Kerala Gold Rate: പുതുവർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം; കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; ഇക്കാര്യങ്ങള്‍ സംഭവിച്ചാല്‍ ഇനിയും കുതിക്കും
Kerala Gold Price 27th December 2024: ഒരാഴ്ചയായി 57000ന് താഴെ വില തുടർന്ന് വരികയായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം മുതൽ ഉയർന്നത്.
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർദ്ധന. ഇന്ന് ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7150 രൂപ നൽകണം. പവന് 57200 രൂപയായി ഉയർന്നു. ഒരാഴ്ചയായി 57000ന് താഴെ വില തുടർന്ന് വരികയായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം മുതൽ ഉയർന്നത്. ഇന്നലെ ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7125 രൂപ നൽകണം. പവന് 57000 രൂപയായി ഉയർന്നിരുന്നു.
ഡിസംബര്‍ മാസം ആരംഭിച്ചത് മുതല്‍ സ്വർണത്തിന്റെ വില കൂടിയും കുറഞ്ഞുമാണ് നിന്നത്. ഡിസംബര്‍ 9 മുതല്‍ കുതിച്ചുയരുകയായിരുന്ന വില ഡിസംബര്‍ 11-ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 58,820 രൂപയിലാണ് വ്യാപാരം നടന്നത്. പിന്നീട്, ഡിസംബർ 24-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. അന്ന് 56,320 രൂപയായിരുന്നു സ്വർണത്തിന്റെ വിപണി വില. എന്നാൽ അടുത്ത ദിവസം തന്നെ 480 രൂപ വർധിച്ച് സ്വർണ വില 56800 രൂപയിലെത്തി. തുടർന്ന്, അടുത്ത മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ നാലാം ദിവസം ചെറിയ ഇടിവുണ്ടായെങ്കിലും വീണ്ടും ഉയർന്നു.
Also Read: എസ്‌ഐപി ചില്ലറകാര്യമല്ല; 5000 രൂപ നിക്ഷേപിച്ച് പുതുവര്‍ഷം തുടങ്ങാം
ഡിസംബറിലെ സ്വർണ നിരക്കുകൾ
ഡിസംബർ 01: 57,200 രൂപ
ഡിസംബർ 02: 56,720 രൂപ
ഡിസംബർ 03: 57,040 രൂപ
ഡിസംബർ 04: 57,040 രൂപ
ഡിസംബർ 06: 57,120 രൂപ
ഡിസംബർ 07: 56, 920 രൂപ
ഡിസംബർ 08: 56, 920 രൂപ
ഡിസംബർ 09: 57,040 രൂപ
ഡിസംബർ 10: 57,640 രൂപ
ഡിസംബർ 11: 58,280 രൂപ
ഡിസംബർ 12: 58,280 രൂപ
ഡിസംബർ 13: 57,840 രൂപ
ഡിസംബർ 14: 57,120 രൂപ
ഡിസംബർ 15: 57,120 രൂപ
ഡിസംബർ 16: 57,120 രൂപ
ഡിസംബർ 17: 57,200 രൂപ
ഡിസംബർ 18: 57,080 രൂപ
ഡിസംബർ 19: 56,560 രൂപ
ഡിസംബർ 20: 56,320 രൂപ
ഡിസംബർ 21: 56,800 രൂപ
ഡിസംബർ 22: 56,800 രൂപ
ഡിസംബർ 23: 56,800 രൂപ
ഡിസംബർ 24: 56,720 രൂപ
ഡിസംബർ 25: 56,800 രൂപ
ഡിസംബർ 26: 57,000 രൂപ
ഡിസംബർ 27: 57,200 രൂപ
സ്വർണ കുതിപ്പിൽ 2024
ഈ വർഷം സ്വർണവിലയിൽ റെക്കോഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. 2024 -ന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന് 46840 രൂപയായിരുന്നു വില. എന്നാൽ 2024 അവസാനിക്കാറുമ്പോഴേക്കും സ്വർണ വിലയിൽ ഏകദേശം 27 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. അതായത് പവന് ഇതുവരെ വർധിച്ചത് ഏകദേശം 10,160 രൂപ. ഗ്രാമിന്റെ കണക്കെടുത്താൽ 1,270 രൂപയുടെ വർധനവ്. ഒക്ടോബറിലായിരുന്ന ഈ വർഷം സ്വർണത്തിന് റെക്കോർഡ് വില ഉയർന്നത്. 59,640 രൂപയാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 2024-ൽ നാൽപത് തവണയാണ് സ്വർണ വില റെക്കോഡുകൾ ഭേദിച്ചത്.
2025-ൽ സ്വർണ വില കുറയുമോ?
എന്നാൽ പുതിയ വർഷം ആകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഈ കണക്കൊക്കെ ഉടൻ പഴങ്കഥയാകുമെന്നാണ് സൂചന. സ്വർണം പൊള്ളുന്ന വർഷമായിരിക്കും വരാൻ പോകുന്നത് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അടുത്ത വർഷം ഏറ്റവുമധികം നേട്ടം നൽകുന്നത് സ്വര്‍ണമായിരിക്കുമെന്നാണ് അനലിസ്റ്റുകളും വ്യാപാരികളും അടിവരയിടുന്നത്. റഷ്യ-ഉക്രെയിന്‍, ഇറാന്‍-ഇസ്രയേല്‍ യുദ്ധങ്ങളും ആഗോള മാന്ദ്യ സാഹചര്യവും ഉയരുന്ന നാണയപ്പെരുപ്പവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വര്‍ദ്ധിപ്പിച്ചു.
വിലയെ സ്വാധീനിക്കുന്നത്
ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ താത്പര്യം, നാണയപ്പെരുപ്പത്തിലെ കുതിപ്പ്, ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍, ഫെഡറല്‍ റിസര്‍വിന്റെ പലിശ കുറയ്ക്കാനുള്ള തീരുമാനം എന്നിവയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്