകിട്ട് നാല് മണി വരെയുള്ള കണക്കനുസരിച്ച് 71,35,938 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പാലക്കാടാണ് ഇക്കുറിയും ഭാഗ്യപരീക്ഷണത്തിന് മുന്നിൽ. സബ് ഓഫീസുകളിലേതുൾപ്പെടെ പാലക്കാട് വാങ്ങിക്കൂട്ടിയത് 13 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. ഇന്നലെ (ഒക്ടോബർ 8) നാല് മണി വരെയുള്ള കൃത്യമായ കണക്കെടുത്താൽ 13,02,680 ടിക്കറ്റുകൾ. 9,46,260 ടിക്കറ്റുകൾ വിറ്റഴിച്ച് തലസ്ഥാന ജില്ല രണ്ടാമതെത്തി. 8,61,000 ടിക്കറ്റ് വിറ്റ തൃശൂരാണ് മൂന്നാമത്.

ഇക്കുറി തിരുവോണം ബമ്പറിൽ 10 സീരീസുകളുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL. നറുക്കെടുപ്പ് യൂട്യൂബിലൂടെ ലൈവായി കാണാം. Kerala Lottery Live Result എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ലൈവ് ഉണ്ടാവുക. ഇതിനൊപ്പം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ keralalottery.info എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം തത്സമയം പ്രസിദ്ധീകരിക്കും. നറുക്കെടുപ്പ് നടന്ന് ഒരു മാസത്തിനകം തന്നെ വിജയികൾ ടിക്കറ്റ് കൈമാറി പണം സ്വീകരിക്കണം. ഇതിനായി തിരുവനന്തപുരത്തെ കേരള ലോട്ടറി ആസ്ഥാനവുമായാണ് ബന്ധപ്പെടേണ്ടത്.

 

Latest News