Kerala Gold Price: സ്വർണവിലയിൽ നേരിയ വർദ്ധനവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ
Kerala Gold Price 25th december 2024: തുടർച്ചായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ കഴിഞ്ഞ ദിവസമാണ് കുറഞ്ഞത്. 80 രൂപ കുറഞ്ഞ് 56,720 രൂപ നിരക്കിലാണ് കഴിഞ്ഞ ദിവസം സ്വർണ വ്യാപാരം നടന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. വിലയിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. തുടർച്ചായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില കഴിഞ്ഞ ദിവസമാണ് കുറഞ്ഞത്. 80 രൂപ കുറഞ്ഞ് 56,720 രൂപ നിരക്കിലാണ് കഴിഞ്ഞ ദിവസം സ്വർണ വ്യാപാരം നടന്നത്. എന്നാൽ, ഇന്ന് 80 രൂപ വർധിച്ച് ഒരു പവന് 56,800 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഡിസംബറിലെ സ്വര്‍ണ നിരക്കുകള്‍
ഡിസംബര്‍ 01: 57,200 രൂപ
ഡിസംബര്‍ 02: 56,720 രൂപ
ഡിസംബര്‍ 03: 57,040 രൂപ
ഡിസംബര്‍ 04: 57,040 രൂപ
ഡിസംബര്‍ 06: 57,120 രൂപ
ഡിസംബര്‍ 07: 56, 920 രൂപ
ഡിസംബര്‍ 08: 56, 920 രൂപ
ഡിസംബര്‍ 09: 57,040 രൂപ
ഡിസംബര്‍ 10: 57,640 രൂപ
ഡിസംബര്‍ 11: 58,280 രൂപ
ഡിസംബര്‍ 12: 58,280 രൂപ
ഡിസംബര്‍ 13: 57,840 രൂപ
ഡിസംബര്‍ 14: 57,120 രൂപ
ഡിസംബര്‍ 15: 57,120 രൂപ
ഡിസംബര്‍ 16: 57,120 രൂപ
ഡിസംബര്‍ 17: 57,200 രൂപ
ഡിസംബര്‍ 18: 57,080 രൂപ
ഡിസംബര്‍ 19: 56,560 രൂപ
ഡിസംബര്‍ 20: 56,320 രൂപ
ഡിസംബര്‍ 21: 56,800 രൂപ
ഡിസംബര്‍ 22: 56,800 രൂപ
ഡിസംബര്‍ 23: 56,800 രൂപ
ഡിസംബര്‍ 24: 56,720 രൂപ
ഡിസംബര്‍ 25: 56,800 രൂപ
ഡിസംബർ 11, 12 തീയതികളിൽ ആണ് സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ നിരക്ക് രേഖപ്പെടുത്തിയത്. 58,280 രൂപ എന്ന നിരക്കിലായിരുന്നു ഈ ദിവസങ്ങളിൽ സ്വർണ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 20-നാണ്. അന്ന് 56320 രൂപയായിരുന്നു ഒരു പവന് സ്വർണത്തിന്റെ വില. തുടർന്ന്, സ്വർണവില ഉയർന്നെങ്കിലും കാര്യമായ വർദ്ധനവ് ഇതുവരെ ഉണ്ടായിട്ടില്ല.
ALSO READ: പുതുവർഷത്തിൽ നിങ്ങൾക്ക് ഈ 9 വഴികളിലൂടെ ആദായനികുതി ലാഭിക്കാം
2024-ലെ രണ്ടാം പകുതിയിൽ ഏറ്റവും ഉയർന്ന സ്വർണ നിരക്ക് രേഖപ്പെടുത്തിയത് നവംബർ മാസത്തിലായിരുന്നു. നവംബർ ഒന്നിന് ഒരു പവന് സ്വർണത്തിന് നൽകേണ്ടി വന്നത് 59,080 രൂപയായിരുന്നു. ഇതോടെ സ്വർണ വില വൈകാതെ 60,000 രൂപ കടക്കുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നെങ്കിലും വില ഇടിയുകയായിരുന്നു. നവംബർ മാസം പകുതിയോടെ സ്വർണ വില ഏകദേശം 4000 രൂപയോളം കുറഞ്ഞു. അന്ന് ഒരു പവന് 55,000 രൂപയായിരുന്നു വിപണി വില.
ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയാണ് സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടങ്ങളിൽ ചിലത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷവും, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ കൂടുതൽ നിക്ഷേപങ്ങൾ വന്നതുമെല്ലാം സ്വർണ വിലയെ സ്വാധീനിച്ചു.
അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയും മാറ്റമില്ലാതെ തുടർന്നു. കഴിഞ്ഞ ദിവസത്തെ അതേ നിരക്കിലാണ് ഇന്നും വെള്ളി വ്യാപരം നടക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 98.90 രൂപയാണ് വില. 98,900 രൂപയാണ് ഒരു കിലോ ഗ്രാം വെള്ളിക്ക് ഇന്ന് നൽകേണ്ടത്. വെള്ളി വില മാറ്റമില്ലാതെ തുടരുമ്പോൾ ഇന്നലെ പ്ലാറ്റിനത്തിന്റെ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ഗ്രാം പ്ലാറ്റിനത്തിന് 2568 രൂപയായിരുന്നു വിപണി വില. ഒരു ഗ്രാമിന് ഒൻപത് രൂപ വർദ്ധിച്ച് 2577 രൂപ നിരക്കിലാണ് ഇന്ന് പ്ലാറ്റിനം വ്യാപാരം പുരോഗമിക്കുന്നത്. 10 ഗ്രാമിന് 90 രൂപ വർധിച്ച് 25770 രൂപയായി.