Kerala Lottery Result Today: ഇന്നത്തെ ലക്ഷാധിപതി നിങ്ങളാകാം; അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; സ്ത്രീശക്തി നറുക്കെടുപ്പ് ഇന്ന്
Kerala Lottery Result: തിരുവനന്തപുരം ബേക്കറി ജംഗക്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫലം പ്രഖ്യാപിക്കുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം.
തിരുവനന്തപുരം: ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. സ്ത്രീശക്തി SS-440 ( Sthree Sakthi SS-440 Lottery Result) ലോട്ടറി ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക. തിരുവനന്തപുരം ബേക്കറി ജംഗക്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫലം പ്രഖ്യാപിക്കുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം. വെെകിട്ട് മൂന്ന് മണി മുതൽ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ keralalottery.info നറുക്കെടുപ്പിന്റെ ഫലം ലഭ്യമാകും. സ്ത്രീശക്തി ലോട്ടറി ടിക്കറ്റിനു 40 രൂപയാണ് വില.
സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനം 5,000 രൂപ, നാലാം സമ്മാനം 2,000 രൂപ,അഞ്ചാം സമ്മാനം 1,000 രൂപയുമാണ് മുള്ളവർക്ക് യഥാക്രമം, 500, 200, 100 രൂപയാണ് സമ്മാനമായി ലഭിക്കുക. 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലാണ് സമ്മാനം ലഭിച്ചതെങ്കിൽ ടിക്കറ്റും തിരിച്ചറിയിൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. ഒരു ലക്ഷത്തിൽ കൂടുതലാണ് സമ്മാനമായി ലഭിച്ചതെങ്കിൽ ടിക്കറ്റ് ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ. ഒരു മാസത്തിനുള്ളിൽ ടിക്കറ്റ് നൽകി പണം കൈപറ്റേണ്ടതാണ്.
Also read-BSNL Offer: വാർഷിക പ്ലാനിൻ്റെ നിരക്ക് കുറച്ച് ബിഎസ്എൻഎൽ, 365 ദിവസവും ലാഭം
സ്ത്രീ ശക്തി ലോട്ടറി സമ്മാനത്തുക
ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
മൂന്നാം സമ്മാനം: 5,000 രൂപ
നാലാം സമ്മാനം: 2,000 രൂപ
അഞ്ചാം സമ്മാനം: 1,000 രൂപ
ആറാം സമ്മാനം: 500 രൂപ
ഏഴാം സമ്മാനം: 200 രൂപ
എട്ടാം സമ്മാനം: 100 രൂപ
പ്രോത്സാഹന സമ്മാനം: 8,000 രൂപ
സ്ത്രീ ശക്തി ലോട്ടറിയ്ക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ തുടങ്ങിയ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ 7 ബംബർ ലോട്ടറികളും പുറത്തിറക്കുന്നു. ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ,പൂജ എന്നിങ്ങനെയുള്ള ബംബർ ലോട്ടറികളാണ് പുറത്തിറക്കുന്നത്. നിലവിൽ പൂജ ബംബറിന്റെ വിൽപ്പനയാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.