5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today: ഭാ​ഗ്യദേവത കനിഞ്ഞാൽ 75 ലക്ഷം കയ്യിലിരിക്കും; സ്ത്രീശക്തി നറുക്കെടുപ്പ് ഇന്ന്

Sthree Shakthi Lottery: സമ്മാനാർഹമായ നമ്പർ കെെവശം മുള്ളവർക്ക് യഥാക്രമം5000, 2000, 1000, 500, 200, 100 രൂപയാണ് സമ്മാനമായി ലഭിക്കുക. 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം.

Kerala Lottery Result Today: ഭാ​ഗ്യദേവത കനിഞ്ഞാൽ 75 ലക്ഷം കയ്യിലിരിക്കും; സ്ത്രീശക്തി നറുക്കെടുപ്പ് ഇന്ന്
athira-ajithkumar
Athira CA | Published: 22 Oct 2024 11:30 AM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS-438 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരം ബേക്കറി ജം​ഗക്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫലം പ്രഖ്യാപിക്കുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം. സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. വെെകിട്ട് മൂന്ന് മണി മുതൽ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ keralalottery.info നറുക്കെടുപ്പിന്റെ ഫലം ലഭ്യമാകും. ചൊവ്വാഴ്ചകളിൽ പുറത്തിറക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ് നിരക്ക്.

സമ്മാനാർഹമായ നമ്പർ കെെവശം മുള്ളവർക്ക് യഥാക്രമം5000, 2000, 1000, 500, 200, 100 രൂപയാണ് സമ്മാനമായി ലഭിക്കുക. 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലാണ് സമ്മാനം ലഭിച്ചതെങ്കിൽ ടിക്കറ്റും തിരിച്ചറിയിൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. ഒരു ലക്ഷത്തിൽ കൂടുതലാണ് സമ്മാനമായി ലഭിച്ചതെങ്കിൽ ടിക്കറ്റ് ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ. ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം സമ്മാനം കെെപ്പറ്റാനായി ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പ് ഡയറക്ടർക്ക് വിശദീകരണം നൽകണം.


സ്ത്രീ ശക്തി ലോട്ടറി സമ്മാനത്തുക

ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
മൂന്നാം സമ്മാനം: 5,000 രൂപ
നാലാം സമ്മാനം: 2,000 രൂപ
അഞ്ചാം സമ്മാനം: 1,000 രൂപ
ആറാം സമ്മാനം: 500 രൂപ
ഏഴാം സമ്മാനം: 200 രൂപ
എട്ടാം സമ്മാനം: 100 രൂപ
പ്രോത്സാഹന സമ്മാനം: 8,000 രൂപ

സമ്മാനത്തുക ലഭിക്കാൻ ആവശ്യമായ രേഖകൾ?

സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ സെൽഫ് അറ്റസ്റ്റ് ചെയ്ത കോപ്പി.
പാസ്പോർട്ട് സെെസ് ഫോട്ടോ
സമ്മാനം കെെപ്പറ്റാനുള്ള ഫോമും സ്റ്റാമ്പും.
തിരിച്ചറിയൽ രേഖ

സ്ത്രീ ശക്തി ലോട്ടറിയ്ക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ തുടങ്ങിയ ലോട്ടറികളും ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ 7 ബംബർ ലോട്ടറികളും പുറത്തിറക്കുന്നു. ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ,പൂജ എന്നിങ്ങനെയുള്ള ബംബർ ലോട്ടറികളാണ് പുറത്തിറക്കുന്നത്. നിലവിൽ പൂജ ബംബറിന്റെ വിൽപ്പനയാണ് സംസ്ഥാനത്ത് പുരോ​ഗമിക്കുന്നത്.

Latest News