ഒരു കോടി അടിച്ചത് ആർക്കെന്ന് അറിയണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി FF-115 ലോട്ടറി നറുക്കെടുപ്പ് ഇന്ന് | Kerala lottery result today October 30th Fifty Fifty FF-115, The First Prize is 1 Crore, Check the prize details Malayalam news - Malayalam Tv9

Kerala Lottery Results: ഒരു കോടി അടിച്ചത് ആർക്കെന്ന് അറിയണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി FF-115 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result Fifty Fifty Lottery: ഫിഫ്റ്റി ഫിഫ്റ്റി FF-115 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം

Kerala Lottery Results: ഒരു കോടി അടിച്ചത് ആർക്കെന്ന് അറിയണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി FF-115 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള ഭാഗ്യക്കുറി (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)

Published: 

30 Oct 2024 08:53 AM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന് കീഴിലുള്ള ഫിഫ്റ്റി ഫിഫ്റ്റി FF-115 (Fifty Fifty FF-115 Lottery Result) ലോട്ടറി ഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് ഫിഫ്റ്റി ഫിഫ്റ്റി. ഒരു കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഫിഫ്റ്റി ഫിഫ്റ്റിലോട്ടറിയുടെ വില 40 രൂപയാണ്.

ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. 5000 രൂപയാണ് മൂന്നാം സമ്മാനം. നാലും അഞ്ചും ആറും ഏഴും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 2000, 1000, 500, 100 രൂപ വീതം ലഭിക്കും. ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും, കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകൾ വഴിയും മൂന്ന് മണി മുതൽ ഫലം അറിയാം.

സമ്മാനത്തുക ലഭിച്ചത് 5000 രൂപയിൽ താഴെയാണെങ്കിൽ അവർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയ്ക്ക് മുകളിലാണ് ലഭിച്ച സമ്മാനത്തുക എങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

ALSO READ: ഹാപ്പിയായില്ലേ കുട്ടാ…കുറഞ്ഞ റേറ്റില്‍ കൂടുതല്‍ ഡാറ്റ, ഇന്ത്യക്കാരെ കയ്യിലെടുക്കാന്‍ ജിയോയുടെ ‘പ്ലാന്‍’

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം.

ഫിഫ്റ്റി ഫിഫ്റ്റി FF-115 ഭാഗ്യക്കുറി സമ്മാനഘടന

  • ഒന്നാം സമ്മാനം: ഒരു കോടി രൂപ
  • രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
  • മൂന്നാം സമ്മാനം: 5,000 രൂപ
  • നാലാം സമ്മാനം: 2,000 രൂപ
  • അഞ്ചാം സമ്മാനം: 1,000 രൂപ
  • ആറാം സമ്മാനം: 500 രൂപ
  • ഏഴാം സമ്മാനം: 100 രൂപ
  • സമാശ്വാസ സമ്മാനം: 8,000 രൂപ

 

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിക്ക് പുറമെ സ്ത്രീശക്തി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ ബംബർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്. സംസ്ഥാനത്ത് പൂജ ബംബറിന്റെ വിൽപ്പന പുരോ​ഗമിക്കുകയാണ്. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.

 

എന്റെ ബാക്കില്‍ പിടിച്ചതേ ഓര്‍മയുള്ളൂ: ശ്വേത മേനോന്‍
'ചിയാ സീഡ്സ്' സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
വാരണാസിയിലെ ദേവ് ദീപാവലി
മുട്ട എപ്പോള്‍ എങ്ങനെ കഴിച്ചാലാണ് കൂടുതല്‍ ആരോഗ്യകരം