Kerala Lottery Results: ഇന്നത്തെ ഭാ​ഗ്യശാലി ആര്? ഏത് ജില്ലയിൽ? അറിയാം അക്ഷയ ലോട്ടറി ഫലം

Kerala Lottery Result Today: തിരുവനന്തപുരം ബേക്കറി ജം​ഗ്കഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെെകിട്ട് 3.00-നാണ് നറുക്കെടുപ്പ് നടന്നത്. അക്ഷയ ലോട്ടറിയുടെ വില 40 രൂപയാണ്.

Kerala Lottery Results: ഇന്നത്തെ ഭാ​ഗ്യശാലി ആര്? ഏത് ജില്ലയിൽ? അറിയാം അക്ഷയ ലോട്ടറി ഫലം

Kerala Lottery Result Akshaya (Image Courtesy - Social Media)

Published: 

10 Nov 2024 15:40 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ഞായറാഴ്ചകളിലും വെെകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജം​ഗ്ക്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടക്കുക. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മാനന്തവാടിയിലെ ജിബിൻ ജോർജ്ജ് എന്ന ഏജന്റ് വിറ്റ AR 117591 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. AP 625333 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ആലപ്പുഴയിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.

രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് സമ്മാനാർ​ഹമായ ടിക്കറ്റ് കെെവശമുള്ള വ്യക്തിയ്ക്ക് ലഭിക്കുന്നത്. എം എ നാസറാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. 11 പേർക്ക് 8000 രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. സമാശ്വാസ സമ്മാനങ്ങൾ ലഭിച്ചിരിക്കുന്നത് AN 117591, AO 117591, AP 117591, AS 117591, AT 117591, AU 117591, AV 117591, AW 117591, AX 117591, AY 117591, AZ 117591 എന്നീ നമ്പറുകൾക്കാണ്. AN 325264, AO 845519, AP 245305, AR 690155, AS 568385, AT 615615, AU 878392, AV 946635, AW 529537, AX 240634, AY 755674, AZ 430190
എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് അക്ഷയ ലോട്ടറിയുടെ വില.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ നിന്ന് തത്സമയം ഫലമറിയാൻ സാധിക്കും. ലോട്ടറിയിലൂടെ 5000 രൂപയിൽ താഴെയാണ് സമ്മാനം ലഭിച്ചിരിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക ലഭിക്കും.

5000 രൂപയിൽ കൂടുതലാണെങ്കിൽ സമ്മാനാർഹമായ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി വകുപ്പിന്റെ ഓഫീസിലോ അം​ഗീകൃത ബാങ്കിലോ ഏൽപ്പിക്കേണ്ടതാണ്. കെെവശമുള്ള ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുണ്ടോയെന്ന് സർക്കാർ ​ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തേണ്ടതാണ്. 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സമർപ്പിക്കണം.

എലി ശല്യം രൂക്ഷമാണോ ? ഇതൊന്ന് പരീക്ഷിക്കൂ
കയ്പ്പെന്ന് കരുതി മാറ്റി നിർത്തേണ്ട...പാവയ്ക്ക സൂപ്പറാ
പ്രതിരോധ ശേഷി കുറവാണോ, ലെമൺടീ ശീലമാക്കൂ
പ്രായം കുറയ്ക്കാനുള്ള ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം