ഭാ​ഗ്യദേവത ആർപ്പൊക്കം; വിൻ വിൻ w 792 നറുക്കെടുപ്പ് ഇന്ന് | kerala lottery result today october 21st Win Win W 792, First Prize is 75 Lakhs, Check How to Know if you have won Malayalam news - Malayalam Tv9

Kerala Lottery Result: ഭാ​ഗ്യദേവത ആർപ്പൊക്കം; വിൻ വിൻ w 792 നറുക്കെടുപ്പ് ഇന്ന്

Win Win Lottery Result: ഒന്നാം സമ്മാനമായി ഭാ​ഗ്യശാലിക്ക് 75 ലക്ഷം രൂപയും 5 ലക്ഷം രൂപ രണ്ടാം സമ്മാനവും ലഭിക്കും.

Kerala Lottery Result:  ഭാ​ഗ്യദേവത ആർപ്പൊക്കം; വിൻ വിൻ w 792 നറുക്കെടുപ്പ് ഇന്ന്

വിൻ-വിൻ ലോട്ടറി (Image Courtesy : Kerala Lottery Directorate)

Published: 

21 Oct 2024 11:08 AM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കുന്ന വിൻ വിൻ W 792 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ബേക്കറി ജം​ഗ്ഷനിലുള്ള റഷ്യൻ കൾച്ചറൽ സെന്ററിന് അകത്തുള്ള ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഭാ​ഗ്യശാലിക്ക് 75 ലക്ഷം രൂപയും 5 ലക്ഷം രൂപ രണ്ടാം സമ്മാനവും ലഭിക്കും. സംസ്ഥാനത്ത് എല്ലാ ദിവസവും ലോട്ടറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ലോട്ടറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സെെറ്റായ www.keralalottery.info, https://www.keralalotteries.net എന്നിവ വഴി ഫലം പരിശോധിക്കാം.

ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറിലുള്ള 11 സീരീസുകളുടെ ടിക്കറ്റ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കുന്നതാണ്. 5000 രൂപയിൽ താഴെയാണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ അത് കെെപ്പറ്റാനായി ഏജന്റുമാരെ സമീപിക്കാവുന്നതാണ്. 5000 രൂപയിൽ കൂടുതലാണ് ലഭിക്കുന്നതെങ്കിൽ സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിലോ, ലോട്ടറി വകുപ്പ് ഓഫീസിലും തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാക്കണം. ഒരു ലക്ഷം രൂപയിൽ കൂടുതലാണ് സമ്മാനം ലഭിക്കുന്നതെങ്കിൽ ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമെ പണം കെെപ്പറ്റാൻ സാധിക്കൂ. ബന്ധപ്പെട്ട രേഖകൾ സഹിതം 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പ് ഡയറക്ടർക്ക് എഴുത്തിലൂടെ വിശദീകരണം നൽകണം.

വിൻ വിൻ W 792 ലോട്ടറി സമ്മാനഘടന

  1. 1-ാം സമ്മാനം: 75 ലക്ഷം രൂപ
  2. 2-ാം സമ്മാനം: 5 ലക്ഷം രൂപ
  3. 3-ാം‌ സമ്മാനം: 1 ലക്ഷം രൂപ
  4. 4-ാം സമ്മാനം: 5,000 രൂപ
  5. 5-ാം സമ്മാനം: 2,000 രൂപ
  6. 6-ാം സമ്മാനം: 1,000 രൂപ
  7. 7-ാം സമ്മാനം: 500 രൂപ
  8. 8-ാം സമ്മാനം 100 രൂപ
  9. സമാശ്വാസ സമ്മാനം: Rs. 8,000 രൂപ

വിൻ വിൻ ലോട്ടറിയ്ക്ക് പുറമെ കാരുണ്യ പ്ലസ്, അക്ഷയ, സ്ത്രീശക്തി, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങനെ വിവിധ ലോട്ടറികളുടെ നറുക്കെടുപ്പ് ആഴ്ചയിലെ എല്ലാ ദിവസവും നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംബർ ലോട്ടറികളും സംസ്ഥാന സർക്കാർ പുറത്തിറക്കുന്നുണ്ട്.

പൂജ ബംബറിന്റെ നറുക്കെടുപ്പാണ് സംസ്ഥാനത്ത് പുരോ​ഗമിക്കുന്നത്. 12 കോടി രൂപ ലഭിക്കുന്ന പൂജ ബംബർ ടിക്കറ്റിന്റെ വില 300 രൂപയാണ്. 12 കോടി ഒന്നാം സമ്മാനവും 4 കോടി രണ്ടാം സമ്മാനവും ലഭിക്കും. 2024 ഡിസംബർ നാലിന് നറുക്കെടുപ്പ് നടക്കും.

 

 

പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി
വേറെങ്ങും പോവേണ്ട അടുക്കളയിലുണ്ട് കൊളസ്‌ട്രോളിനുള്ള മരുന്ന്‌