Gold rate today: തൊട്ടാൽ പൊള്ളുന്ന സ്വർണവില; പവന് 520 രൂപ കൂടി

Gold rate today : പവന് 53,080 രൂപയും, ഗ്രാമിന് 6,635 രൂപയുമായിരുന്നു ഇന്നലത്തെ വില. നിലവിൽ ഇത് ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന വിലയാണ്. ജൂലൈ 1ാം തിയ്യതിയാണ് ഈ മാസത്തെ താഴ്ന്ന നിരക്ക് ഉണ്ടായിരുന്നത്.

Gold rate today: തൊട്ടാൽ പൊള്ളുന്ന സ്വർണവില; പവന് 520 രൂപ കൂടി

gold rate today

Published: 

04 Jul 2024 14:36 PM

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വില കുതിച്ചുയരുന്നു. ഇന്ന് പവന് 520 രൂപയും, ഗ്രാമിന് 65 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 53,600 രൂപയും, ഗ്രാമിന് 6,700 രൂപയുമായി. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ് ഇതെന്ന് കണക്കുകൾ പറയുന്നു. ആഗോളതലത്തിൽ, സ്വർണ്ണം ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാഴാഴ്ച്ച രാവിലെ വ്യാപാരം നടത്തിയത്. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്. ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു എന്നാൽ ഇന്നത് കുത്തനെ കൂടി.

പവന് 53,080 രൂപയും, ഗ്രാമിന് 6,635 രൂപയുമായിരുന്നു ഇന്നലത്തെ വില. നിലവിൽ ഇത് ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന വിലയാണ്. ജൂലൈ 1ാം തിയ്യതിയാണ് ഈ മാസത്തെ താഴ്ന്ന നിരക്ക് ഉണ്ടായിരുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,000 രൂപയും, ഗ്രാമിന് 6625 രൂപയുമായിരുന്നു. ഈ വർഷം അവസാനത്തോടെ സ്വർണ്ണ വില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ALSO READ : താങ്കൾ മഹാരാജാവല്ല, മുഖ്യമന്ത്രിയാണ്… നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവു

കേന്ദ്രബാങ്കുകളുടെ പലിശ നിരക്കുകൾ കുറയാനുള്ള സാധ്യതയാണ് ഇതിന് കാരണം എന്നാണ് വിദ​ഗ്ധർ പറയുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഡോളർ ദുർബലമാകാനുള്ള സൂചനകളും ഇതിനൊപ്പം ഉയരുന്നു. ഇതും സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചേക്കും എന്നാണ് സൂചന. നിലവിൽ ലോകരാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ കരുതൽ ധനമായി സ്വർണ്ണം വാങ്ങുന്നത് കൂടുകയാണ്. ഈ പ്രവണത അതിവേഗത്തിൽ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് നിലവിലെ വിവരം.

നിലവിൽ ആഗോള തലത്തിൽ നില നിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്താലും സ്വർണത്തിനു മൂല്യത്തകർച്ചയ്ക്ക് സാധ്യതയില്ലെന്ന് നിരീക്ഷകർ പറയുന്നു. വെള്ളിവിലയും ഉയർന്നു നിൽക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 96.10 രൂപയാണ് വില. 8 ഗ്രാമിന് 768.80 രൂപ,10 ഗ്രാമിന് 961 രൂപ,100 ഗ്രാമിന് 9,610 രൂപ, ഒരു കിലോഗ്രാമിന് 96,100 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ