Kerala Lottery Result : 25 കോടി പോയാലും 80 ലക്ഷം കിട്ടും; കാരുണ്യ പ്ലസ് നറുക്കെടുപ്പ് ഇന്ന്
Kerala Lottery Result Today Karunya Plus : കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് കെഎൻ - 542 ടിക്കറ്റിൻ്റെ നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപ സമ്മാനത്തുകയുള്ള ടിക്കറ്റിൻ്റെ വില 40 രൂപയാണ്. എല്ലാ വ്യാഴാഴ്ചകളിലുമാണ് ടിക്കറ്റ് നറുക്കെടുക്കുന്നത്.
കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്. കാരുണ്യ പ്ലസ് KN-542 സീരീസിലുള്ള ടിക്കറ്റാണ് ഇന്ന് നറുക്കെടുക്കുക. വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് നറുക്കെടുപ്പ് നടക്കും. 80 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ടിക്കറ്റിൻ്റെ വില 40 രൂപയാണ്. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ തത്സമയം അറിയാം.
80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 100 രൂപയുടെ ഏഴാം സമ്മാനമാണ് അവസാന സമ്മാനം.
ലഭിച്ച സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും മാറ്റിവാങ്ങാം. 5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചാൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കണം. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിനൊപ്പം ഉടമയുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ഹാജരാക്കി തുക കൈപ്പറ്റണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം. ലഭിച്ച സമ്മാനത്തുകത് ഒരു ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ.
Also Read : Onam Bumper 2024: ബമ്പറടിച്ചത് അങ്ങ് കര്‍ണാടകയില്‍; മലയാളിക്ക് ഇക്കൊല്ലവും യോഗമില്ല
കാരുണ്യ പ്ലസ് ഭാഗ്യക്കുറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, അക്ഷയ, എന്നിങ്ങനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്. ഇത്തവണത്തെ ഓണം ബമ്പർ വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് അടിച്ചത്. കര്‍ണാടക സ്വദേശിയായ അല്‍ത്താഫ് എന്നയാൾക്കാണ് 25 കോടി രൂപ ലഭിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ടിജി 434222 എന്ന ടിക്കറ്റിനാണ് ബമ്പറടിച്ചത്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ജിആര്‍ ലോട്ടറീസ് ഉടമയായ നാഗരാജ് ആണ് ടിക്കറ്റ് വിറ്റത്. ലോട്ടറി വിറ്റ ഏജന്റിന് 2.5 കോടി രൂപ ഏജന്‍സി കമ്മീഷനായി ലഭിക്കും. തമിഴ്‌നാട്ടില്‍ നിന്നും വയനാട്ടിലേക്ക് കൂലിപ്പണിക്ക് വന്നയാളാണ് നാഗരാജ്.