5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ഇന്നൊരു ദിവസം കൊണ്ട് നിങ്ങളുടെ തലവര തന്നെ മാറിയേക്കും; ഫിഫ്റ്റി ഫിഫ്റ്റി FF 114 നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result Fifty Fifty Lottery: ഫിഫ്റ്റി ഫിഫ്റ്റി FF-114 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.

Kerala Lottery Result: ഇന്നൊരു ദിവസം കൊണ്ട് നിങ്ങളുടെ തലവര തന്നെ മാറിയേക്കും; ഫിഫ്റ്റി ഫിഫ്റ്റി FF 114 നറുക്കെടുപ്പ് ഇന്ന്
കേരള ഭാഗ്യക്കുറി (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)
nandha-das
Nandha Das | Published: 23 Oct 2024 08:44 AM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന് കീഴിലുള്ള ഫിഫ്റ്റി ഫിഫ്റ്റി FF-114 (Fifty Fifty FF-114 Lottery Result) ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.

ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. നാലും അഞ്ചും ആറും ഏഴും സമ്മാനം നേടുന്നവർക്ക് യഥാക്രമം 2000, 1000, 500, 100 രൂപയാണ് ലഭിക്കുക. ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴി നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം അറിയാം.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കണമെങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം.

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിക്ക് പുറമെ സ്ത്രീശക്തി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ ബംബർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്. സംസ്ഥാനത്ത് പൂജ ബംബറിന്റെ വിൽപ്പന പുരോ​ഗമിക്കുകയാണ്. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.

 

ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി സമ്മാനഘടന

  1. ഒന്നാം സമ്മാനം: ഒരു കോടി രൂപ
  2. രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
  3. മൂന്നാം സമ്മാനം: 5,000 രൂപ
  4. നാലാം സമ്മാനം: 2,000 രൂപ
  5. അഞ്ചാം സമ്മാനം: 1,000 രൂപ
  6. ആറാം സമ്മാനം: 500 രൂപ
  7. ഏഴാം സമ്മാനം: 100 രൂപ
  8. സമാശ്വാസ സമ്മാനം: 8,000 രൂപ

Latest News