Kerala Lottery Result : ലക്ഷങ്ങൾക്ക് വിട, ഇന്നടിച്ചാൽ കിട്ടുന്നത് ഒരു കോടി; ഫിഫ്റ്റി ഫിഫ്റ്റി നറുക്കെട്ട് ഫലം വൈകിട്ട്

Kerala Lottery Result Today November 13th : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി FF-117 ലോട്ടറി ഫലം പുറത്തുവന്നു. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം. എല്ലാ ബുധനാഴ്ചകളിലുമാണ് നറുക്കെടുപ്പ്.

Kerala Lottery Result : ലക്ഷങ്ങൾക്ക് വിട, ഇന്നടിച്ചാൽ കിട്ടുന്നത് ഒരു കോടി; ഫിഫ്റ്റി ഫിഫ്റ്റി നറുക്കെട്ട് ഫലം വൈകിട്ട്

ലോട്ടറി ടിക്കറ്റുകൾ (image credits: social media)

Published: 

13 Nov 2024 08:58 AM

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രതിവാര ലോട്ടറികളിൽ എറ്റവും ഉയർന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന്. ഫിഫ്റ്റി ഫിഫ്റ്റി FF-117 ലോട്ടറി ഫലമാണ് പുറത്തുവന്നത്. ഒരു കോടി രൂപ സമ്മാനം ലഭിക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. എല്ലാ ബുധനാഴ്ചകളിലുമാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുക്കുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. നറുക്കെടുപ്പിൻ്റെ വിശദാംശങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ തത്സമയം അറിയാം.

ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഫിഫ്റ്റി ഫിഫ്റ്റിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിൻ്റെ അതേ നമ്പരിലുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 5000, 2000, 1000, 500, 100 എന്നിങ്ങനെയാണ് മൂന്ന് മുതൽ ഏഴ് വരെയുള്ള സമ്മാനങ്ങൾ.

Also Read : Air India: മുസ്ലീം യാത്രക്കാർക്ക് ഇനി മുതൽ എയർ ഇന്ത്യയിൽ ഹലാൽ ഭക്ഷണം; പുതിയ നീക്കം ലയനത്തിന് പിന്നാലെ

സമ്മാനത്തുക കൈപ്പറ്റേണ്ടതെങ്ങനെ?

ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക മാറ്റിയെടുക്കാം. സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റും ലോട്ടറി എടുത്തയാളുടെ തിരിച്ചറിൽ രേഖയും സമർപ്പിക്കണം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയാണ് സമ്മാനമായി ലഭിച്ചതെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തിയ ശേഷം 30 ദിവസത്തിനകം ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റിൽ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണം.

ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി കൂടാതെ സ്ത്രീശക്തി, കാരുണ്യ, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ലോട്ടറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഈ ലോട്ടറികൾക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര
ബ്ലാക്ക് ഹെഡ്സ് അകറ്റാം; വീട്ടിലുണ്ട് പ്രതിവിധി