Kerala Lottery Result : 75 ലക്ഷം നിങ്ങൾക്കാവാം; വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result Today November 18th : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിൻ വിൻ 796 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 40 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ വില.

Kerala Lottery Result : 75 ലക്ഷം നിങ്ങൾക്കാവാം; വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള ലോട്ടറി (Image Credits - NurPhoto/Getty Images)

Updated On: 

18 Nov 2024 08:01 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. വിൻ വിൻ W – 796 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുക. 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന വിൻ വിൻ എല്ലാ തിങ്കളാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പിൻ്റെ തത്സമയ വിവരങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ അറിയാം. 40 ലക്ഷം രൂപയാണ് ലോട്ടറിയുടെ വില.

75 ലക്ഷത്തിൻ്റെ ഒന്നാം സമ്മാനം ലഭിക്കുന്ന വിൻ വിൻ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ ലഭിക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന അതേ നമ്പരിലെ മറ്റ് സീരീസ് ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. 5000, 2000, 1000, 500, 100 എന്നിങ്ങനെയാണ് നാല് മുതൽ എട്ട് വരെയുള്ള സമ്മാനങ്ങൾ.

Also Read : Savings Schemes: മാസം വെറും 5,000 മതി, തിരികെ കിട്ടുന്നത് ലക്ഷങ്ങൾ; കിടുവല്ലേ പോസ്റ്റ് ഓഫീസ് പ്ലാൻ

ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിച്ചാലേ തുക ലഭിക്കൂ. ലോട്ടറി എടുത്തയാളുടെ തിരിച്ചറിൽ രേഖയും സമർപ്പിക്കണം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയാണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ വേറെ ചില നടപടിക്രമങ്ങളാണ്. ഈ ലോട്ടറി ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തിയ ശേഷം, 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റിൽ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണം.

വിൻ വിൻ ഭാഗ്യക്കുറി കൂടാതെ സ്ത്രീശക്തി, കാരുണ്യ, അക്ഷയ, കാരുണ്യ പ്ലസ്, ഫിഫ്റ്റി ഫിഫ്റ്റി, നിർമൽ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ലോട്ടറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഈ ലോട്ടറികൾക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങൾ ഇവരാവാം
വെജിറ്റേറിയൻസിനായി ‌ഒരു ഹെൽത്തി ചിയ പുഡ്ഡിംഗ്
മുഖ സൗന്ദര്യം വർധിപ്പിക്കാൻ ബീറ്റ്‌റൂട്ട് ഫേസ്പാക്ക്
ഉറങ്ങുമ്പോള്‍ ദമ്പതികള്‍ ഒരിക്കലും ഈ തെറ്റ് ചെയ്യരുത്‌