ഇനി നാല് മാസം മുമ്പ് റിസർവേഷൻ പറ്റില്ല; ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറിച്ചു | Indian Railway Advance Ticket Booking Period Shortened From 120 to 60 Days New Rule Will Effective From November 1 Malayalam news - Malayalam Tv9

Indian Railway : ഇനി നാല് മാസം മുമ്പ് റിസർവേഷൻ പറ്റില്ല; ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറിച്ചു

Indian Railway Ticket Booking New Rule : നവംബർ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. ഒക്ടോബർ 31 വരെ ബുക്ക് ചെയ്യുന്നത് ടിക്കറ്റുകൾക്ക് ഈ നിയമം ബാധകമാകില്ലയെന്ന് റെയിൽവെ അറിയിച്ചു.

Indian Railway : ഇനി നാല് മാസം മുമ്പ് റിസർവേഷൻ പറ്റില്ല; ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറിച്ചു

ഇന്ത്യൻ റെയിൽവെ (Image Courtesy : PTI)

Updated On: 

17 Oct 2024 17:48 PM

ന്യൂ ഡൽഹി : ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് ഇന്ത്യൻ റെയിൽവെ. നേരത്തെ 120 ദിവസം സമയപരിധിയായിരുന്ന 60 ദിവസമാക്കി വെട്ടിക്കുറിച്ചിരിക്കുകയാണ് റെയിൽവെ. നവംബർ ഒന്നാം തീയതി മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. അതേസമയം ഒക്ടോബർ 31 തീയതി വരെ 120 ദിവസം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ് ഇന്ത്യൻ റെയിൽവെ പ്രത്യേക അറിയിപ്പിലൂടെ അറിയിച്ചു.

ടിക്കറ്റുകൾ റദ്ദാക്കുന്നതും സമപരിധിക്ക് അനുസരിച്ചാകും. എന്നാൽ നവംബർ ഒന്നാം തീയതിക്ക് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസെൽ ചെയ്യാൻ 60 ദിവസത്തെ സമയപരിധി ബാധകമായിരിക്കില്ല. അതേസമയം ഏഴ് മണിക്കൂറിൽ താഴെ സർവീസ് നടത്തുന്ന സ്പെഷ്യൽ എക്സ്പ്രെസ് ട്രെയിനുകൾക്ക് ഈ സമയപരിധി ബാധകമായിരിക്കില്ല. കേരളത്തിലെ ശതാബ്ദി എക്സ്പ്രെസ് ട്രെയിനുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. ഇവയ്ക്ക് പുറമെ വിദേശത്ത് നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് ട്രെയിൻ ടിക്കറ്റ് ഒരു വർഷം മുമ്പെ (365 ദിവസം) ബുക്ക് ചെയ്യുന്നതിൻ്റെ ആനുകൂല്യം തുടരുന്നതാണ്.

ഇന്ത്യൻ റെയിൽവെ പുറത്ത് വിട്ട അറിയിപ്പ്

ദീപാവലിക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ

അതേസമയം ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുയാണ് ഇന്ത്യൻ റെയിൽവെ. മുംബൈ ലോകമാന്യ തിലക് ടെർമിനൽസ് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം നോർത്തിലേക്കാണ് (കൊച്ചുവേളി) റെയിൽവെ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ 24 മുതൽ, നവംബർ 14 വരെയാണ് പ്രത്യേക ട്രെയിൻ സർവീസുള്ളത്. എല്ലാ വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മുംബൈയിൽ നിന്നും ആരംഭിക്കുന്ന സർവീസ് കൊങ്കൺ റെയിൽവേ, മംഗലപുരം ജംക്ഷൻ, ഷൊറണൂർ, കോട്ടയം വഴി വെള്ളിയാഴ്ച രാത്രി 8.45ന് തിരുവനന്തപുരം നോർത്തിൽ എത്തി ചേർന്ന് അവസാനിക്കും.

ശനിയാഴ്ചയാണ് മടക്കയാത്ര (ഒക്ടോബർ 26 മുതൽ നവംബർ 16 വരെ). വൈകിട്ട് 4.20ന് തിരുവനന്തപുരം നോർത്തിൽ ട്രെയിൻ പുറപ്പെടുക. കോട്ടയം, ഷൊറണൂർ, മംഗലപുരം ജംക്ഷൻ, മഡ്ഗാവ്, പനവെൽ വഴി ട്രെയിൻ ഞാഴറാഴ്ച രാത്രി 9.50ന് മുംബൈയിൽ എത്തി ചേരും. 2 AC 2-Tier, 6 AC 3-Tier, 8 സ്ലീപ്പർ, 4 ജനറൽ കോച്ചും ഉള്ള ട്രെയിൻ ആണ് സർവീസ് നടത്തുക. ട്രെയിൻ റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ