Kerala Fish Price: കുതിച്ചുയർന്ന് മീൻ വില; ആയിരം കടന്ന് അയ്ക്കൂറ, തൊട്ടു പിന്നാലെ ആവോലി

Kerala Fish Price Hike: വിലയിൽ ഇത്രയും വർദ്ധനവ് ഉണ്ടായതോടെ, ഈ വിലക്ക് ആരും മീൻ വാങ്ങാൻ തയ്യാറാവില്ലെന്ന് മനസിലാക്കി പല ചെറുകിട കച്ചവടക്കാരും അയ്ക്കൂറയുടെ വില്പന ഒഴിവാക്കിയിരിക്കുകയാണ്.

Kerala Fish Price: കുതിച്ചുയർന്ന് മീൻ വില; ആയിരം കടന്ന് അയ്ക്കൂറ, തൊട്ടു പിന്നാലെ ആവോലി

മീൻ മാർക്കറ്റ്

Updated On: 

25 Dec 2024 12:12 PM

ചാവക്കാട്: ക്രിസ്മസ്, പുതുവർഷ സീസൺ അടുത്തതോടെ കുതിച്ചുയർന്ന് മീൻ വില. കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്ന വിലയുടെ ഇരട്ടി വിലയിലാണ് ഇപ്പോൾ മിക്ക മീനുകളുടെയും വ്യാപാരം. നിലവിൽ ഏറ്റവും കൂടുതൽ വില അയ്ക്കൂറയ്‌ക്കാണ്. 1200 മുതൽ 1400 രൂപ വരെയാണ് അയ്ക്കൂറയുടെ വില. എന്നാൽ, പത്ത് ദിവസം മുൻപ് വരെ 600 മുതൽ 700 രൂപ എന്ന നിരക്കിൽ ആയിരുന്നു അയ്ക്കൂറയുടെ വില്പന നടന്നത്. വിലയിൽ ഇത്രയും വർദ്ധനവ് ഉണ്ടായതോടെ, ഈ വിലക്ക് ആരും മീൻ വാങ്ങാൻ തയ്യാറാവില്ലെന്ന് മനസിലാക്കി പല ചെറുകിട കച്ചവടക്കാരും അയ്ക്കൂറയുടെ വില്പന ഒഴിവാക്കിയിരിക്കുകയാണ്.

അതുപോലെ, ആഘോഷങ്ങൾക്കും മറ്റുമായി വിളമ്പുന്ന മീനുകളിൽ ഏറ്റവും പ്രധാന മീനാണ് ആവോലി. സംസ്ഥാനത്ത് ആവോലി കിട്ടാത്തതിനാൽ കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. ഇതിനും നിലവിൽ 700 രൂപയോളം വിലയുണ്ട്. കൂടാതെ, മത്തിക്ക് കിലോയ്ക്ക് ഇപ്പോൾ 100 മുതൽ 120 രൂപ വരെയാണ് വില. എന്നാൽ, ഏതാനും ആഴ്ചകൾക്ക് മുൻപ് നൂറ് രൂപയ്ക്ക് രണ്ടു കിലോ എന്ന തരത്തിലായിരുന്നു മത്തി വില്പന നടന്നിരുന്നത്. അയലയും കിലോയ്ക്ക് 100 മുതൽ 120 രൂപ വിലയിലേക്ക് ഉയർന്നു. അതുപോലെ, കേര അഥവാ തമ്മാൻ 220 മുതൽ 260 രൂപ എന്ന നിരക്കിലാണ് വില്പന നടക്കുന്നത്.

ALSO READ: ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു; അതിദാരുണം

പൂവാലൻ ചെമ്മീൻ, നാരൻ ചെമ്മീൻ എന്നിവയ്ക്ക് കിലോ 300 രൂപയാണ് വില. ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ 150 രൂപ നിരക്കിലായിരുന്നു കച്ചവടം നടന്നിരുന്നത്. അതുപോലെ, മുള്ളൻ മീനിന് ഇപ്പോൾ കിലോ 240 രൂപയാണ് വില വരുന്നത്. അതേസമയം കൊത്തൾ അഥവാ തളേൻ എന്ന മീനിന് 280 രൂപയാണ് വില. അയ്ക്കൂറ, കേര, മുള്ളൻ, കൊത്തൾ, അയല എന്നീ മീനുകളെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മീനുകൾക്ക് നാടൻ മീനിനേക്കാൾ വില കുറവാണ്.

ആഘോഷ സീസൺ എത്തിയതോടെയാണ് മീനിന്റെ വില ഇരട്ടി ആയത്. അതുപോലെ, മീനിന്റെ ലഭ്യതയിൽ ഉണ്ടായ കുറവും, വലിയൊരു വിഭാഗം തൊഴിലാളികൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മീൻ പിടിത്തത്തിൽ നിന്ന് വിട്ട് നിൽക്കുന്നതും മീനിന്റെ വില വർധനവിന് കാരണം എന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.

അതേസമയം, ഏതാനും ആഴ്ചകൾക്ക് മുൻപ് കിലോയ്ക്ക് 400 രൂപ നിരക്കിൽ ആയിരുന്നു മത്തി വില്പന നടന്നത്. എന്നാൽ, പിന്നീട് 40 രൂപയിലേക്ക് വില ഇടിയുകയായിരുന്നു. അതും വില കൂടിയ മത്തി എത്തിയിരുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. എന്നാൽ, കേരളത്തിൽ ക്രമാതീതമായി മത്തിയുടെ വർദ്ധനവ് രേഖപ്പെടുത്തിയതോടെ, അത് വിലയിടിവിന് കാരണമായി.

വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം
പുഴുങ്ങിയ മുട്ടയാണോ, ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്‌ ?
കിവി ചില്ലക്കാരനല്ല; ഗുണങ്ങളേറെ
മെൽബൺ ടെസ്റ്റിൽ കെഎൽ രാഹുലിനെ കാത്തിരിക്കുന്നത് സവിശേഷകരമായ റെക്കോർഡ്