Jeevan Pramaan: പെൻഷനായി ലെെഫ് സർട്ടിഫിക്കറ്റ് ഇനിയും സമർപ്പിച്ചില്ലേ… അവസാന തീയതിക്കായി കാത്തുനിൽക്കേണ്ട, സം​ഗതി എളുപ്പമാണ്

Life Certificate For pensioners: ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷവും വരുമാനം ലഭിക്കുന്നത് മുതിർന്ന പൗരന്മാരെ സംബന്ധിച്ച് ആശ്വാസമുള്ള കാര്യമാണ്. റിട്ടയർമെന്റിന് ശേഷം ജീവിതം മനോഹരമായി മുന്നോട്ട് പോകാൻ പെൻഷൻ മുൻ ജീവനക്കാരെ സഹായിക്കുന്നു

Jeevan Pramaan: പെൻഷനായി ലെെഫ് സർട്ടിഫിക്കറ്റ് ഇനിയും സമർപ്പിച്ചില്ലേ... അവസാന തീയതിക്കായി കാത്തുനിൽക്കേണ്ട, സം​ഗതി എളുപ്പമാണ്

Jeevan Pramaan (Image Credits: Jeevan Pramaan Website)

Updated On: 

11 Nov 2024 18:17 PM

ന്യൂഡൽഹി: ഒരു കോടിയിലധികം പെൻഷൻകാരാണ് രാജ്യത്ത് ഉള്ളത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പെൻഷൻ വാങ്ങുന്ന ഉദ്യോ​ഗസ്ഥർക്ക് ലൈഫ് സർട്ടിഫിക്കറ്റ്, ജീവൻ പ്രമാണപത്രം എന്നിവ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 30-നാണ്. ഒരു വർഷമാണ് ലൈഫ് സർട്ടിഫിക്കറ്റ്, ജീവൻ പ്രമാണപത്രം എന്നിവയുടെ കാലാവധി. ഈ വർഷം ഒക്ടോബർ 1 മുതൽ പെൻഷൻകാർക്ക് ലെെഫ് സമർപ്പിക്കാൻ സാധിക്കുമായിരുന്നു. നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ മുടങ്ങാനിടയുണ്ട്.

അതേസമയം, നിശ്ചിത സമയത്തിനുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത മാസമോ അതിന് ശേഷമോ സമർപ്പിക്കാം. എന്നാൽ, ലൈഫ് സർട്ടിഫിക്കറ്റ് സെൻട്രൽ പെൻഷൻ പ്രോസസ്സിംഗ് സെന്ററുകളിൽ (സിപിപിസി) ലഭിച്ചതിന് ശേഷം മാത്രമേ പെൻഷൻ തുക വിതരണം ചെയ്യൂ.

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള രേഖകൾ

പിപിഒ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ

ഡിജിറ്റൽ ലെെഫ് സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും

ജീവൻ പ്രമാൺ പോർട്ടലിലൂടെ ( https://jeevanpramaan.gov.in/app/download) ഡിജിറ്റൽ ലെെഫ് സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യാം. വെബ്സെെറ്റിന്റെ ഹോം പേജിലെ ​ഗറ്റ് എ സർട്ടിഫിക്കറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്യാൻ ഏത് രീതിയാണ് ഉപയോ​ഗിക്കുന്നതെന്നും ​ഗറ്റ് എ സർട്ടിഫിക്കറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഉപകരണങ്ങളും കയ്യിലുണ്ടായിരിക്കണം. തുടർന്നുള്ള വിവരങ്ങൾ നൽകി സർട്ടിഫിക്കറ്റ് ​ഡൗൺലോഡ് ചെയ്യാം. ആധാർ നമ്പർ ഉപയോ​ഗിച്ച് സർട്ടിഫിക്കറ്റ് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

പെൻഷൻകാർക്ക് സിറ്റിസൺ സർവീസ് സെൻ്റർ (സിഎസ്‌സി), കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഓഫീസുകൾ, ബാങ്കുകൾ എന്നിവിടങ്ങളിലും ലെെഫ് സർട്ടിഫിക്കറ്റിമായി ഓൺലെെനായി അപേക്ഷ സമർപ്പിക്കാം. ജീവൻ പ്രമാൺ പോർട്ടലിൽ രാജ്യത്തുള്ള സിഎസ്സികളുടെ വിവരങ്ങൾ ലഭ്യമാണ്.

പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകൾ ഈ രീതികളിലൂടെ സമർപ്പിക്കാം

1) ജീവൻ പ്രമാൺ പോർട്ടൽ

2) “UMANG” മൊബൈൽ ആപ്പ്

3) ഡോർസ്റ്റെപ്പ് ബാങ്കിംഗ്

4) പോസ്റ്റ് ഓഫീസുകൾ

5) ഉപഭോക്തൃ ഐഡന്റിഫിക്കേഷൻ

6) ഫെയ്‌സ് ഓതന്റിക്കേഷൻ

7) ബാങ്കുകൾ

ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷവും വരുമാനം ലഭിക്കുന്നത് മുതിർന്ന പൗരന്മാരെ സംബന്ധിച്ച് ആശ്വാസമുള്ള കാര്യമാണ്. റിട്ടയർമെന്റിന് ശേഷം ജീവിതം മനോഹരമായി മുന്നോട്ട് പോകാൻ പെൻഷൻ മുൻ ജീവനക്കാരെ സഹായിക്കുന്നു. 60-നും 80-നും ഇടയിൽ പ്രായമുള്ള എല്ലാ വ്യക്തികളും പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് ജീവൻ പ്രമാൺ പത്രം ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ മുടങ്ങും.

 

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ