ഒന്നും രണ്ടുമല്ല കിട്ടാൻ പോകുന്നത് 80 ലക്ഷം രൂപ; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് | Kerala Lottery Karunya Plus KN 537 Result Today September 26 First Prize Is 80 Lakhs, check how to know if you have won Malayalam news - Malayalam Tv9

‌Kerala Lottery Result Today : ഒന്നും രണ്ടുമല്ല കിട്ടാൻ പോകുന്നത് 80 ലക്ഷം രൂപ; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ്

Updated On: 

26 Sep 2024 16:28 PM

Karunya Plus: കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ‌ലോട്ടറി കടകളിൽ നിന്ന് തുക സ്വന്തമാക്കാം. 5000-തിൽ കൂടുതലാണെങ്കിൽ ഫലം വന്ന് ഒരു മാസത്തിനുള്ളിൽ ബാങ്കുകളിലും ലോട്ടറി ഓഫീസിലും ഹാജരാക്കണം.

‌Kerala Lottery Result Today : ഒന്നും രണ്ടുമല്ല കിട്ടാൻ പോകുന്നത് 80 ലക്ഷം രൂപ; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ്
Follow Us On

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യാ പ്ലസ് കെ എൻ 540-ൻ്റെ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനത്തിന് അർ​ഹനായ ഭാ​ഗ്യശാലിക്ക് 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപ രണ്ടാം സമ്മാനവും, 12 ഭാ​ഗ്യശാലികൾക്ക് ഒരു ലക്ഷം രൂപ വീതം മൂന്നാം സമ്മാനവും ലഭിക്കും. വെെകിട്ട് മൂന്ന് മണിക്ക് ലോട്ടറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സെെറ്റിലൂടെ ഫലമറിയാം. http://www.keralalotteries.com, https://www.keralalotteryresult.net എന്നീ വെബ്സെറ്റുകളാണ് ഫലം അറിയുന്നതിനായി സന്ദർശിക്കേണ്ടത്.

തിരുവനന്തപുരത്തെ റിസർവ്വ് ബാങ്കിന് സമീപമുള്ള ഗോർക്കി ഭവനിലാണ് ഭാ​ഗ്യക്കുറി നറുക്കെടുപ്പ്. 40 രൂപയാണ് കരുണ്യാ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് നിരക്ക്. വെെകിട്ട് മൂന്ന് മണി മുതൽ നറുക്കെടുപ്പിന്റെ തത്സമയ വിവരങ്ങൾ വെബ്സെെറ്റിലൂടെ അറിയാം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്റെ 11 സീരീസുകളുടെ ടിക്കറ്റ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

ശനിയാഴ്ച നറുക്കെടുക്കുന്ന കാരുണ്യാ പ്ലസ് ലോട്ടറിയിലൂടെ ഭാ​ഗ്യശാലികൾക്ക് ലഭിക്കുന്നത് 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ‌ലോട്ടറി കടകളിൽ നിന്ന് തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ബാങ്കുകളിലോ ലോട്ടറി ഓഫീസുകളിലോ ടിക്കറ്റ് ഹാജരാക്കണം. കൂടെ തിരിച്ചറിയൽ രേഖയും പണം കെെപ്പറ്റാനായി ഹാജരാക്കേണ്ടതുണ്ട്. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് പണം കെെപ്പറ്റാനായി ഹാജരാക്കണം. സമയപരിധി കഴിഞ്ഞാണ് ഹാജരാക്കുന്നതെങ്കിൽ വെെകാനിടയായ കാരണം എഴുതി നൽകണം.

ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത് ഇത്

ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ
നാലാം സമ്മാനം: അയ്യായിരം രൂപ
അഞ്ചാം സമ്മാനം: ആയിരം രൂപ
ആറാം സമ്മാനം: അ‍ഞ്ഞൂറ് രൂപ
ഏഴാം സമ്മാനം: നൂറ് രൂപ
പ്രോത്സാഹന സമ്മാനം: 8,000 രൂപ

ലോട്ടറി ഫലങ്ങൾ എങ്ങനെ പരിശോധിക്കാം

ഔദ്യോഗിക വെബ്സൈറ്റ് : കേരള ഭാഗ്യക്കുറിയുടെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com വഴി സമ്മാനം ഉണ്ടോയെന്ന് അറിയാം.

പ്രാദേശിക പത്രങ്ങൾ : മലയാള ദിനപത്രങ്ങളിൽ നറുക്കെടുപ്പിന്റെ പിറ്റേ ദിവസം ഫലം പ്രസിദ്ധീകരിക്കും.

ഏജന്റുമാർ: ടിക്കറ്റ് വിൽക്കുന്ന ഏജന്റുമാരുടെയോ വിൽപ്പനക്കാരുടെയോ പക്കൽ നിന്ന് ഫലം അറിയാം.

ടെലിവിഷൻ: കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ചാനലുകളിൽ നറുക്കെടുപ്പ് സംപ്രേക്ഷണം ചെയ്യുന്നു. വെെകിട്ട് 3 മണി മുതൽ ചാനലുകളിൽ ഫലമറിയാം.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version