5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result : ഇന്നത്തെ ഭാഗ്യവാന് നേടാം 70 ലക്ഷം രൂപ; നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് മൂന്നിന്

Kerala Lottery Result Today October 18th : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ ലോട്ടറി ഫലം ഇന്ന്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. എല്ലാ വെള്ളിയാഴ്ചകളിലുമാണ് നറുക്കെടുപ്പ്.

Kerala Lottery Result : ഇന്നത്തെ ഭാഗ്യവാന് നേടാം 70 ലക്ഷം രൂപ; നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് മൂന്നിന്
ലോട്ടറി (Image Credits: Gettyimages)
abdul-basithtv9-com
Abdul Basith | Published: 18 Oct 2024 10:27 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. നിർമൽ ഭാഗ്യക്കുറി എൻആർ – 402ൻ്റെ നറുക്കെടുപ്പാണ് ഇന്ന് നടക്കുക. ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ വെച്ച് വൈകീട്ട് 3 മണിക്കാണ് നറുക്കെടുപ്പ്. 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന നിർമൽ ലോട്ടറിയുടെ വില 40 രൂപയാണ്. എല്ലാ വെള്ളിയാഴ്ചകളിലുമാണ് നറുക്കെടുക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ തത്സമയ ഫലമറിയാം.

70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. നാലും അഞ്ചും ആറും ഏഴും സമ്മാനം ലഭിക്കുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 എന്നിങ്ങനെയാണ് സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപയുണ്ട്.

Also Read : Kerala Lottery Result: ഭാഗ്യദേവത കനിഞ്ഞോ? 80 ലക്ഷം രൂപ നേടിയ ഭാഗ്യനമ്പർ ഇതാ; അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം

ലഭിച്ച സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ ലോട്ടറി സമർപ്പിച്ചും തുക നേടാം. അടിച്ച സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിച്ചാലേ പണം ലഭിക്കൂ. ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റുകൾ ഹാജരാക്കിയാൽ തുക കൈപ്പറ്റാം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കേണ്ടതുണ്ട്. ലഭിച്ച സമ്മാനത്തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ.

നിർമൽ ഭാഗ്യക്കുറി കൂടാതെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, അക്ഷയ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

 

 

Latest News