Thiruvonam Bumper 2024 : 25 കോടിയിൽ എത്ര ഏജന്റിന് കിട്ടും… നികുതിയായി സർക്കാർ പിടിച്ച ശേഷം ഭാഗ്യശാലിക്ക് കിട്ടുന്നത് ഇത്രമാത്രം….
25 കോടി സമ്മാന തുകയിൽ കുറച്ചു തുക ഏജൻസി കമ്മീഷൻ ആണ്. ഇത് ഏകദേശം 10 ശതമാനം വരും.
തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തുന്ന ഓണം ബമ്പറിൻറെ ഈ വർഷത്തെ നറുക്കെടുപ്പ് നടന്നു കഴിഞ്ഞു. ഇപ്പോൾ കേരളത്തിലെ ആ ഭാഗ്യവാൻ ആരെന്നുള്ള ആശങ്ക അവസാനിച്ച സാഹചര്യത്തിൽ 25 കോടിയും അടിക്കുന്ന ആൾക്ക് കിട്ടുമോ എന്ന സംശയമാണ് അവശേഷിക്കുന്നത്. അത്രയും തുക കയ്യിൽ കിട്ടുമോ എന്ന സംശയം എല്ലാവർക്കുമുണ്ട്.
സമ്മാനത്തുകയിൽ എത്ര കുറയും എന്നത് സംബന്ധിച്ച് പല ഊഹകഥകളും ഉണ്ട്. ഇതിൽ പാതി വെറും ഊഹങ്ങൾ മാത്രമാണ് എന്നതാണ് സത്യം. 25 കോടി അടിക്കുന്ന ഒരാൾക്ക് ആ തുക മുഴുവനായും കയ്യിൽ കിട്ടില്ല എന്ന സത്യം പലർക്കും അറിയില്ല. ഓണം ബമ്പർ തുക എന്ന് മാത്രമല്ല ദിവസേന ഉള്ള ലോട്ടറികളിലായാലും സമ്മാനത്തുക മുഴുവനായും ഭാഗ്യശാലികളുടെ കയ്യിൽ കിട്ടില്ല എന്നതാണ് സത്യം.
ALSO READ – എടാ മോനേ 25 കോടി അടിച്ച ഭാഗ്യനമ്പർ ഇതാ; ഓണം ബമ്പർ നറുക്കെടുപ്പ് ഫലം
നികുതി കഴിച്ചുള്ള തുകയെ സമ്മാനാർഹന് കിട്ടൂ എന്നതാ ഇതിൽ പ്രധാനം. ഓണം ബമ്പറിൻറെ കാര്യത്തിൽ, 25 കോടിയിൽ ഏകദേശം 12 കോടിയോളം രൂപയാണ് നറുപക്കെടുപ്പിലൂടെ വിജയിക്കുന്ന വ്യക്തിക്ക് കിട്ടൂ.
എത്ര ഏജന്റിന് എത്ര സർക്കാരിന്…
25 കോടി സമ്മാന തുകയിൽ കുറച്ചു തുക ഏജൻസി കമ്മീഷൻ ആണ്. ഇത് ഏകദേശം 10 ശതമാനം വരും. അതായത് 2.5 കോടി. സമ്മാന നികുതി 30 ശതമാനം ആണ്. അതായത് പിന്നെ കുറയുന്നത് 6.75 കോടി രൂപയാണ്. പിന്നെ ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് ബാക്കി 15. 75 കോടി എത്തും.
എന്നാൽ നികുതി തുകയ്ക്കുള്ള സർചാർജ് ഇനത്തിൽ 37 ശതമാനം അതായത് 2.49 കോടി പിന്നെയും കുറയും. ഇതിനു പുറമേ ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം അതായത് 36.9 ലക്ഷം, അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതിയായി 2.85 കോടി, എന്നിവയും പിടിക്കും. എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത് 12,88,26,000 രൂപ ( 12.8 കോടി) ആയിരിക്കും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.